Image

ബി ടൗണില്‍ ചൂടന്‍ ചര്‍ച്ചകള്‍: ദീപികയും രണ്‍വീറും വിവാഹിതരാകുന്നു?

Published on 08 March, 2018
ബി ടൗണില്‍ ചൂടന്‍ ചര്‍ച്ചകള്‍: ദീപികയും രണ്‍വീറും വിവാഹിതരാകുന്നു?


ബോളിവുഡിലെ ഗോസിപ്പ്‌ കോളങ്ങളില്‍ നിരന്തര സാന്നിധ്യമാണ്‌ ദീപിക പദുകോണിന്റെയും രണ്‍വീറിന്റെയും പ്രണയവും വിവാഹവും സംബന്ധിച്ച വാര്‍ത്തകള്‍. ആരാധകര്‍ ഇതു സംബന്ധിച്ച്‌ തല പുകയ്‌ക്കുന്നതിനു കണക്കുമില്ല. ഇപ്പോഴിതാ ബിടൗണില്‍ നിന്നും ഒരു വാര്‍ത്തയെത്തിയിരിക്കുന്നു. ഇരുവരുടെയും വിവാഹ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദീപികയുടെ പിതാവ്‌ പ്രകാശ്‌ പദുക്കോണും അമ്മ ഉജാലയും രണ്‍വീറിന്റെ മാതാപിതാക്കളുമായി ചര്‍ച്ച ചെയ്യാന്‍ അവരുടെ വീട്ടില്‍ എത്തിയതായുള്ള വാര്‍ത്തകളാണ്‌ ഇപ്പോള്‍ പരക്കുന്നത്‌.

മൂന്നു മാസത്തിനുള്ളില്‍ രണ്‍വീര്‍-ദീപിക വിവാഹം നടക്കുമെന്നാണ്‌ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്‌. വിവാഹ ചടങ്ങുകള്‍ മുംബൈയില്‍ വച്ച്‌ നടക്കാനാണ്‌ സാധ്യത. ഇരുവരുടെയും ആചാരപ്രകാരമായിരിക്കും വിവാഹമെന്നും സൂചനകളുണ്ട്‌. വിവാഹശേഷം മുംബൈയിലും ബാംഗ്‌ളൂരിലും വിവാഹ സല്‍ക്കാരം നടത്തും.എന്നാല്‍ വാര്‍ത്തകള്‍ സ്ഥിരീകരിച്ച്‌ രണ്‍വീറോ ദീപികയോ ഇതുവരെ രംഗത്തു വന്നിട്ടില്ല. എന്നാല്‍ ഇതൊന്നും വക വയ്‌ക്കാതെ ഇരുവരുടെയും ആരാധകര്‍ ട്വിറ്ററില്‍ ചര്‍ച്ചകളുമായി മുന്നേറുകയാണ്‌.

സഞ്‌ജയ്‌ ലീലാ ബന്‌ഡസാലി സംവിധാനം ചെയ്‌ത്‌ രാംലീല ഗോലിയോം കീ രാസ്‌ ലീല പുറത്തിറങ്ങിയതിനു ശേഷമാണ്‌ ദീപികയും രണ്‍വീറും തമ്മില്‍ പ്രണത്തിലാണെന്ന വാര്‍ത്തകള്‍ക്ക്‌ ചൂടു പിടിക്കുന്നത്‌. ബന്‍സാലിയുടെ ഏറ്റവും പുതിയ ചിത്രമായ പത്മാവതിയിലും രണ്‍വീറും ദീപികയും ഒരുമിച്ചഭിനയിച്ചിരുന്നു.



























Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക