Image

ഹയര്‍ എ മെഡിക് ലോഗോ പ്രകാശനം ചെയ്തു

Published on 08 March, 2018
ഹയര്‍ എ മെഡിക് ലോഗോ പ്രകാശനം ചെയ്തു

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ആരോഗ്യമേഖലയില്‍ പ്രവാസി മലയാളികളുടെ പുതിയ സംരംഭമായ ഹയര്‍ എ മെഡിക് മെല്‍ബണ്‍ സീറോ മലബാര്‍ രൂപതാധ്യഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ആശിര്‍വാദം നിര്‍വഹിച്ചു ലോഗോ പ്രകാശനം ചെയ്തു. 

അതിനൂതന വിവര സാങ്കേതിക വിദ്യയും മികവാര്‍ന്ന പ്രഫഷണലിസവും കൈ കോര്‍ക്കുന്ന ഹയര്‍ എ മെഡിക് എന്ന സംരംഭം ആരോഗ്യരംഗത്ത് ഒരു മുതല്‍കൂട്ട് ആകട്ടെ എന്നു മാര്‍ പുത്തൂര്‍ ആശംസിച്ചു.

ആരോഗ്യമേഖലയില്‍ ഇന്നു നേരിടുന്ന മെഡിക്കല്‍ പ്രഫഷണലുകളുടെ ക്ഷാമം പരിഹരിക്കുന്നതിനു ഉന്നം വച്ചായിരിക്കും കന്പനിയുടെ പ്രവര്‍ത്തനം.

നഴ്‌സിംഗ് ടെക്‌നീഷ്യന്‍സ്, സപ്പോര്‍ട്ട് സര്‍വീസസ് തുടങ്ങിയ പ്രഫഷണലുകളെ ദിവസ വേതന അടിസ്ഥാനത്തില്‍ കന്പനി വിവിധ ആശുപത്രികളിലും നഴ്‌സിംഗ് ഹോമുകളിലും ഡിസേബിളിറ്റി ഹോമുകളിലും നിയമിക്കുന്നു.

ആരോഗ്യ രംഗത്ത് പ്രവര്‍ത്തന പരിചയമുള്ള യുവ മലയാളികളുടെ പുതിയ സംരംഭമായ നഴ്‌സസ്, എച്ച്ആര്‍, ഐടി, സെയില്‍സ് പ്രഫഷണലുകള്‍ അടങ്ങുന്നതാണ് ഇതിന്റെ നേതൃത്വം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക