Image

കാലിഫോര്‍ണിയയുടെ 'പുണ്യം' ഒരു കുടുംബത്തിനു കൂടി ശക്തിയും സാന്ത്വനവുമാകുന്നു.

അനില്‍ പെണ്ണുക്കര Published on 08 March, 2018
കാലിഫോര്‍ണിയയുടെ 'പുണ്യം' ഒരു കുടുംബത്തിനു കൂടി ശക്തിയും സാന്ത്വനവുമാകുന്നു.
ലോക വനിതാ ദിനത്തില്‍ കാലിഫോര്‍ണിയയായിലെ മലയാളി മഹിളകളുടെ കൂട്ടായ്മയായ പുണ്യത്തിന്റെ ദയയിലൂടെ ഒരു കുടുബം സ്വയാശ്രജീവിതം തുടങ്ങുന്നു. രാജീമേനോന്‍, റാണി സുനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്ന 'പുണ്യം ' ചാരിറ്റിയും ആലപ്പുഴയിലെ അത്താഴക്കൂട്ടവും ചേര്‍ന്നു സംയുക്തമായി സംഘടിപ്പിക്കുന്ന സ്വയാശ്രയ സംരഭത്തിന്റെ ആദ്യ 'പുണ്യം ഷോപ്പാണ് ' സജിതക്കും കുടുംബത്തിനുമായി വനിതാ ദിനത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി .വി അനുപമ തുറന്നു നല്‍കിയത് .

പുണ്യവും, അത്താഴക്കൂട്ടവും പോലെയുള്ള സംഘടനകള്‍ ഇത്തരം പ്രവര്‍ത്തങ്ങളിലൂടെ ലോകത്തിനു തന്നെ മാതൃകയാണെന്ന് കളക്ടര്‍ സൂചിപ്പിച്ചു. ചടങ്ങില്‍ രക്ഷാധികാരികളയായ പ്രൊഫസര്‍ എം. സുകുമാര മേനോന്‍, സുബൈര്‍ ക്രിംകോര്‍ണര്‍, വാഹിദ്, അംബികാ കുമാരി, ഗീതാമേനോന്‍, വാര്‍ഡ് മെമ്പര്‍ സുര, ഹനീസ് ഇസ്മയില്‍ എന്നിവരും പുണ്യത്തിന്റെയും അത്താഴക്കൂട്ടത്തിന്റെയും അഭ്യുദയ കാംഷികളും പങ്കെടുത്തു.

വിശക്കുന്ന വയറുമായി കൈ നീട്ടുന്നവരോട് മുഖം തിരിച്ചു നടക്കുന്ന നമുക്ക് സ്‌നേഹത്തിന്റെയും സഹായത്തിന്റെയും വില മനസിലാവണമെന്നില്ല. എന്നാല്‍ നിസ്സഹായനു കൈത്താങ്ങായി, അവരുടെ ജീവിതം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തിനായി മുന്നോട്ടു വരുന്നവര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അത്തരത്തില്‍ പട്ടിണി പാവങ്ങള്‍ക്ക് ഭക്ഷണവും വിദ്യാഭ്യാസവും സാമ്പത്തിക സഹായവും നല്‍കി ലോകത്തിനു മാതൃക കാട്ടിയ സംഘടനയാണ് കാലിഫോര്‍ണിയയിലെ പുണ്യം.

അടിസ്ഥാന സൗകര്യങ്ങളും അവകാശങ്ങളും നിഷേധിക്കപ്പെട്ട യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും വിദ്യാഭ്യാസം നല്‍കി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനാണു അവര്‍ ശ്രമിക്കുന്നത്.

'വിശപ്പിനോട് പോരാടി ലോകത്തെ മാറ്റിയെടുക്കുക' എന്ന സന്ദേശമാണ് പുണ്യം മുന്നോട്ടു വെക്കുന്നത്. പട്ടിണിയും വിശപ്പും ഇല്ലാത്ത ഒരു കേരളത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുകയാണ് പുണ്യം.

കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെക്കുറിച്ചും ആരോഗ്യസംരക്ഷണത്തെക്കുറിച്ചും സ്‌കൂളുകളിലും ഗ്രാമങ്ങളിലും പുണ്യം ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്താറുണ്ട്. 'നിങ്ങള്‍ ഒരിക്കലും നിങ്ങളുടെ മൂല്യത്തെക്കുറിച്ച് സംശയിക്കരുത്. എന്തിനും കരുത്തുളള, വ്യക്തിത്വമുള്ള, ഈ ലോകത്തെ എല്ലാ അവസരങ്ങള്‍ക്കും അര്‍ഹതയുള്ളവര്‍ തന്നെയാണ് നിങ്ങളെന്ന് 'പുണ്യം സ്ത്രീകളോട് പറയുന്നു.

പുണ്യം സംഘടനയുടെ പ്രൊജക്റ്റുകളാണ് തറവാട്, പുണ്യ ജ്വാല, പുണ്യ വീട് എന്നിവ. ആലപ്പുഴ അത്താഴക്കൂട്ടം എന്ന NGOയുടെ പാര്‍ട്ണര്‍ഷിപ്പില്‍പട്ടിണിപ്പാവങ്ങള്‍ക്കായി തയ്യാറാക്കിയതാണ് പുണ്യ തറവാട്.ഇത് ഒരു വൃദ്ധസദനമോ അനാഥമന്ദിരമോ അല്ല. മറിച്ചു ഒന്നും നേടാനില്ലാതെ അര്‍ത്ഥമില്ലാത്ത ജീവിതവും കൊണ്ടു തെരുവില്‍ അലയുന്നവര്‍ക്ക് താത്കാലികമായി വിശ്രമിക്കാനുള്ള കേന്ദ്രമായാണ് തറവാട് കൊണ്ടു വന്നിരിക്കുന്നത്.

നിര്‍ഭാഗ്യരായ നിരവധി ജനങ്ങളെ സഹായിക്കാന്‍ മനസു കാട്ടിയവരോട് പുണ്യം എന്നും കടപ്പെട്ടിരിക്കുന്നു. ചാരിറ്റിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരുടെ സഹകരണവും സഹായവും പുണ്യം പ്രതീക്ഷിക്കുന്നു. 

dopunyam@gmail.com
കാലിഫോര്‍ണിയയുടെ 'പുണ്യം' ഒരു കുടുംബത്തിനു കൂടി ശക്തിയും സാന്ത്വനവുമാകുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക