Image

വായ്പാ തട്ടിപ്പ്- ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്

പി.പി. ചെറിയാന്‍ Published on 13 March, 2018
വായ്പാ തട്ടിപ്പ്- ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്
ചിക്കാഗൊ: വളരെ ആസൂത്രിതമായി നടത്തിയ വായ്പാ തട്ടിപ്പ് കേസ്സില്‍ ഇന്ത്യന്‍ അമേരിക്കന്‍ വംശജനും, വ്യാപാരിയുമായ നികേഷ് പട്ടേലിനെ ചിക്കാഗൊ യു.എസ്. ജില്ലാ ജഡജി ചാള്‍സ് കൊക്കറസ്(ചാള്‍സ് കൊക്കറസ്) ഇരുപത്തിയഞ്ചു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്ക് വിധിച്ചു.

2015 ല്‍ 179 മില്യണ്‍ ഡോളര്‍ വില മതിക്കുന്ന ഷാം ലോണ്‍സ്(Sham Loans) മില്‍വാക്കി ഇന്‍വെസ്റ്റ്‌മെന്റ് ഫോമിന് വിറ്റ കേസ്സിലാണ് മാര്‍ച്ച് 6ന് കോടതി പട്ടേലിന് ശിക്ഷ നല്‍കിയത്.

നാലു പതിറ്റാണ്ട് സര്‍വ്വീസിനിടയില്‍ ഇത്രയും വലിയൊരു തട്ടിപ്പു കേസ്സ് തന്റെ കോടതിയില്‍ എത്തിയിട്ടില്ല എന്ന് ജഡ്ജി പിന്നീട് പറഞ്ഞു. കേസ്സ് വിചാരണക്കിടയില്‍ തട്ടിപ്പിനിരയായവര്‍ക്ക് പണം തിരിച്ചു നല്‍കുന്നതിന് ആവശ്യമായ സഹകരണം അധികൃതര്‍ക്ക് നല്‍കാം എന്നും ജാമ്യം അുവദിക്കണമെന്നും ആവശ്യപ്പെട്ട് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിച്ചു ജാമ്യത്തില്‍ വിടുകയായിരുന്നു. എന്നാല്‍ ഈ തക്കം നോക്കി ഇക്വഡോറിലേക്ക് രക്ഷപ്പെടാന്‍ ഗേറ്റ് വെ കിസ്സിമ്മി വിമാനതാവള കിസ്സിമ്മി വിമാനതാവളത്തില്‍ എത്തിയ പട്ടേലിനെ ജനുവരി 6(2018)നാണ് വീണ്ടും അറസ്റ്റു ചെയ്തത്.
ഇത്രയും സമര്‍ത്ഥനായ പ്രതിയെ ജഡ്ജി വിശേഷിപ്പിച്ചത് ഡയബോളിക്കല്‍ ജീനിയസ്(Diabolical Genius) എന്നായിരുന്നു.

ഫ്‌ളോറിഡാ ആസ്ഥാനമായ ഫസ്റ്റ് ഫാര്‍മേഴ്‌സ് ഫിനാന്‍ഷ്യല്‍ കമ്പനി ഉടമസ്ഥനായിരുന്നു പട്ടേല്‍. ഈ കമ്പനിയുടെ പേരിലാണ് വ്യാജ ലോണ്‍ വില്പന നടത്തിയത്.

വായ്പാ തട്ടിപ്പ്- ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്വായ്പാ തട്ടിപ്പ്- ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്വായ്പാ തട്ടിപ്പ്- ഇന്ത്യന്‍ അമേരിക്കന്‍ വ്യവസായിക്ക് 25 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക