Image

ബിജെപിയുടെ വഞ്ചനയില്‍ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും?

Published on 12 March, 2018
ബിജെപിയുടെ വഞ്ചനയില്‍ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും?

തുഷാര്‍ വെള്ളാപ്പള്ളിക്ക് പകരം വി മുരളീധരന് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയതോട ബിഡിജെഎസ് ഇനി എന്ത് ചെയ്യുമെന്ന ചോദ്യവുമായി അഡ്വ.ജയശങ്കറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.

ഉപ്പോളം വരില്ല, ഉപ്പിലിട്ടത്.

തുഷാര്‍ വെള്ളാപ്പള്ളിയല്ല വി മുരളീധരനാണ് ബിജെപി രാജ്യസഭാ സീറ്റ് നല്‍കിയത്.

ബിഡിജെഎസ് ആത്മാര്‍ഥമായി പിന്താങ്ങിയാല്‍ പോലും ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കു ജയസാദ്ധ്യത കുറവാണ്. തുഷാറിനെ രാജ്യസഭാംഗമാക്കിയാലും വലിയ വ്യത്യാസം ഉണ്ടാവില്ല.

വെളളാപ്പളളി നടേശനാണെങ്കില്‍ മുഖ്യമന്ത്രിയെ പ്രശംസിച്ചു കൊണ്ടേയിരിക്കുന്നു. ചെങ്ങന്നൂരെ മൂന്ന് സ്ഥാനാര്‍ഥികളില്‍ മിടുക്കന്‍ സഖാവ് സജി ചെറിയാനാണെന്ന് സര്‍ട്ടിഫിക്കറ്റും കൊടുത്തു.

ബിജെപിക്കു മറ്റൊരു വല്ലായ്മ കൂടി ഉണ്ടായിരുന്നു. ഇതുവരെ രാജ്യസഭാ സീറ്റ് കൊടുത്തവരൊക്കെ വിരുന്നുകാരാണ്: രാജീവ് ചന്ദ്രശേഖര്‍, റിച്ചാര്‍ഡ് ഹേ, സുരേഷ് ഗോപി, അല്‍ഫോന്‍സ് കണ്ണന്താനം. ഇത്തവണ ഒരു വീട്ടുകാരനെ പരിഗണിച്ചു. അങ്ങനെ മുരളീധരനു നറുക്ക് വീണു.

ബിജെപിയുടെ വഞ്ചനയില്‍ മനംനൊന്ത ബിഡിജെഎസ് ഇനി എന്തുചെയ്യും? എന്‍ഡിഎയില്‍ തുടരുമോ അതോ യുഡിഎഫില്‍ ചേരുമോ? കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പുമായി ചേര്‍ന്ന് സംസ്ഥാനത്ത് നാലാം ചേരി രൂപീകരിക്കുമോ? കാത്തിരുന്നു കാണാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക