സിഡ്നി: ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയാക്കിയ സിഡ്നി ബെഥേല്‍ മാര്‍ത്തോമ്മ ഇടവകയ്ക്ക് സ്വപ്ന സാത്ഷാല്ക്കരമായ പുതിയ ദേവാലയത്തിന്റെ ശിലാസ്ഥാപനം മാര്‍ച്ച് 11 നു (ഞായര്‍) വൈകുന്നേരം നാലിനു നടക്കും. മാര്‍ത്തോമ്മ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ സിഡ്നിയിലെ വിവിധ െ്രെകസ്തവ നേതാക്കന്മാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും.
ഇടവക സ്വന്തമായി വാങ്ങിയ ഹോഴ്സിലി പാര്‍ക്കിലുള്ള സ്ഥലത്താണ് ശിലാസ്ഥാപന ശുശ്രൂഷകള്‍ നടക്കുക. 400 പേര്‍ക്കിരിക്കാവുന്ന ദേവാലയം, ഓഡിറ്റോറിയം, കാര്‍പാര്‍ക്കിംഗ്, സണ്ഡേസ്കൂള് ക്ലാസുകള്‍ തുടങ്ങിയ സൗകര്യങ്ങളോടുകൂടിയ ദേവാലയ സമുച്ചയത്തിന്റെ നിര്‍മാണത്തിന് ഇതോടെ തുടക്കമാകും.
ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യന്നതായി വികാരി റവ. തോമസ് കോശി, സെക്രട്ടറി എബ്രഹാം ജോര്‍ജ്, കണ്‍വീനര്‍ ജീവന് ജേക്കബ് എന്നിവര്‍ അറിയിച്ചു.
റിപ്പോര്‍ട്ട്: ജയിംസ് ചാക്കോ