Image

ബര്‍ലിന്‍ ഐറ്റിബിക്കു വര്‍ണാഭമായ തുടക്കം; അല്‍ഫോന്‍സ് കണ്ണന്താനം ഇന്ത്യന്‍ പവലിയനില്‍

Published on 08 March, 2018
ബര്‍ലിന്‍ ഐറ്റിബിക്കു വര്‍ണാഭമായ തുടക്കം; അല്‍ഫോന്‍സ് കണ്ണന്താനം ഇന്ത്യന്‍ പവലിയനില്‍

ബര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാന നഗരമായ ബര്‍ലിനില്‍ മാര്‍ച്ച് ഏഴിന് ആരംഭിച്ച ബര്‍ലിന്‍ ഐടിബിയില്‍ കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നേതൃത്വത്തില്‍ ഒരു സംഘം ഐടിബില്‍ ക്യാന്പ് ചെയ്യുന്നുണ്ട്. മന്ത്രി അല്‍ഫോന്‍സ് ഇന്ത്യന്‍ പവലിയന്‍ നോക്കിക്കണ്ടു സംതൃപ്തി രേഖപ്പെടുത്തി. 

സ്‌കൈ റൈസന്‍ എംഡി തോമസ് കണ്ണങ്കേരില്‍, സോമതീരം എംഡി ബേബി മാത്യു സേമതീരം, രാജേഷ് പിള്ളൈ, പവിത്രന്‍, ഉണ്ണി കെ.നായര്‍ തുടങ്ങിയവര്‍ മന്ത്രിയുമായി ആശയവിനിമയം നടത്തി. ഹാള്‍ അഞ്ച് 2 ബിയിലാണ് ഇന്ത്യന്‍ പവലിയന്‍ ഒരുങ്ങുന്നത്. (കിരൃലറശയഹല കിറശമ കഠആ ആലൃഹശി, ടമേിറ ചീ. 205, 205മ, ഒമഹഹ ചീ. 5.2യ). കേരളത്തില്‍ നിന്നും കെടിഡിസി, സോമതീരം തുടങ്ങിയ നിരവധി റിസോര്‍ട്ടുകള്‍, ട്രാവല്‍ ഏജന്‍സികള്‍ തുടങ്ങിയവര്‍ തങ്ങളുടെ വിഷയവുമായി ഇന്ത്യന്‍ പവലിയന്‍ സ്റ്റാളുകള്‍ ഒരുക്കിയിട്ടുണ്ട്. 

മാര്‍ച്ച് ഒന്‍പതിന് കേരള ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ബര്‍ലിന്‍ ഐടിബില്‍ എത്തുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ ആന്‍ഡ് ട്രേഡ് ഷോ (ഐറ്റിബി ബര്‍ലിന്‍) 2016 ല്‍ സുവര്‍ണജൂബിലി ആഘോഷിച്ച ഐറ്റിബിയുടെ ഇക്കൊല്ലത്തെ പങ്കാളിത്ത രാജ്യം മെക്ക്‌ലന്‍ബുര്‍ഗ് ഫോര്‍പൊര്‍മന്‍ ആണ്. പ്രകൃതിയാണ് ഞങ്ങളുടെ ആഘോഷം എന്നതാണ് ഇക്കൊല്ലത്തെ മുദ്രാവാക്യം.

മേളയുടെ ഉദ്ഘാടന സമ്മേളനം ബര്‍ലിനിലെ ഇന്റര്‍നാഷണല്‍ കോണ്‍ഗ്രസ് സെന്ററില്‍ (ഐസിസി) മാര്‍ച്ച് ആറിന് (ചൊവ്വ) വൈകുന്നേരം ആറിനു നടന്നു. പ്രദര്‍ശന നഗരിയിലെ സിറ്റി ക്യൂബില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലാണ് സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്തത്. 

ആഗോളവത്കരണത്തിന് അവസരമൊരുക്കുന്നത്തിന്റെ ഒരു മികച്ച ഉദാഹരണമാണ് ഐടിബി ടൂറിസം. ലോകത്തെ ഏറ്റവും വലിയ ട്രാവല്‍ മേളയാണിത്. ജോലി സൃഷ്ടിക്കുന്ന ഒരു സാന്പത്തിക ഘടകമായ ഇത് വളര്‍ന്നുവരുന്ന വികസ്വര രാജ്യങ്ങള്‍ക്കും ബാധകമാണ്. ഉദ്ഘാടനപ്രസംഗത്തില്‍ മെര്‍ക്കല്‍ പറഞ്ഞു.

ഉദ്ഘാടന ദിനത്തില്‍ ക്ഷണിക്കപ്പെട്ട 4500 ഓളം അതിഥികള്‍ക്ക് മാത്രമായിരുന്നു പ്രവേശനം. അതിഥി രാജ്യത്തിന്റെ പാരന്പര്യ സംഗീതം, നൃത്തം തുടങ്ങിയ വൈവിദ്ധ്യങ്ങളായ സാംസ്‌കാരിക പരിപാടികളും ചടങ്ങില്‍ അരങ്ങേറി. 

ബര്‍ലിന്‍ അന്താരാഷ്ട്ര കോണ്‍ഗ്രസ് സെന്ററില്‍ നടക്കുന്ന മേളയില്‍ അഞ്ചു ഭൂഖണ്ഡങ്ങളില്‍ നിന്നായി 186 രാജ്യങ്ങളും 10,000 അധികം പ്രദര്‍ശകരും പങ്കെടുക്കുന്നത്. ബര്‍ലിന്‍ മേളയിലെ വലിയ വിഷയം നിരവധി ടൂറിസ്റ്റുകള്‍ക്ക് ജനപ്രീതിയാര്‍ജ്ജിച്ച ഇടങ്ങളുടെ വിരങ്ങളടങ്ങുന്ന പ്രദര്‍ശനമാണ്. മാര്‍ച്ച് 11 ന് അന്‍പത്തിരണ്ടാമത് മേളയ്ക്ക് തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക