Image

നടന്‍ ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്‌

Published on 10 March, 2018
നടന്‍ ജയന്റെ ജീവിതം വെള്ളിത്തിരയിലേക്ക്‌
 അനശ്വര നടന്‍ ജയന്റെ ജീവിതം അഭ്രപാളികളിലേക്ക്‌. ഒരു മെക്‌സിക്കന്‍ അപാരതയ്‌ക്ക്‌ ശേഷം ടോം ഇമ്മട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‌ 'സ്റ്റാര്‍ സെലിബ്രേറ്റിംഗ്‌ ജയന്‍' എന്നു പേരിട്ടു. ജോണി സാഗരികയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌ പുതുമുഖങ്ങളാണ്‌.

1974ല്‍ ശാപമോക്ഷം എന്ന ചിത്രത്തിലൂടെയാണ്‌ ജയന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്‌.അഭിനയത്തിലെ പ്രത്യേക ശൈലികൊണ്ട്‌ കഥാപാത്രങ്ങളെ ശ്രദ്ധേയമാക്കുവാന്‍ ജയനു കഴിഞ്ഞു. മിന്നിമറയുന്നത്‌ ഒരു സീനിലാണെങ്കില്‍ പോലും ജയന്റെ കഥാപാത്രം പ്രേക്ഷകശ്രദ്ധ പിടിച്ചു പറ്റി. ഭാവാഭിനയത്തില്‍ മികവു പുലര്‍ത്തിയിതോടൊപ്പം ശരീരത്തിന്റെ കരുത്തും വഴക്കവും അഭിനയത്തില്‍ സംക്രമിപ്പിച്ച്‌ ജയന്‍ അവതരിപ്പിച്ച സ്‌റ്റൈലൈസ്‌ഡ്‌ ആക്ടിംഗ്‌ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം നെഞ്ചിലേറ്റി.

1976 ല്‍ പുറത്തിറങ്ങിയ 'പഞ്ചമി' എന്ന ചിത്രത്തിലെ ഫോറസ്റ്റ്‌ റേഞ്ചറുടെ വേഷമാണ്‌ ജയന്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെടുന്ന വേഷം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക