Image

പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നോന്പുകാല ധ്യാനം 9 ,10, 11 തീയതികളില്‍

Published on 05 March, 2018
പ്രസ്റ്റണ്‍ കത്തീഡ്രലില്‍ നോന്പുകാല ധ്യാനം 9 ,10, 11 തീയതികളില്‍
പ്രസ്റ്റണ്‍ (ലണ്ടന്‍): പ്രസ്റ്റണ്‍ സെന്റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയത്തില്‍ നോന്പുകാല ധ്യാനം മാര്‍ച്ച് 9, 10, 11 (വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടത്തുന്നു. പ്രശസ്ത ധ്യാന പ്രസംഗകനും തൃശൂര്‍ അതിരൂപതാംഗവുമായ ബ്രദര്‍ സന്തോഷ് കരുമത്ര ആണ് ധ്യാനം നയിക്കുന്നത്. മാര്‍ ജോസഫ് സ്രാന്പിക്കല്‍ ധ്യാന ദിവസങ്ങളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു വചന സന്ദേശം നല്‍കും. വെള്ളി. വൈകുന്നേരം 5.30 മുതല്‍ 9.30 വരെയും ശനി ഉച്ചകഴിഞ്ഞു 2.30 മുതല്‍ 8.30 വരെയും ഞായര്‍ 9.30 മുതല്‍ 5.30 വരെയുമാണ് ധ്യാനം. 

ധ്യാന ശുശ്രൂഷകളിലേക്കു ഏവരേയും സ്വാഗതം ചെയ്യുന്നതായി കത്തീഡ്രല്‍ വികാരി റവ. ഡോ. മാത്യു ചൂരപൊയ്കയില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ഷൈമോന്‍ തോട്ടുങ്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക