Image

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രൂഷയും വിശുദ്ധവാര തിരുക്കര്‍മങ്ങളും 29, 30, 31 തീയതികളില്‍

Published on 07 March, 2018
ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ വചന പ്രഘോഷണ ശുശ്രൂഷയും വിശുദ്ധവാര തിരുക്കര്‍മങ്ങളും 29, 30, 31 തീയതികളില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രൂഷയും വിശുദ്ധവാര തിരുക്കര്‍മങ്ങളും മാര്‍ച്ച് 29, 30, 31 തീയതികളില്‍ (പെസഹ വ്യാഴം, ദുഃഖവെള്ളി, ദുഃഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്‌സ്ടൗണ്‍, ക്ലോണി, ഫിബിള്‍സ്ടൗണ്‍ കമ്യൂണിറ്റി സെന്ററില്‍ നടക്കും.

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്‌റ്റോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കല്‍  ഫാ. ബിജു മുട്ടത്തുകുന്നേല്‍  എന്നിവര്‍ നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെയാണ് നടക്കുക. ധ്യാനത്തിലേക്കും വിശുദ്ധവാര തിരുക്കര്‍മങ്ങളിലേക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലിന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍, ഫാ. ക്ലമന്റ് പാടത്തിപ്പറന്പില്‍ എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജോണ്‍സന്‍ ചക്കാലക്കല്‍ 087 130 0309, സാജു മേല്പറന്പില്‍ 089 960 0948, സാലി ടോമി 087 262 8706, തോമസ് ആന്റണി 086 123 4278.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക