Image

താരരാജാവിനെ വരവേല്‍ക്കാന്‍ മെല്‍ബണില്‍ ഒരുങ്ങള്‍ ആരംഭിച്ചു

Published on 11 March, 2018
താരരാജാവിനെ വരവേല്‍ക്കാന്‍ മെല്‍ബണില്‍ ഒരുങ്ങള്‍ ആരംഭിച്ചു

മെല്‍ബണ്‍: മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ സ്വീകരിക്കാനുള്ള ആഹ്‌ളാദ തിമിര്‍പ്പിലാണ് മെല്‍ബണിലെ മലയാളികള്‍. തങ്ങളുടെ പ്രിയ ലാലേട്ടന് ഗംഭീര സ്വീകരണം ഒരുക്കാനുള്ള ഓട്ടപാച്ചിലില്‍ ആണ് സംഘാടകര്‍. അതിനായുള്ള ഒരുക്കങ്ങള്‍ ഇപ്പോഴേ ആരംഭിച്ചു കഴിഞ്ഞു 

ജൂണ്‍ 11 നാണ് മോഹന്‍ ലാല്‍ മെല്‍ബണിലെത്തുന്നത്. അഭിനയ മികവുകൊണ്ട് മലയാളി മനസിനെ കീഴടക്കിയ പുലിമുരുകനെ സ്വീകരിക്കാന്‍ വന്‍ സജ്ജീകരണങ്ങളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കേരള ബൈക്കിസിന്റെ നേതൃത്വത്തില്‍ അന്പതോളം ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കുകളുടെ അകന്പടിയോടെ രണ്ട് ഘശാീൗശെില കാറുകള്‍ക്ക് പിന്നിലായി ആലിഹ്യേ കാറിലാണ് ലാലേട്ടന്‍ വേദിയിലെത്തുന്നത്. തുടര്‍ന്നു അദ്ദേഹത്തെ ചെണ്ട വാദ്യ മേളങ്ങളോടെ വേദിയിലേക്ക് ആനയിക്കും. 

ജൂണ്‍ 11 നു (തിങ്കള്‍) വൈകുന്നേരം ആറിന് മെല്‍ബണിലെ ജഅഘഅകട ഠഒഋഅഠഞഋ ല്‍ വച്ചാണ് ആഘോഷ മാമാങ്കത്തിന് കൊടി ഉയരുന്നത്. ആവേശകരമായ പരിപാടിയുടെ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു കഴിഞ്ഞു.ആയിരക്കണക്കിന് ടിക്കറ്റുകളാണ് ഇതിനോടകം വിറ്റഴിഞ്ഞത്.

ഡെന്നി തോമസ്, ഷാജി മാത്യു, പ്രിനു ജോണ്‍, ജസ്റ്റിന്‍, ജൂഡ്, ബിജു ആന്റണി, ആന്റണി പടയാട്ടില്‍, വിനീത് ജയചന്ദ്രന്‍, സിറിള്‍, സണ്ണി, വിഷ്ണു, ജിനീഷ്, പോള്‍, വിപിന്‍ തോമസ്, ഫിന്നി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ നടന്നു വരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക