Image

ആരാധകരെ അമ്പരപ്പിച്ച്‌ സായി പല്ലവിയുടെ ബൈക്ക്‌ യാത്ര

Published on 08 March, 2018
     ആരാധകരെ അമ്പരപ്പിച്ച്‌ സായി പല്ലവിയുടെ ബൈക്ക്‌ യാത്ര
ഹൈദരബാദില്‍ വിമാനത്താവളത്തില്‍ നിന്നും നടി സായി പല്ലവി ബൈക്കില്‍ ചീറിപ്പായുന്നതു കണ്ട്‌ ആരാധകര്‍ അമ്പരന്ന വാര്‍ത്തയാണ്‌ ഇപ്പോള്‍ കാറ്റു പോലെ വീശുന്നത്‌. ഷൂട്ടിങ്ങിന്റെ ഭാഗമായുള്ള യാത്രയല്ല അതെന്നു കൂടി മനസിലാക്കിയതോടെ ആരാധകര്‍ ഒന്നു കൂടി കണ്‍ഫ്യൂഷനിലായി.
സംഗതി വേറൊന്നുമല്ല. എം.എല്‍.വിജയ്‌ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രത്തിന്റെ പ്രീ-റിലീസിങ്ങുമായി ബന്ധപ്പെട്ട്‌ ഹൈദരബാദിലെ വിമാനത്താവളത്തില്‍ വന്നിറങ്ങിയതായിരുന്നു സായി പല്ലവി. എന്നാല്‍ ചതിച്ചത്‌ ട്രാഫിക്കാണ്‌.

ഷോ നടക്കുന്ന ബന്‍ജാരാ ഹില്‍സിലേക്ക്‌ പോകാന്‍ ഒരുങ്ങിയ സായി പല്ലവിക്ക്‌ കനത്ത ട്രാഫിക്ക്‌ കാരണം സമയത്ത്‌ എത്താന്‍ കഴിയുമോ എന്ന ആശങ്കയുണ്ടായി നേരവും വൈകിയിരുന്നു. കാരില്‍ പോയാല്‍ സമയത്തിന്‌ എത്തുകയില്ല. പക്ഷേ തോറ്റു കൊടുക്കാന്‍ സായി തയ്യാറായില്ല. അതുകൊണ്ടാണ്‌ ബൈക്കില്‍ പോകാന്‍ തീരുമാനിച്ചത്‌. തുടര്‍ന്ന്‌ യാത്ര ബൈക്കിലാക്കുകയായിരുന്നു. താന്‍ ബൈക്കില്‍ യാത്ര ചെയ്യുന്നതു കണ്ട്‌ ആളുകള്‍ക്ക്‌ അത്ഭുതമായിരുന്നു.സായി പല്ലവി പറഞ്ഞു.

തെലുങ്കില്‍ കാനം എന്നും തമിഴില്‍ കാരു എന്ന പേരിലുമാണ്‌ ചിത്രം റിലീസ്‌ ചെയ്യുന്നത്‌. മാര്‍ച്ച്‌ ഒമ്പതിനു റിലീസ്‌ ചെയ്യുന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികള്‍ ചെന്നൈയിലും ഹൈദരബാദിലും കാര്യമായി പുരോഗമിക്കുകയാണ്‌. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായതു കൊണ്ട്‌ ഇതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളിലും സായി പല്ലവി പങ്കെടുക്കുന്നുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക