Image

അജിത്കുമാറിനു കേളി യാത്രയയപ്പു നല്‍കി

Published on 05 March, 2018
അജിത്കുമാറിനു കേളി യാത്രയയപ്പു നല്‍കി

റിയാദ്: ഇരുപത്തിയഞ്ചു വര്‍ഷത്തിലേറെ നീണ്ട പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി ഹരീഖ് സൂക്ക് യൂണിറ്റ് സെക്രട്ടറിയും അല്‍ഖര്‍ജ് ഏരിയ കമ്മിറ്റി അംഗവുമായിരുന്ന അജിത്കുമാറിനു അല്‍ഖര്‍ജ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്രയയപ്പു നല്‍കി. ഹരീഖില്‍ 25 വര്‍ഷമായി ഇലക്ട്രീഷ്യനായി ജോലിചെയ്തു വരികയായിരുന്നു. 

ഏരിയ പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഏരിയ ജോയിന്റ് സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ രാജന്‍ പള്ളിത്തടം സ്വാഗതം ആശംസിച്ചു. ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ ശ്രീകാന്ത് കണ്ണൂര്‍, കേന്ദ്രകമ്മിറ്റി അംഗം ജോസഫ് ഷാജി, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ രാജു സികെ, ജയന്‍ പെരുനാട്, സിയാദ് മണ്ണഞ്ചേരി, ഏരിയകമ്മിറ്റി അംഗങ്ങളായ ഒ.എം. ഹംസ, മന്‍സുര്‍, ജയറാം, യൂണിറ്റ് ഭാരവാഹികള്‍ എന്നിവര്‍ സംസാരിച്ചു. ഏരിയ കമ്മിറ്റിയുടെ ഉപഹാരം സെക്രട്ടറി ശ്രീകാന്ത് കണ്ണൂരും ഹരീഖ് സൂക്ക് യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ചന്ദ്രനും സമ്മാനിച്ചു. അജിത്കുമാര്‍ നന്ദി പറഞ്ഞു. 

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക