Image

പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം ജൂണ്‍ 16 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

Published on 10 March, 2018
പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം ജൂണ്‍ 16 ന്; ഒരുക്കങ്ങള്‍ പൂര്‍ത്തിയാകുന്നു

പ്രഥമ യുകെ മരങ്ങാട്ടുപിള്ളി സംഗമം ജൂണ്‍ 16ന് സൗത്ത് ലണ്ടനിലെ ബേസിംഗ്‌സ്‌റ്റോക്കിലുള്ള കെംപ്‌ഷോട്ട് വില്ലേജ് ഹാളില്‍ നടക്കും. 2000 നു ശേഷം യുകെയിലേക്ക് കുടിയേറിയ മരങ്ങാട്ടുപിള്ളിയില്‍ തായ്‌വഴിയുള്ള നൂറിലധികം കുടുംബങ്ങള്‍ക്ക് നാട്ടുവിശേങ്ങളും വീട്ടുവിശേഷങ്ങളുമായി ഒത്തുകൂടുവാനുള്ള വേദിയാണ് സംഗമം. 

രാവിലെ പത്തുമുതല്‍ വൈകുന്നേരം ആറു വരെയാണ് പരിപാടി നടക്കുന്നത്. കേരളത്തനിമയുള്ള വിവിധ കലാപരിപാടികളും യുകെയിലെ പ്രസിദ്ധമായ ഗാനമേള ട്രൂപ്പ് സൗണ്ട് ഓഫ് ബേസിംഗ്‌സ്‌റ്റോക്ക് ആര്‍ട്‌സിന്റെ ഗാനമേളയും ഇതിന്റെ ഭാഗമായി അരങ്ങേറും. 

പരിപാടിയെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ക്ക് ഡാന്റോ മേച്ചേരില്‍, ഡോര്‍സെറ്റ് (07551192309), സജി തെക്കെയില്‍, ബേസിംഗ്‌സ്‌റ്റോക്ക് (07703299899) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക