'പിന്നെയും' മനസിലാവാത്തവരോട് ഒന്നും പറയാനില്ലെന്ന് അടൂര്‍ ഗോപാലകൃഷ്ണന്
Published on 12 March, 2018
ദിലീപും കാവ്യ മാധവനും നായിക നായകന്മാരായി അഭിനയിച്ച് അവസാനമിറങ്ങിയ
സിനിമ- 'പിന്നെയും' അടൂര്‍ ഗോപാലകൃഷ്ണന് സംവിധാനം ചെയ്ത സിനിമയായിരുന്നു. 2016
ലായിരുന്നു 'പിന്നെയും' റിലീസിനെത്തിയത്.
സിനിമയ്ക്ക് കഥ ഒരുക്കിയതും അടൂര്‍
ഗോപാലകൃഷ്ണനായിരുന്നു. െ്രെകം ഡ്രാമ ഫിലിമായി നിര്‍മ്മിച്ച സിനിമയുടെ ഇതിവൃത്തം
പ്രണയമായിരുന്നു.
മലയാളത്തിലെ ഏറ്റവും മികച്ച നടന്
ദിലീപാണെന്നും തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ 'പിന്നെയും' ആണെന്നും
സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണന് തുറന്ന് പറഞ്ഞിരിക്കുകയാണ്. തന്റെ സിനിമയെ
കുറിച്ച് ഒന്നും മനസിലാകാത്തവരോട് തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും
സംവിധായകന് പറയുന്നു.
കൃതി സാഹിത്യവിജ്ഞാനോത്സവത്തില്‍ പങ്കെടുത്ത്
സംസാരിക്കുന്നതിനിടെയായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
മലയാള സിനിമയിലെ മികച്ച
നടന്മാരില് ഒരാളാണ് ദിലീപ്. തന്റെ സിനിമകള്‍ എല്ലാകാലത്തും വിമര്‍ശനങ്ങള്‍
ഏറ്റുവാങ്ങിയിട്ടുണ്ട്. സ്വയംവരം റിലീസ് ചെയ്ത സമയത്ത് ആരും അത്
അംഗീകരിച്ചിരുന്നില്ല. മുഖാമുഖം എന്ന സിനിമ കമ്യൂണിസത്തിന് എതിരാണെന്ന പ്രചരണവും
ഉണ്ടായിരുന്നു. ഇപ്പോള്‍ പിന്നെയും എന്ന സിനിമയെയും വിമര്‍ശിക്കുന്നു. എന്നാല്‍
തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ സിനിമ പിന്നെയും ആണെന്നാണ് അടൂര്‍
ഗോപാലകൃഷ്ണന് പറയുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല