Image

ലണ്ടനില്‍ മാഡം തുസാഡ്‌സില്‍ കട്ടപ്പയുടെ മെഴുക്‌ പ്രതിമ ഒരുങ്ങുന്നു

Published on 13 March, 2018
 ലണ്ടനില്‍ മാഡം തുസാഡ്‌സില്‍ കട്ടപ്പയുടെ മെഴുക്‌ പ്രതിമ ഒരുങ്ങുന്നു

ഏറെ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ്‌ എസ്‌.എസ്‌ രാജമൗലിയുടെ ബാഹുബലി. 2015ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യഭാഗം വന്‍വിജയമായതിനെത്തുടര്‍ന്ന്‌ ചിത്രത്തിന്റെ രണ്ടാം ഭാഗവും ബോക്‌സോഫീസ്‌ തകര്‍ത്തുവാരി പുറത്തിറങ്ങിയിരുന്നു. ആദ്യമായി 1000 കോടി നേടുന്ന ഒരു ഇന്ത്യന്‍ ചിത്രമെന്ന റെക്കോര്‍ഡും ബാഹുബലി 2 നേടിയിരുന്നു.

പ്രേക്ഷകര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത രീതിയിലുള്ള ചിത്രീകരണമായിരുന്നു ബാഹുബലിയുടെ പ്രധാന പ്രത്യേകത. ചിത്രം ഇത്രയും വിജയം ആവാന്‍ കാരണം മികച്ച കഥയും അവതരിപ്പിച്ച രീതിയും മാത്രമല്ല. ചിത്രത്തിലെ താരങ്ങളുടെ പ്രകടനം ഇതില്‍ ഒഴിവാക്കാന്‍ കഴിയാത്തയൊന്നാണ്‌

ബാഹുബലിയായി ചിത്രത്തില്‍ പ്രഭാസ്‌ നിറഞ്ഞാടിയപ്പോള്‍ കട്ടപ്പയായി വേഷമിട്ട സത്യരാജ്‌ പ്രേക്ഷകരുടെ മനസ്‌ കീഴടക്കിയ പ്രകടനം കാഴ്‌ച്ച വെച്ചു. മഹിഷ്‌മതി സാമ്രാജ്യത്തിലെ ഉത്തരവാദിത്തമുള്ള സേനാധിപനായാണ്‌ സത്യരാജ്‌ പ്രേക്ഷകര്‍ക്കുമുന്നിലെത്തിയത്‌.

ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്‌ പ്രകാരം ലണ്ടനിലെ പ്രശസ്‌ത മ്യൂസിയമായ മാഡം തുസാഡ്‌സില്‍ കട്ടപ്പയും എത്താന്‍ സാധ്യതയുണ്ട്‌. പ്രഭാസിന്റെ ബാഹുബലിക്ക്‌ പിന്നാലെ കട്ടപ്പയുടെയും മെഴുക്‌ പ്രതിമ മ്യൂസിയത്തില്‍ നിര്‍മ്മിക്കാനാണ്‌ നീക്കം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക