Image

കൊല്ലം ജില്ലാ പ്രവാസി സമാജത്തിനു പുതിയ നേതൃത്വം

Published on 05 March, 2018
കൊല്ലം ജില്ലാ പ്രവാസി സമാജത്തിനു പുതിയ നേതൃത്വം
കുവൈത്ത്: കൊല്ലം ജില്ലാ പ്രവാസി സമാജത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സലിംരാജ്( പ്രസിഡന്റ് ), ഡോ. സുബു തോമസ് (വൈസ് പ്രസിഡന്റ്), അലക്‌സ് മാത്യു (ജനറല്‍ സെക്രട്ടറി) തന്പി ലൂക്കോസ് (ട്രഷറര്‍) സലില്‍ വര്‍മ (ജോയിന്റ് ട്രഷറര്‍), ജേക്കബ് തോമസ് (സാമൂഹിക വിഭാഗം സെക്രട്ടറി), അന്‍സാര്‍ കുളത്തൂപ്പുഴ (സംഘടനകാര്യ സെക്രട്ടറി), പ്രമീള്‍ പ്രഭാകര്‍ (ആര്‍ട്‌സ് സെക്രട്ടറി), അലക്‌സ് കുട്ടി പനവേലി (മാധ്യമ വിഭാഗം സെക്രട്ടറി), റെജി മത്തായി (കായിക വിഭാഗം സെക്രട്ടറി), ജോയ് ജോണ്‍ തുരുത്തിക്കര, ജേക്കബ് ചണ്ണപ്പെട്ട, ജയിംസ് പൂയപ്പള്ളി (രക്ഷാധികാരികള്‍), ലാജി ജേക്കബ്, രാജന്‍ സി. കുളക്കട (ഓഡിറ്റര്‍മാര്‍) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി എസ്.എ. ലബ, ജോര്‍ജ് വൈരമണ്‍, അഡ്വ. തോമസ് പണിക്കര്‍ സി.സാബു, മുരളി, ജോസ് തങ്കച്ചന്‍ എന്നിവരേയും എക്‌സിക്യൂട്ടീവ് അംഗങ്ങളായി ജേക്കബ് വൈദ്യന്‍, ജോസ് കുട്ടി, കുഞ്ഞപ്പന്‍, ടി.ജി വൈദ്യന്‍, ഷാഹിദ് ലബ, ബിജു ജോര്‍ജ്, ടി.ഡി. ബിനില്‍, സതീഷ് ജി. പിള്ള, കെ. വിജയന്‍, ബിനോയ് അലക്‌സാണ്ടര്‍, അബ്ദുള്‍ നിയാസ് എന്നിവരേയും തെരഞ്ഞെടുത്തു. 

വാര്‍ഷിക പൊതുയോഗത്തില്‍ പ്രസിഡന്റ് എസ്.എ. ലബയുടെ അധ്യക്ഷത വഹിച്ചു. ജനറല്‍സെക്രട്ടറി അലക്‌സ് മാത്യു സ്വാഗതം ആശംസിച്ചു .മീഡിയ സെക്രട്ടറി സലിംരാജ് അനുശോചന പ്രമേയവും സംഘടന കാര്യാ സെക്രട്ടറി അന്‍സാര്‍ കുളത്തുപ്പുഴ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ സലില്‍ വര്‍മ സാന്പത്തിക റിപ്പോര്‍ട്ടും ലാജി ജേക്കബ് ഓഡിറ്റ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു പാസാക്കി. വരണാധികാരി ജോര്‍ജ് വൈരമണ്‍ പുതിയ വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക