Image

തോക്ക് നിയന്ത്രണം- ട്രമ്പ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്

പി.പി. ചെറിയാന്‍ Published on 13 March, 2018
തോക്ക് നിയന്ത്രണം- ട്രമ്പ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്
വാഷിംഗ്ടണ്‍ ഡി.സി.: ഫ്‌ളോറിഡാ സ്‌ക്കൂളിലെ വെടിവെപ്പില്‍ 17 പേര്‍ മരിക്കാനിടയായ സംഭവത്തെ തുടര്‍ന്ന് ഇത്തരം സംഭവങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്നും, തോക്ക് നിയന്ത്രണം എങ്ങനെ നടപ്പാക്കണമെന്നും ഇരുപാര്‍ട്ടികളിലെയും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയില്‍ ഉരുതിരിഞ്ഞു വന്ന നിര്‍ദ്ദേശങ്ങളില്‍ നിന്നും പ്രസിഡന്റ് ട്രമ്പ് പുറകോട്ടു പോയിട്ടില്ലെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി മാര്‍ച്ച് 12 തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

നാഷ്ണല്‍ റൈഫിള്‍ അസ്സോസിയേഷന്റെ സമ്മര്‍ദത്തെ തുടര്‍ന്ന് ട്രമ്പ് തോക്ക് നിയന്ത്രണ നിര്‍ദ്ദേശങ്ങളില്‍ നിന്നും പുറകോട്ടു പോയി എന്ന വാര്‍ത്ത് അടിസ്ഥാന രഹിതമാണെന്ന് പ്രസ് സെക്രട്ടറി സാറാ സാണ്ടേഴ്‌സ് വ്യക്തമാക്കി.

മാരക പ്രഹരശേഷിയുള്ള തോക്കുള്‍ വാങ്ങുന്നതിനുള്ള പ്രായപരിധി ഉയര്‍ത്തുക, യൂണിവേഴ്‌സല്‍ ബാക്ക് ഗ്രൗണ്ട് ചെക്ക് നിര്‍ബന്ധമാക്കുക, സുരക്ഷാ ഭീഷിണി ഉണ്ടെന്ന് അറിവു ലഭിച്ചാല്‍ അവരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഫെബ്രുവരി 28ന് ട്രമ്പിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഉയര്‍ന്നുവന്നത്.

'ഫെഡറല്‍ ലൊ' ഉണ്ടാക്കണമെങ്കില്‍ പ്രസിഡന്റ് മാത്രം വിചാരിച്ചാല്‍ പോരാ എന്നും, അതിന് എല്ലാ ഭാഗത്തുനിന്നും പിന്തുണ ആവശ്യമാണെന്നും സാറാ പറഞ്ഞു.
അമേരിക്കയിലെ എഴുപതുശതമാനം പേരും തോക്കു വാങ്ങുന്നവരുടെ പ്രായ പരിധി ഉയര്‍ത്തുമെന്നാണ് ആഗ്രഹിക്കുന്നതെന്ന് പ്രസിഡന്റ് ഇന്ന് പുറത്തുവിട്ട ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു.

ഇരു പാര്‍ട്ടികളിലേയും കോണ്‍ഗ്രസ് അംഗങ്ങളുമായി ട്രമ്പ് ചര്‍ച്ച നടത്തിവരികയാണെന്നും സാറാ സാന്റേഴ്‌സ് പറഞ്ഞു.

തോക്ക് നിയന്ത്രണം- ട്രമ്പ് പുറകോട്ടില്ലെന്ന് വൈറ്റ് ഹൗസ്
Join WhatsApp News
truth and justice 2018-03-13 05:47:24
The congress and senate bunch of crooked politicians make all these rules and they fail to serve the country.They say Democracy and Democratic but they are liberals and they do not implement the strict rules.What president can alone do.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക