വെസ്റ് ചെസ്റ്റര്‍ ക്നാനായ കാത്തലിക് മിഷനില്‍ വി: യൗസേപ്പ് പിതാവിന്റെ തിരുന്നാള്‍ 18-നു
തോമസ് പാലച്ചേരില്‍Published on 12 March, 2018
ന്യൂയോര്‍ക്ക്: വി: യൗസേപ്പ് പിതാവിന്റെ നാമത്തിലുള്ള വെസ്റ്റ്ചെസ്റ്റര്‍
ബ്രോങ്ക്സ് ക്നാനായദേവാലയത്തില്‍ (670യോങ്കേഴ്സ് അവന്യൂ
യോങ്കേഴ്സ്ന്യൂയോര്ക്) മാര്‍ച്ച് 18 ഞായറാഴ്ച കുടുംബനാഥന്മാരുടെ പ്രത്യക
മദ്ധ്യ സ്ഥനായ വി: യൗസേപിതാവിന്റെ തിരുന്നാള്‍ കൊണ്ടാടുന്നു
അന്നേദിവസം വൈകിട്ട് 4 .30 പിഎം ന് ലദിഞ്ഞോടെ തിരുന്നാള്‍ കര്‍മ്മങ്ങള്‍
ആരംഭിക്കും. തുടര്‍ന്ന് റവ. ഫാ. ബോബന് വട്ടംപുറത്തിന്റെ (വികാരി ക്നാനായ
കാത്തലിക് ചര്ച്ചഡിട്രോയിറ്റ്) മുഖ്യ കാര്മികത്തില്ആഘോഷമായ തിരുന്നാള്‍
പാട്ടു കുര്‍ബാന.
തിരുന്നാള്‍ സന്ദേശം നല്‍കുന്നത് ഫാ. ജോര്‍ജ് വെള്ളിയാംതടത്തില്‍ (സെന്റ്
പോള്സ്ചര്ച്ച്, യോങ്കേഴ്സ് ) വി .കുര്‍ബാനയുടെ ആശിര്‍വാദം ഫൊറോന വികാരി
ഫാ. ജോസ് തറക്കല്‍.
സ്നേഹവിരുന്നോടെ തിരുന്നാള്‍ കര്‍മങ്ങള്‍ സമാപിക്കും 44 പ്രസുദേന്തിമാര്‍
ചേര്‍ന്ന് നടത്തുന്ന തിരുന്നാളില്‍ സംബന്ധിച്ചു അനുഗ്രഹം പ്രാപിപ്പാന്‍
ഏവരെയും ക്ഷണിക്കുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്കു മിഷന് ഡയറക്ടര്‍ ഫാ. ജോസഫ് മാത്യു ആദോപ്പിള്ളില്‍
914 -673 -6956 ട്രസ്റ്റിമാരായ എബ്രഹാം പുളിയലകുന്നേല് 914 310 0498.
റെജി ഉഴുങ്ങാലില്‍ 914 623 2548
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല