Image

വൈദിക പുങ്കന്മാര്‍ ഇനി മിണ്ടരുത്

Published on 07 March, 2018
വൈദിക പുങ്കന്മാര്‍ ഇനി മിണ്ടരുത്
എറണാകുളം ആര്‍ച്ച് ഡയോസിസിന്റെ പ്രിസ്ബിറ്റര്‍ കൗണ്‍സിലിന്റെ ലറ്റര്‍ പാഡിലുള്ള കത്താണു ഇത് എഴുതുവാന്‍ കാരണം. കത്ത് താഴെ പി.ഡി.എഫ് ആയി കാണുക.

കേരളത്തിലെ കത്തോലിക്കാ സഭ മൊത്തം ക്രിസ്ത്യാനികളെ നാറ്റിച്ചിരിക്കുകയാണ്. കുറെ കാലമായി ഇതു തുടരുന്നു. അഭയ കേസ് മുതല്‍ ഓര്‍ത്താല്‍ മതി.

വലിയ തിരുമേനിമാരും കൊച്ചു തിരുമേനിമാരും ശിങ്കിടികളുമൊക്കെ ഗോഗ്വാ വിളിക്കുന്നു. അതിനു പുറമെ കേസെടുത്ത് അന്വേഷിക്കാന്‍ ഹൈക്കോടതി. കേസെടുത്താല്‍ വേണമെങ്കില്‍ അറസ്റ്റും ചെയ്യാം.

വല്ല വിധേനയും ഈ നാറ്റം ഒന്നു കുറയുമെന്നു കരുതുമ്പോഴാണു പ്രിസ്ബിറ്റര്‍ കൗണ്‍സിലിന്റെ കത്ത്. സിനഡല്‍ കമ്മീഷന്റെ പത്രക്കുറിപ്പ് വ്യാജം. ഒപ്പില്ല, തേങ്ങാക്കുലയില്ല. അതിനു നാട്ടുകാരെന്തു വേണം?

കുറെക്കാലമായി വൈദികരും ബിഷപ്പുമാരുമൊക്കെ വിശ്വാസിയെ നാണം കെടുത്തുന്നു. ചുരുക്കം ചില വൈദികരാണു വിശ്വാസത്തിലും ഭക്തിയിലും ലാളിത്യത്തിലും ജീവിക്കുന്നത്.വൈദികനാകുന്നത് ഒരു കൊച്ചു മുതലാളി ആകുന്ന സ്ഥിതിയാണിപ്പോള്‍. ഭരിക്കാന്‍ ഇടവക. കാശിനുകാശ്. ചോദിക്കാനും പറയാനും ആരുമില്ല. ധാര്‍ഷ്ട്യം.

കര്‍ദിനാള്‍ രാജാവാണെന്നും മറ്റും കോടതിയില്‍ പറഞ്ഞതില്‍ പരം എന്തു നാണക്കേടാണുള്ളത്? ആ പറഞ്ഞ വക്കീലിനെ പൂമാലയിട്ടു സ്വീകരിക്കണം. ആകെ വിരലിലെണ്ണാവുന്ന ക്രിസ്ത്യാനി ആണു ഇന്ത്യയിലുള്ളത്. അവര്‍ വല്ല വിധേനയും പിഴച്ചു പോകട്ടെ. വര്‍ഗീയ ശക്തികള്‍ നോട്ടമിട്ടിരിപ്പുണ്ട്. അവരെ കൂടുതല്‍ പ്രകോപിപ്പിക്കാം ഇത്തരം മണ്ടന്‍ അവകാശവാദങ്ങള്‍.

അതേ സമയം തന്നെ സഭാ സ്വത്ത് വിറ്റത് ക്രിമിനല്‍ കേസിന്റെ പരിധിയില്‍ എങ്ങനെ വരുമെന്നു വ്യക്തമല്ല. സ്വത്ത് വില്‍ക്കാന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പിനു അധികാരമുണ്ട്. അദ്ധേഹത്തിന്റെ സ്വത്ത് അല്ല അതെന്നതു ശരി തന്നെ. പക്ഷെ അവിടെ കുറ്റക്രുത്യം എന്താണു നടന്നത്? ഇതൊരു സ്വത്ത് കേസല്ലേ? വിശ്വാസവഞ്ചന, തട്ടിപ്പ്, ഗൂഡാലോചന എന്നിവയൊക്കെ എവിടെ?

ആകെ നടന്നത് പറഞ്ഞ കാശ് കിട്ടിയില്ല എന്നതാണ്. നോട്ട് പിന്‍ വലിച്ചതു കൊണ്ടാണു ഇതു സംഭവിച്ചതത്രെ. കള്ളപ്പണം ആയിവാങ്ങാനായിരുന്നു എന്നു വേണമെങ്കില്‍ ആരോപിക്കാം. അതിനു എന്തു തെളിവ്?
അപ്പോള്‍ എന്താണു പോലീസ് അന്വേഷിക്കേണ്ടത്?

സഭയുമായി ബന്ധപെട്ട കേസുകളില്‍ കോടതികള്‍ കടുത്ത നിലപാടാണു മിക്കപ്പോഴും എടുക്കുന്നത്. പോട്ട ധ്യാന കേന്ദ്രം, അഭയ കേസ് എന്നിവയിലൊക്കെ ഇതു കണ്ടതാണ്. ചില പത്രങ്ങളാകട്ടെ ഏറ്റവും നിന്ദ്യമായ രീതിയിലാണു ഇത്തരം കേസുകളെ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഒരു ബഹുസ്വര സമൂഹത്തില്‍ ജീവിക്കുമ്പോള്‍ പ്രശ്‌നങ്ങളെ ഒഴിവാക്കാനാണു നോക്കേണ്ടത്.

പ്രിസ്ബിറ്റര്‍ കൗണ്‍സിലിന്റെ പ്രസ്താവനയിലേക്കു തിരിച്ചു വരാം. എന്തിനാണു ഈ പ്രസ്താവനപുറപ്പെടുവിച്ചത്? കര്‍ദിനാളിനെയും സഭയേയും കുറച്ചു കൂടി നാറ്റിക്കണാം, അല്ലേ? സഭയുടെ കാര്യങ്ങള്‍ സഭയുടെ ഉള്ളില്‍പറഞ്ഞു തീര്‍ക്കണം. പ്രസ്താവന ഇറക്കാന്‍ ഇതെന്താ രാഷ്ട്രീയ പാര്‍ട്ടിയോ? അതൊ ഞങ്ങളാണു ഒറിജിനല്‍ കത്തോലിക്കാ സഭ എന്നു സ്ഥാപിക്കണോ?

മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനത്തിരിക്കുമ്പോല്‍ അതിനെ മാനിക്കാന്‍ ഓരൊ കത്തോലിക്കനും ബാധ്യതയുണ്ട്. അനുസരണം ആണല്ലോ സഭാ വിശ്വാസങ്ങളിലൊന്ന്. ചോദ്യങ്ങള്‍ സഭാ വേദികളില്‍ ചോദിക്കണം, പ്രത്യേകിച്ച് വൈദികര്‍.

മേജര്‍ ആര്‍ച്ച് ബിഷപ്പ് ചങ്ങനാശേരിക്കാരനായത് എറണാകുളത്തെ ചില പുംഗവന്മാര്‍ക്ക് ഇഷ്ടപ്പെട്ടില്ല എന്നും കേള്‍ക്കുന്നു. എറണാകുളവും ചങ്ങനാശേരിയും അത്ര ദൂരെയാണോ? റൂറലും അര്‍ബനും എന്നൊക്കെ പറയാന്‍ മാത്രംകേരളം വലുതാണോ?ഇപ്പോഴത്തെ മാര്‍പാപ്പ എവിടത്തുകാരനാണ്? നാളെ ഒരു ആഫ്രിക്കനോ ഏഷ്യനോ മാര്‍പാപ്പ ആകില്ലന്നു ആരു കണ്ടു?

എന്തായാലും നാറാനുള്ളതു നാറി. ഇനി വൈദികരും മറ്റുള്ളവരും മിണ്ടാതിരിക്കണം. അന്വേഷണത്തെയും കേസിനെയും നിയമപരമായി നേരിടണം. ആവശ്യമെങ്കില്‍ സിംഗിള്‍ കോടതി തീരുമാനത്തിനെതിരെ അപ്പീല്‍ കൊടുക്കാം.
അതിനിടയില്‍ കിട്ടാനുള്ള കാശ് വാങ്ങിച്ചെടുക്കുകയും ചെയ്യണം. അച്ചടക്കമില്ലാത്ത സമൂഹമായി കത്തോലിക്കാ സഭ മാറരുത്.
------------------
പ്രസിദ്ധീകരണത്തിന്

എറണാകുളം: എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമിയിടപാടുകളുമായി
ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ ഉണ്ടായ ഹൈക്കോര്‍ട്ട് വിധിയില്‍ വൈദിക സമിതിയംഗങ്ങള്‍ ഖേദം പ്രകടിപ്പിച്ചെങ്കിലും കേസന്വേഷണം സത്യങ്ങള്‍
പുറത്തു കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ സ്വാഗതം ചെയ്യുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട്
സീറോ മലബാര്‍ സഭയുടെ കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ നിന്നും പെര്‍മെനന്റ് സിനഡ്
പിതാക്കാന്മാരുടെ പേരില്‍ ഇന്നലെ ഇറക്കിയ പത്രകുറിപ്പ് ഔദ്യോഗികമായ
ലെറ്റര്‍പാഡിലുള്ളതായിരുന്നില്ല എന്നു മാത്രമല്ല ഉത്തരവാദിത്വപ്പെട്ട ആരുടെയും പേരോ ഒപ്പോ
ഉണ്ടായിരുന്നതുമല്ല. ചില പത്രങ്ങളില്‍ ആ കുറിപ്പ് എറണാകുളം-അങ്കമാലി അതിരൂപതയുടെതായി
വരുകയും ചെയ്തു. 

ആ പത്രകുറിപ്പുമായി എറണാകളും അങ്കമാലി അതിരൂപതയ്ക്കു യാതൊരു ബന്ധവുമില്ലെന്ന് അതിരൂപതയുടെ പി.ആര്‍.ഓ ഫാ. പോള്‍ കരേടന്‍ പറഞ്ഞു. സിനഡല്‍ കമ്മീഷന്‍ വൈദിക സമിതിയോട് നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ എത്തിച്ചേര്‍ന്ന എല്ലാ  ധാരണകളുടെയും നഗ്നമായ ലംഘനമായിരുന്നു ആ കുറിപ്പില്‍ ഉണ്ടായിരുന്നത്. സത്യത്തിനു നിരക്കാത്ത ഈ പത്രക്കുറിപ്പ് തികച്ചും നിരുത്തരവാദിത്വപരമായിരുന്നുവെന്ന് വൈദിക
സമിതിയംഗങ്ങള്‍ വിലയിരുത്തി. അതിനാല്‍ സീറോ മലബാര്‍ സിനഡിലെ പെര്‍മെനന്റ് സിനഡ്
പിതാക്കന്മാര്‍ ഹൈകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരവാദിത്വപൂര്‍ണമായ ഉപദേശം നല്കി ആലഞ്ചേരി പിതാവിന്റെ വിശ്വാസ്യതയും സീറോ മലബാര്‍ സഭയുടെ അന്തസ്സും ഉയര്‍ത്തണമെന്നും എറണാകുളം-അങ്കമാലി വൈദിക സമിതിയംഗങ്ങള്‍ ശക്തമായി ആവശ്യപ്പൈട്ടു.

മലായാറ്റൂര്‍ മലമുകളില്‍ വളരെ ദാരുണമായി കൊലചെയ്യപ്പെട്ട ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ മരണത്തില്‍ വൈദിക സമിതിയംഗങ്ങള്‍ മാര്‍ സെബാസ്റ്റന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ പിതാക്കന്മാരൊടൊപ്പം അനുശോചനം രേഖപ്പെടുത്തി. 

മലയാറ്റൂര്‍ മലമകുളിലെ കപ്യാര്‍ക്ക് സസ്‌പെന്‍ഷനില്‍ ആയിരുന്നിട്ടും 2018 ഫെബ്രുവരി മാസം വരെ കൃത്യമായ് ശമ്പളം കൊടുത്തിരുന്നുവെന്നും തിരുനാള്‍ സീസണില്‍ ഏകദേശം രണ്ടര ലക്ഷത്തോളം രൂപ
വേതനമായി ലഭിക്കുമായിരുന്നുവെന്നും ഉത്തരവാദിത്വപ്പെട്ടവര്‍ വെളിപ്പെടുത്തി. അച്ചന്റെ
മരണവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയായിലും മറ്റു മാധ്യമങ്ങളിലും വന്ന തെറ്റിദ്ധാരണജനകമായ വാര്‍ത്തകളെയും മറ്റും വൈദിക സമിതി അപലപിക്കുകയും ഫാ. സേവ്യര്‍ തേലക്കാട്ടിന്റെ കൊലപാതകത്തിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തി സമഗ്രമായ പൊലീസ് അന്വേഷണം വേണമെന്നും വൈദിക സമതി ആവശ്യപ്പെട്ടു.

റവ. ഡോ. കുര്യാക്കോസ് മുണ്ടാടന്‍
വൈദിക സമിതി സെക്രട്ടറി 

see also court's order below in PDF
Join WhatsApp News
Christian 2018-03-07 17:56:39

Catholic church is one of the largest corporation in the World. It is also the one of the largest real estate owner too. Vatican is an independent state run by Mafia. Pope is just a nominal head. Ever since catholic church got separated from the rest of Christendom in 4th century it has used any and every type of evil to stay as supreme and to suppress other Christian churches and they were very successful too.

Regardless of the power the church accumulated the devotees created the problem of regarding clergy as upper class, above the law and even image of god of witch they never saw how the god looked. The ordinary laymen are just trash for the priests. Do you want to be treated equally? You have to fight. Make rules to make the priests just paid employees. Church property must be under a democratic ownership. 

Catholic faithful 2018-03-07 18:02:20
We don't want e malayalee commenters commenting about our church. we will work with our priests and bishops and reach an agreement. All others keep out.
JOHN 2018-03-08 15:35:34
പള്ളിയെ പറ്റിയും അച്ചന്മാരെ പറ്റിയും ഒന്നും ഈ മലയാളിയിൽ ആരും വിമര്ശിക്കരുത് എന്ന് പറയുന്ന കത്തോലിക്ക വിശ്വാസി ആദ്യമേ തന്നെ ഇമലയളി പതാധിപരോട് പറഞ്ഞു സഭയുടെയും അച്ചന്മാരുടെയും മെത്രാൻ മാരുടെയും നാറ്റ കഥകൾ/കേസ്സുകൾ ഈ പത്രത്തിൽ പ്രസിദ്ധീകരിക്കരുത് എന്ന് പറയുക. അല്ലാതെ ഞങ്ങളെ വിമർശ്ശിക്കരുത് എന്നൊക്കെ അങ്ങ് കടുപ്പിച്ചു പറയാതെ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക