Image

മാനവികതയുടെ കാമുകന്‍ നാരായണഗുരുവിന്റെ പ്രിയപ്പെട്ട തമ്പി (നടരാജഗുരു-ഓര്‍മ്മയുടെസുദിനം)

ഗീത രാജീവ് Published on 05 March, 2018
മാനവികതയുടെ കാമുകന്‍ നാരായണഗുരുവിന്റെ പ്രിയപ്പെട്ട തമ്പി (നടരാജഗുരു-ഓര്‍മ്മയുടെസുദിനം)
1885 ല്‍ ഡോക്ടര്‍ പല്‍പ്പുവിനും ഭഗവതിയമ്മക്കും സീമന്ത പുത്രനായി ബാംഗ്ലൂരില്‍ ജനിച്ച്, നാരായണ ഗുരുവിന് വരദാനമായി കിട്ടിയ സമ്മാനം.. തിരുവനന്തപുരത്തും ശ്രിലങ്കയിലും , മദ്രാസിലുമായി പിന്നിട്ട ബാല്യ കൗമാരയവ്വനം....മന:ശാസ്ത്രത്തിലും ഭൂമിശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം..പാരിസിലെ സോര്‍ബോണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡിലിറ്റ് ബിരുദം... സര്‍വ്വോപരി തത്വചിന്തകന്‍ , പരിവ്രാജകന്‍, എകലോക മാനവികതയുടെ കാമുകന്‍.....

നാരായണഗുരുവിന് തന്റെ വാത്സല്യനിധിയായ പ്രിയപ്പെട്ട തമ്പി.....ഗുരു നിത്യചെതന്യയതിക്ക്, നാരായണ ഗുരുവിന്റെ സര്‍വ്വ സാമാശ്ലഷിയായ ദര്‍ശനങ്ങളിലേക്ക് തന്നെ കെപിടിച്ചു നടത്തിയ സ്‌നേഹനിധിയായ ഗുരു...

യതിയുടെ വാക്കുകളിലൂടെ ഒന്ന് കടന്നുപോകുന്നു: "ഒരു കാലത്ത് സുന്ദരവും ഉദാത്തവുമായ ആശങ്ങള്‍ ഉള്‍കൊള്ളുന്ന ഒരു സ്വപ്നം എനിക്കുണ്ടായിരുന്നതിന് മുന്നോടിയായി എന്റെ പിതാവിനെ സ്വപ്‌നം കാണുമായിരുന്നു, സ്വപ്നത്തില്‍ അച്ഛന്‍ വന്നാല്‍ അച്ഛനെ തുടര്‍ന്ന് സൂര്യോദയവും പുഷ്പവാടികളും പൂക്കളും ഗാനനിര്‍ത്സരികളും ഒക്കെ സ്വപ്നത്തിലുണ്ടാവും. പില്‍കാലത്ത് എന്റെ അച്ഛനുണ്ടായിരുന്ന സ്ഥാനം നടരാജഗുരുവിന്റെതായി തീര്‍ന്നു. പിന്നീട് തൈജസ ലോകത്തില്‍ പ്രവേശിച്ചു ദര്‍ശനിക പ്രാധാനമുള്ള സ്വപ്നം കാണുവാന്‍ തുടങ്ങുമ്പോള്‍ അച്ഛനെ ആദ്യം മൂന്നില്‍ കാണും നിമിഷങ്ങള്‍ക്കകം അച്ഛന്റെ രൂപം നടരാജഗുരുവിന്റെതായി പരിണമിക്കും. എന്നെ സംബന്ധിച്ചിടത്തോളം നടരാജഗുരു ഒരു വ്യക്തിയല്ല. നാരായണനിലും പത്മനാഭനിലും വസിഷ്ഠനിലും ശങ്കരനിലും നാരായണഗുരുവിലും കൂടി ഒഴുകി എന്നിലേക്കെത്തുന്ന ഒരു മഹാജ്ഞാനധാരയുടെ പ്രത്യക്ഷ രൂപമാണ്.. എന്റെ ജീവനെ ഭരിക്കുന്ന സ്വപ്നകാന്തിയിലെ ആ ഉജ്ജ്വല പ്രകാശത്തെ ഉള്ളിന്റെയുള്ളില്‍ ഏന്തികൊണ്ടാണ് ഞാന്‍ ഒരോ ചുവടും വെയ്ക്കുന്നത്. ഒരോ ചിന്തയുടെയും അനസ്യുതതയില്‍ കയറി കൂടുന്നത്." 

പ്രിയ സുഹൃത്ത് മനോജിന്റെ കുറച്ച് വാക്കുകള്‍കൂടി ഒന്ന് കടം എടുക്കുന്നു..

''മദ്രാസ് യൂണിവേര്‍സിറ്റിയില്‍ മാസ്റ്റര്‍ ഡിഗ്രി പരീക്ഷ എഴുതിയതിന്റെ റിസള്‍ട്ട് വരുന്ന ദിവസം ആ റിസള്‍ട്ട് നോക്കുവാനായി റെയില്‍വേ സ്റ്റേഷനില്‍നിന്നും പത്രം വാങ്ങി ഓടി അച്ഛനെ അറിയിക്കാനായി വീട്ടില്‍ എത്തിയപ്പോള്‍ അതാ ശ്രീ നാരായണ ഗുരു വീട്ടിലെത്തിയിരിക്കുന്നു. ജീവിതത്തിലെ നിര്‍ണ്ണായകമായ നിമിഷത്തില്‍ അച്ഛന്‍ ഡോക്ടര്‍ പല്പ്പുവിനും മകന്‍ നടരാജനും ഇടയില്‍ ഗുരു വന്നിരിക്കുന്നു.

കണ്ട ഉടനെ ഗുരുവിന്റെ പാദങ്ങളില്‍ നമസ്‌കരിച്ചു അകലെ മാറി നിന്നു. 

ഗുരു ചോദിച്ചു: 'എന്താണ് വിശേഷം'.

നടരാജന്‍ പറഞ്ഞു: 'പരീക്ഷാ ഫലം വന്നിരിക്കുന്നു. ഫസ്റ്റ് റാങ്ക് ഉണ്ട്. ഗോള്‍ഡ് മെഡലും ഉണ്ട്'.

ഉടനെ തന്നെ മന്ദസ്മിതം തൂകി ഡോക്ടര്‍ പല്‍പ്പുവിന്റെ മുഖത്തേക്ക് നോക്കി നാരായണ ഗുരു ചോദിച്ചു
'ഇനിയെങ്കിലും ഒരു മകനെ നമുക്ക് തന്നുകൂടെ ?.
ഗുരു മുന്നോട്ടുവെക്കുന്ന മഹത്തായ ആശയങ്ങള്‍ക്കു വേണ്ടി തന്റെ എല്ലാ മക്കളെയും സമര്‍പ്പിക്കും എന്ന് മുന്‍പൊരിക്കല്‍ ഡോക്ടര്‍ പല്‍പ്പു ഗുരുവിനു വാക്ക് കൊടുത്തിരുന്നു. ഡോക്ടര്‍ അതോര്‍ത്തു.
ഡോക്ടര്‍ പല്‍പ്പു പറഞ്ഞു: ' ദാ നില്‍ക്കുന്നു കൊണ്ടുപോയ്‌ക്കോളൂ'..

ഗുരു കണ്ണുവെച്ചതും നടരാജനില്‍ തന്നെയായിരുന്നു.. അതുക്കും മുന്‍പേ തന്നെ കൊച്ചുനടരാജന്‍ തിരുമാനിച്ചിരിക്കണം... കാരണം പിതാവായ ഡോക്ടര്‍ പല്‍പ്പുവുമായുള്ള സൌഹൃദത്തില്‍ ദിവസങ്ങളോളം തന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന ഗുരുവിനെ പരിചരിക്കാന്‍ കൊച്ചു നടരാജന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. ടാഗോറും നാരായണഗുരുവും തമ്മില്‍ സന്ധിച്ചപ്പോള്‍ ദ്വിഭാഷിയായി നിന്നതും നടരാജനായിരുന്നു അതുകൊണ്ടു തന്നെ നടരാജന് രണ്ടാമതൊന്ന് ആലോചിക്കീണ്ടിവന്നില്ല.....

നടരാജന്‍ എളിമയോടെ കാരുണ്യവാനായ ആ ഗുരുവിനോട് ചോദിച്ചു: 'ഗുരോ ഞാന്‍ അങ്ങയുടെ കൂടെ വന്നാല്‍ അങ്ങയ്ക്ക് അത് മറ്റൊരു ചെലവ് കൂടി ആകില്ലേ?'

ഉടനെ തന്നെ ഗുരു മറുപടി പറഞ്ഞു : ' നീ വന്നാല്‍ ആലുവാ അദ്വൈതാശ്രമത്തില്‍ ഒരു സോപ്പുകട്ട കൂടുതല്‍ ചിലവാകും അല്ലാതെ മറ്റൊന്നും സംഭവിക്കില്ല. അതോര്‍ത്തു പ്രയാസപ്പെടേണ്ടാ'.
കൂടെ ഇറങ്ങിയ നടരാജന്‍ പിന്നീട് ആലുവാപ്പുഴയില്‍ കുളിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ ഉടുത്ത തുണി സോപ്പുകട്ട ഉപയോഗിക്കാതെ വെറും കല്ലില്‍ തല്ലി കഴുകുമ്പോള്‍ ബോധാനന്ദ സ്വാമി കയ്യില്‍ നിന്നും ആ തുണി പിടിച്ചു വാങ്ങി 'നടരാജ നീ എന്താ ഈ കാണിക്കുന്നത് ഇങ്ങു താ ഞാന്‍ കഴുകാം ഇത്രക്കൊന്നും നീ ചെലവ് ചുരുക്കേണ്ടാ' എന്ന് വഴക്ക് പറയുമായിരുന്നു...

ഒരു സോപ്പു കട്ട പോലും ഉപോഗിച്ച് ആ മഹാഗുരുവിന് നഷ്ടം ഉണ്ടാക്കരുത് എന്ന് ആ കുഞ്ഞു ഹൃദയത്തിന് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു..

പിന്നീട് തന്റെ ജീവിതത്തിലെ ഓരോ ശ്വാസ നിശ്വാസങ്ങളും ആ മഹാ ഗുരു പകര്‍ന്നു നല്‍കിയ അറിവ് കെട്ടുപോകാതെ കാത്തു സൂക്ഷിക്കാനായിരുന്നു ശ്രദ്ധ. അതിന്റെ ഭാഗമായി നാരായണ ഗുരുകുലവും തുടര്‍ന്ന് ഈസ്റ്റ് വെസ്റ്റ് യൂണിവെഴ്‌സിറ്റിയും സ്ഥാപിക്കുകയും സ്വജീവിതം അതിനായി ചിലവഴിക്കുകയും ചെയ്തു... '. 1948 ല്‍ അമേരിക്കയില്‍ നടന്ന സര്‍വമതസമ്മേളനത്തില്‍ ഇന്ത്യയെ പ്രീതിനിധികരിച്ച പ്രഭാഷകനാണ് പ്രൊ പി നടരാജന്‍. Dr. നടരാജന്‍ നാരായണ ഗുരുവിന്റെ പ്രിയപ്പെട്ട തന്പിയായി തീര്‍ന്ന ഇതിഹാസ  ചരിത്രം ഗുരുവിന്റെ The word of the guru വില്‍ നമുക്ക് കാണാം. , ഒരു ലോക പൌരന്‍ ആയി ജീവിക്കുക എന്നതിലേക്കുള്ള രാജപാതയായിട്ടാണ് വേള്‍ഡ എഡുകേഷന്‍ മാനിഫെസ്റ്റോ (വിദ്യാഭ്യാസം ഒരു മാര്‍ഗ്ഗരേഖ) ഗുരു തയ്യാറാക്കിയിട്ടുള്ളത്. എകലോക സാമ്പത്തിക ശാസ്ത്രത്തിലും എകലോക വിദ്യാഭ്യാസത്തിലും ഗവേഷണം നടത്തിയ നടരാജഗുരുവിനെ പാരിസിലെ സോര്‍ബോണ്‍ യൂണിവെഴ്‌സിറ്റി ട്രിപ്പിള്‍ ഓണെഴ്‌സോടു കൂടി ഡിലിറ്റ് ബിരുദം നല്കി ആദരിച്ചു.

എകലോക സംസ്ഥാപനം മനുഷ്യ മനസ്സില്‍ ആവിഷ്‌കരിക്കുകയെന്നതായിരുന്നു നടരാജ ഗുരു തന്റെ ജീവിതം കൊണ്ടും ദര്‍ശനാവിഷ്‌കാരം കൊണ്ടും നിരന്തരം ചെയ്തുകൊണ്ടിരുന്നത് , അത് ഒരു സ്ച്ചിശ്യനെന്ന നിലയില്‍ തന്റെ കാരണിയമായ ചുമതലയായി നടരാജഗുരു കരുതിയിരുന്നു... എവിടെയും മനുഷ്യന്‍ ഒന്നാണെന്ന് കാണുവാന്‍ നടരജ ഗുരുവിന് പ്രത്യകിച്ച് തെളിവൊന്നും ആവശ്യമുണ്ടായിരുന്നില്ലാ... നാരായണ ഗുരു തുടങ്ങി വെച്ച ആന്തരികവും ബാഹ്യവുമായ പരിവര്‍ത്തനം , മലയാളത്തിന്റെ അതിര്‍ത്തികളെ ഭേദിച്ചുകൊണ്ട് വിശാലമായൊരു ലോകത്തിന്റെ ഗണനക്ക് വിധേയമായി തിര്‍ന്നതില്‍ നടരാജഗുരു വഹിച്ച പങ്ക് ചെറുതോന്നുമായിരുന്നില്ലാ.....

പത്രലോകങ്ങളുടെയും പ്രചാരകന്മാരുടെയും പരസ്യ കമ്പനിക്കാരുടേയും ലോകത്തിന് പുറത്തായിരുന്നു ആ ഗുരുത്വത്തിന്റെ ആഴവും പരപ്പും...

നുറ്റാണ്ടുകള്‍ കൂടുമ്പോള്‍ മാത്രം ജീവിതത്തിന്റെ വഴിത്താരയിര്‍ അപൂര്‍വ്വമായി പ്രത്യക്ഷപ്പെടുന്ന എകാകിയായ മനുഷ്യര്‍.....

.ഒരു വിലയിരുത്തലുകള്‍ക്ക് ഈയുള്ളവളുടെ വാക്കുകള്‍ പകമല്ലെന്നു വിനയപൂവ്വo പറഞ്ഞ് കൊള്ളട്ടേ.....

നാരായണഗുരുവിന്റെ മനസിലങ്കുരിച്ച ജാതിഭേദ മതചിന്ത ഇന്ന് എക്യാരാഷ്ട്ര സഭയുടെ ആസ്ഥാന കവാടത്തില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്ന.; one cast ,one religion one god for man kind. ഗുരു കൊളിത്തിയ ആ നിശബ്ദ വിപ്ലവം ഇന്നും തുടര്‍ന്നു കൊണ്ടേയിരിക്കുന്നു....

കേരളത്തിന്റെ നവോത്ഥാന നായകനെന്ന് നാം നാരായണഗുരുവിനെ വിശേഷണം നല്‍കി ആദരിക്കുമ്പോള്‍ നമ്മുടെ സത്യസന്ധതയെ നാം ഒന്ന് പുന: പരിശോധിക്കെണ്ടിയിരിക്കുന്നു....ഗുരു പറയുന്നു:

'അരുളന്‍പനുകമ്പ
മൂന്നിനും
പൊരുളൊന്നാണിതു ജീവതാരകം ..
അരുളില്ലയതെങ്കില്‍ അസ്ഥി തോല്‍
സിര നാറു ന്നൊരുടമ്പ്താനവന്‍ ..
മാനവികതയുടെ കാമുകന്‍ നാരായണഗുരുവിന്റെ പ്രിയപ്പെട്ട തമ്പി (നടരാജഗുരു-ഓര്‍മ്മയുടെസുദിനം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക