ഫ്ളോറിഡ: ഫോമാ വൈസ് പ്രസിഡന്റായി സജി കരിമ്പന്നൂര്‍ മത്സര രംഗത്തേക്ക്. മലയാളി അസോസിയേഷന് ഓഫ് സെന്റ്രല്‍ ഫ്ളോറിഡ പ്രസിഡന്റാണു സജി
ഇപ്പോള്‍.
2014-ല്‍ ഫോമാ ട്രഷറര്‍ സ്ഥാനത്തേക്കു ഏതാനും വോട്ടുകള്‍ക്കാണു
പരാജയപ്പെട്ടത്.
പാനലിന്റെ ഭാഗമാകാതെ
പൂര്‍ണമായ നിഷ്പക്ഷത കാക്കുമെന്നു സജി പറഞ്ഞു. ഫോമായുടെ തുടക്കം മുതല്‍ വിവിധ സ്ഥാനങ്ങള്‍ വഹിച്ച സജി എഴുത്തുകാരനും പത്രപ്രവര്ത്തകനുമാണു. ഫോമാ സൂവനിര് ചീഫ് എഡിറ്ററായിരുന്നു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കു ലാസ് വേഗസില്‍ നിന്നു പന്തളം ബിജു തോമസ്,
ഫ്ളോറിഡയില്‍ നിന്നു ജയിംസ് പുളിക്കല്‍ എന്നിവരാണു രംഗത്തുള്ളത്. ജയിംസ്
പുളിക്കല്‍ പിന്മാറുമെന്ന സൂചനകളെത്തുടര്‍ന്നാണു സജിയുടെ പേര് വിവിധ
നേതാക്കള്‍ നിര്‍ദേശിച്ചത്.