Image

ജേര്‍ണലിസം വര്‍ക്ക് ഷോപ്പില്‍ പുസ്തക പ്രദര്‍ശനം

ജീമോന്‍ റാന്നി Published on 13 March, 2018
ജേര്‍ണലിസം വര്‍ക്ക് ഷോപ്പില്‍ പുസ്തക പ്രദര്‍ശനം
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പ്രസ് ക്ലബ്ബിന്റെയും ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 24നു ഹൂസ്റ്റണില്‍ വച്ച് നടത്തപ്പെടുന്ന ജേര്‍ണലിസം വര്‍ക്ക് ഷോപ്പിനോടനുബന്ധിച്ചു ഇന്‍ഡോഅമേരിക്കന്‍ ഗ്രന്ഥകര്‍ത്താക്കള്‍ക്കും പ്രസാധകര്‍ക്കും അവരുടെ കൃതികളും പ്രസിദ്ധീകരങ്ങളും പ്രദര്ശിപ്പിക്കുന്നതിനും അന്യോന്യം പരിചയപെടുന്നതിനും അവസരമൊരുക്കുന്നു. 
 
അന്ന് നടത്തപ്പെടുന്ന പഠന ക്ലാസ്സില്‍ അനേക വര്‍ഷത്തെ അനുഭവപരിചയമുള്ള മീഡിയ പ്രൊഫഷണല്‍സ് മാധ്യമ രംഗത്തെ പുതിയ ട്രെന്‍ഡുകള്‍, അവസരങ്ങള്‍, പ്രതിസന്ധികള്‍ എന്നിവ സംബന്ധിച്ച ചര്‍ച്ചകള്‍ നയിക്കും. ഹൂസ്റ്റണ്‍ പ്രസ് ക്ലബ് പ്രസിഡന്റ് മൈക്ക് ഒനീല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

സാം ഹൂസ്റ്റണ്‍ ടോള്‍ വെയും റിച്ച്മണ്ട് സ്ട്രീറ്റും ചേരുന്നിടത്തു 3700 വെസ്റ്റ് ചൈസിലുള്ള അആആ ബില്‍ഡിംഗ് നാലാം നിലയിലാണ് സമ്മേളനം. (Mass Mutual Conference hall, 4th Floor of ABB Building at 3700 W. Sam Houston Pkwy S., TX 77042). സൗജന്യ പാര്‍ക്കിംഗ് സൗകര്യവും രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കു ഉച്ചഭക്ഷണവും ലഭ്യമാണ്. 

ശേഷാദ്രികുമാര്‍ (ഇന്ത്യ ഹെറാള്‍ഡ്), ജവാഹര്‍ മല്‍ഹോത്ര (ഇന്‍ഡോഅമേരിക്കന്‍ ന്യൂസ്), ഡോക്ടര്‍ ചന്ദ്രാ മിത്തല്‍ (വോയിസ് ഓഫ് ഏഷ്യ), ഡോക്ടര്‍ നിക് നികം (നാനോ ന്യൂസ് നെറ്റ്വര്‍ക്ക്), സംഗീത ദുവ (ടി വി ഹൂസ്റ്റണ്‍) ഡോ.ഈപ്പന്‍ ഡാനിയേല്‍ (യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സാസ്) ജോസഫ് പോന്നോലി (ഇന്‍വെസ്റ്റിഗേറ്റീവ് ജേര്ണലിസ്‌റ്) ജെയിംസ് ചാക്കോ (സോഷ്യല്‍ മീഡിയ അനലിസ്റ്റ്), സിറിയക് സ്‌കറിയ (സെല്‍ഫി മീഡിയ), ഡോ.ബാബു സ്റ്റീഫന്‍,  ജിന്‍സ്‌മോന്‍ സഖറിയ (ഇന്‍ഡോ അമേരിക്കന്‍ പ്രസ് ക്ലബ്) ഈശോ  ജേക്കബ് (മീഡിയ മിഷന്‍) എന്നിവര്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കും. 

യുവജനങ്ങളെയും എഴുത്തുകാരെയും പ്രസാധകരെയും, പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍, ഓഡിയോ, റേഡിയോ, വിഡിയോ, ഫോട്ടോഗ്രാഫി എന്നിവയില്‍ താല്പര്യമുള്ള എല്ലാവരെയും സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്:

സി. ജി.ഡാനിയേല്‍ (പ്രസിഡന്റ്)  832 641 7119 
റോയ് തോമസ് (സെക്രട്ടറി)  832 768 2860 
സംഗീത ദുവ (ട്രഷറര്‍)  832 252 7272

ഇമെയില്‍ വിലാസം: cgdaniel56@yahoo.com 




ജേര്‍ണലിസം വര്‍ക്ക് ഷോപ്പില്‍ പുസ്തക പ്രദര്‍ശനം
Join WhatsApp News
pathrakkaran 2018-03-13 19:27:58
Another publicity stunt. Long drive to that Insurance company conference room. If you see the tracj record, there will be skiliton attendance. Mismanagement, one man show. MC play. boring speeches etc.. etc. Any way good luck go there and sleep and eat one sanvich
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക