Image

ആയൂര്‍ മര്‍ത്തോമ കോളജിലെ അധ്യാപികയ്ക്കു മാനസിക പീഡനം, കേസ് ഒത്തു തീര്‍ക്കാന്‍ സഭാധ്യക്ഷന്‍ രംഗത്ത്

Published on 13 March, 2018
ആയൂര്‍ മര്‍ത്തോമ കോളജിലെ അധ്യാപികയ്ക്കു മാനസിക പീഡനം, കേസ് ഒത്തു തീര്‍ക്കാന്‍ സഭാധ്യക്ഷന്‍ രംഗത്ത്
ആയൂര്‍ മാര്‍ത്തോമ്മാ കോളജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ അദ്ധ്യാപികയ്ക്കു മാനസിക പീഡനം. രണ്ട് തവണ പരാതി നല്‍കിയിട്ടും നടപടിയെടുക്കാതെ മാനേജ്‌മെന്റ്. പോളിമര്‍ കെമിസ്ട്രി വിഭാഗം അദ്ധ്യാപികയാണ് വകുപ്പ് മേധാവിക്കും പ്രിന്‍സിപ്പാളിനുമെതിരെ രംഗത്ത് വന്നത്. എച്ച്ഒഡിയുടെ തെറ്റായ പ്രവണതകളെ എതിര്‍ത്തതും, ആര്‍ട്‌സ് ഡേയുമായി ബന്ധപ്പെട്ട ചില വിഷയങ്ങളും അദ്ധ്യാപികയും വകുപ്പ് മേധാവിയും തമ്മില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയായിരുന്നുവത്രേ. 
തുടര്‍ന്നു വ്യക്തിപരമായി അപമാനിക്കാന്‍ തുടങ്ങിയതോടെയാണ് പരാതിയുമായി കോളേജ് മാനേജ്‌മെന്റിനെ സമീപിച്ചത്.

സ്ത്രീത്വത്തെ അപമാനിക്കും വിധത്തിലുള്ള പെരുമാറ്റം പ്രതികളില്‍ നിന്നുണ്ടായി എന്ന് അദ്ധ്യാപിക എഴുതി കൊടുത്തിട്ടും പോലീസില്‍ അറിയിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. തൊഴില്‍ രംഗത്തെ പീഡന വിവരം റിപ്പോര്‍ട്ട് ചെയ്തിട്ടും കുറ്റാരോപിതരെ രക്ഷിക്കാനുള്ള സഭാ മേലധികാരിയുടെ നീക്കത്തിനെതിരേ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു. 
തൊഴിലിടത്തിലെ പീഡനങ്ങളില്‍ നിന്ന് സ്ത്രീകള്‍ക്ക് സംരക്ഷണം നല്‍കുന്ന നിയമം നിലവിലുണ്ടായിട്ടുപോലും ഇരക്ക് നീതി നടപ്പാക്കുന്നതില്‍ ഗുരുതരമായ കാലതാമസവും കൃത്യവിലോപവുമാണ് അധികൃതരുടെ ഭാഗത്തു നിന്നുണ്ടായത്. കുറ്റക്കാരായവരെ സംരക്ഷിക്കാന്‍ സഭാ മേലധ്യക്ഷന്‍ നേരിട്ടിറങ്ങി എന്നതും വിവാദമായിട്ടുണ്ട്. പരാതി നല്‍കിയിട്ടും പീഡനമാണെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും അദ്ധ്യാപിക പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക