Image

കര്‍ദിനാളിനെ പിന്തുണച്ച് ജോസഫ് വാഴയ്ക്കന്‍, വിശ്വാസികളാണ് സഭയുടെ ശക്തി

Published on 13 March, 2018
കര്‍ദിനാളിനെ പിന്തുണച്ച് ജോസഫ് വാഴയ്ക്കന്‍, വിശ്വാസികളാണ് സഭയുടെ ശക്തി
സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാട് കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് വാഴയ്ക്കന്‍ രംഗത്ത്. ഏതാനും വൈദികരല്ല സഭയെന്നും വിശ്വാസികളാണ് സഭയുടെ ശക്തിയെന്നും വാഴയ്ക്കന്‍ പറഞ്ഞു. സഭാധ്യക്ഷനെ ബഹുമാനിക്കാത്ത വൈദികര്‍ക്ക് അതേ അനുഭവം തങ്ങളുടെ ഇടവകകളില്‍ നിന്നുമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഭാധ്യക്ഷന് എതിരേ നടത്തുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ മറ്റു ലക്ഷ്യങ്ങളുണ്ടെന്നും സാമാന്യമര്യാദ പോലും പാലിക്കാതെയാണ് ആത്മീയതയുടെ വക്താക്കളായ വൈദികര്‍ പെരുമാറുന്നതെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഭൂമിയിടപാടില്‍ നഷ്ടമുണ്ടായി എന്നുപറഞ്ഞാലും നിയമപരമായി അതൊക്കെ നോക്കാന്‍ അധികാരമുള്ള ആളാണ് സഭാമേലധ്യക്ഷന്‍. സ്വാഭാവികമായും സഭയില്‍ അതിനുള്ള സമിതികളും അച്ചന്‍മാരും പ്രൊക്യൂറേറ്ററുമൊക്കെയുണ്ട്. റിയല്‍ എസ്‌റ്റേറ്റുകാരുമായി ബന്ധപ്പെടുമ്പോള്‍ സൂക്ഷിച്ചില്ലെങ്കില്‍ വലിയ മിടുക്കന്‍മാര്‍ക്ക് വരെ അബദ്ധങ്ങള്‍ സംഭവിക്കാറുണ്ട്. അത്തരത്തില്‍ ഒരബദ്ധമാണ് സംഭവിച്ചതെന്നാണ് ഞാന്‍ കരുതുന്നത്. പിതാവിനെതിരെ പറയുന്നവര്‍ക്കും അദ്ദേഹം ഇടപാടില്‍ നിന്ന് സാമ്പത്തിക ലാഭമുണ്ടാക്കിയതായി ആക്ഷേപമില്ല. എന്നാല്‍, പിതാവ് സ്ഥാനത്യാഗം നടത്തണമെന്നാണ് അവരുടെ ആവശ്യം. ഇതെന്ത് ന്യായമാണ്- വാഴയ്ക്കന്‍ ചോദിച്ചു.

'വലിയ പ്രസ്ഥാനമാണ് സഭ. ഇവിടെയുള്ള ഏതാനും വൈദികര്‍ മാത്രമല്ല സഭയിലുള്ളത്. മറ്റുള്ളവര്‍ മിണ്ടാതിരിക്കുന്നത് ഇത് നല്ല രീതിയില്‍ തീരുകയാണെങ്കില്‍ തീരട്ടെ എന്നു കരുതിയാണ്. സഭയുടെ ശക്തി വൈദികരല്ല. ലക്ഷക്കണക്കിന് വിശ്വാസികളാണ്. വൈദികര്‍ മനസ്സിലാക്കേണ്ട ഒരുകാര്യം, അവര്‍ക്ക് ബഹുമാനവും ആദരവുമൊക്കെ കിട്ടുന്നത് അവര്‍ക്ക് മുകളിലുള്ളവരെ ബഹുമാനിക്കുകയും മാതൃകാപരമായി ജീവിക്കുകയുമൊക്കെ ചെയ്യുമ്പോഴാണ്. പിതാവിനെ പുലഭ്യം പറഞ്ഞ് പ്രകടനം നടത്തിക്കൊണ്ടുപോയാല്‍ ഇവര്‍ക്ക് താഴെയുള്ളവരും ഇവരെ ഇതേരീതിയിലേ കൈകാര്യം ചെയ്യൂ. ളോഹയിടുന്നവര്‍ക്ക് വലിയൊരു ബഹുമാനം കൊടുക്കുന്നുണ്ട്. എന്നാല്‍, വലിയ ആരാധ്യനായ പിതാവിനെതിരെ ഇവര്‍ക്ക് തെരുവിലിറങ്ങി മുദ്രാവാക്യം വിളിക്കാമെങ്കില്‍, ഇവര്‍ക്കെതിരെ ഇവരുടെ ഇടവകകളിലും ഇതുതന്നെ സംഭവിക്കും, വാഴയ്ക്കന്‍ പറഞ്ഞു.
കര്‍ദിനാളിനെ പിന്തുണച്ച് ജോസഫ് വാഴയ്ക്കന്‍, വിശ്വാസികളാണ് സഭയുടെ ശക്തി
Join WhatsApp News
Alex 2018-03-13 12:23:54
മതം ഒരു ശീലമാണ്.. അതിശക്തമായ അഡിക്ഷന്‍.

വിശ്വാസികളില്‍ ബഹുഭൂരിപക്ഷവും അവരുടെ മാതാപിതാക്കളുടെതന്നെ മതത്തില്‍ പിറന്നവരാണ്. അമ്മിഞ്ഞപ്പാലിനൊപ്പം ലഭിച്ച വിശ്വാസവും ആചാരങ്ങളും അവര്‍ ശവപ്പറമ്പുവരെ കൊണ്ടുനടക്കുന്നു. അതില്‍ ചിന്തയ്‌ക്കോ ബുദ്ധിയ്‌ക്കോ യാതൊരു പ്രസക്തിയുമില്ല.

ഒരു കത്തോലിക്കനെ സംബന്ധിച്ചിടത്തോളം വൈദികരും മെത്രാനും ഒന്നും ചോദ്യം ചെയ്യപ്പെടേണ്ടവരല്ല. അവര്‍ നല്ലതല്ലാത്തതൊന്നും ചെയ്യുകയില്ല; ഇനി എങ്ങാനും തെറ്റുചെയ്താല്‍തന്നെ അതൊക്കെ തിരുത്തുവാനുള്ള സംവിധാനം സഭയിലുണ്ട്.

ഏറ്റവും പുതിയ സിന്ധാന്തമനുസരിച്ച് പുരോഹിതവര്‍ഗം തെറ്റുചെയ്യുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദി പാവം വിശ്വാസിയാണ്. അങ്ങനെയാണ് ധ്യാനക്കുറുക്കന്മാര്‍ അവനോടു പറയുന്നത്. അവര്‍ തെറ്റായവഴിയെ ചരിക്കാതിരിക്കാന്‍ കുഞ്ഞാടുകള്‍ മുട്ടിപ്പായി നിരന്തരം പ്രാര്‍ഥിക്കണം.

എടുത്താല്‍പൊങ്ങാത്ത കുറ്റബോധചുമടിനു പുറമേ കഠിനഭാരമുള്ള ഈ കുറ്റവും അവന്‍ ഇന്നു പേറുന്നു.

വ്യക്തമായ തെളിവുകളോ, ഓര്‍മ്മയോ ഇല്ലെങ്കിലും എന്റെ വിശ്വാസം കുറെനാള്‍ മുമ്പ് എടത്വാപ്പള്ളിയുമായി ബന്ധപ്പെട്ട ഒരു കേസില്‍ വികാരി, തന്റെ പള്ളിയുടെ നിയമപരമായ ഉടമ വത്തിക്കാനില പാപ്പയാണെന്നു പറയുകയും കോടതി അത് അംഗീകരിക്കുകയും ചെയ്തു. ഇതുകൂടാതെ കേരളത്തിലെ മറ്റേതോ ഒരു ന്യായാധിപന്‍ കൂദാശ കഴിയുന്നതോടെ ക്രൈസ്തവ ദേവാലയം ബന്ധപ്പെട്ട മെത്രാന്റെ സ്വന്തമാകുമെന്നും വിധി പ്രഖ്യാപിച്ചു.

ഈ രണ്ടിന്റെയും പിന്‍ബലം പരമാധികാര റിപ്പബ്ലിക്കായ ഇന്ത്യയുമായി യാതൊരു ബന്ധവുമില്ലാത്ത ചില വൃദ്ധന്മാര്‍ വത്തിക്കാനിലിരുന്ന് എഴുതിയുണ്ടാക്കിയ കാനോന്‍ നിയമമാണ്.

കാനോന്‍നിയമം കാട്ടിവിരട്ടിയാല്‍ ഏതു കോടതിയും ഭയപ്പെടും എന്ന കാര്യത്തില്‍ സഭാധികാരികള്‍ക്ക് യാതൊരു സംശയവും ഉണ്ടായില്ല.

ഫലം ഇതായിരുന്നു.. - മെത്രാന്മാര്‍ക്ക് എന്തു തോന്ന്യാസവും കാണിക്കാം. വിശ്വാസി ചോദ്യം ചെയ്യില്ല; കോടതിയ്ക്ക് ഈവക കാര്യങ്ങളില്‍ യാതൊരു പങ്കുമില്ല.

വിവാദമായ ഭൂമിയിടപാടില്‍ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് ഇന്നും കേരളത്തില്‍ ആര്‍ക്കുംതന്നെ അറിയില്ല. എന്നിട്ടും വിവാദം കൊഴുത്തു. മാറ്റങ്ങളുടെ കാലടിശബ്ദം ഒരുകാലത്തും സഭാധികാരികളുടെ ചെവിയില്‍ എത്താറില്ല. ഇത്തവണയും അതുതന്നെയാണ് സംഭവിച്ചത്.

ഇവരിലൊന്നും വിശ്വാസമില്ലാത്ത, ഇവരെ ഭയക്കാത്ത, ഒരു സമൂഹത്തിലാണ് അവര്‍ ജീവിക്കുന്നതെന്ന കാര്യം അരപ്പട്ടകെട്ടിയവര്‍ അറിഞ്ഞതേയില്ല.

പതിവിനു വിപരീതമായി തൊഴുത്തില്‍തന്നെയാണ് കുത്തുകള്‍ ആരംഭിച്ചത്. പക്ഷെ, അത് പൊതുജനം ഏറ്റെടുത്തു. അടിമകളുടെ ഗോഗ്വാ വിളികള്‍കൊണ്ട് യാതൊരു കാര്യവുമുണ്ടായില്ല. പക്ഷെ 'സഭാവിരുദ്ധര്‍' എന്ന ദുഷ്‌പ്പേര് പേറുന്നവരുടെ പ്രവര്‍ത്തികള്‍ക്ക് ഫലം കണ്ടു.

സീറോമലബാര്‍ സഭയില്‍ എത്ര കര്‍ദ്ദിനാള്‍മാര്‍ ഉണ്ടായി എന്നതിന്റെ കണക്ക് എന്റെപക്കല്‍ ഇല്ല. പക്ഷെ മുന്‍കര്‍ദ്ദിനാളന്മാര്‍ ആരും നേരിടാത്ത പ്രതിസന്ധിയാണ് ആലഞ്ചേരി ഇന്നു നേരിടുന്നത്. ഇന്ത്യയിലെ സാഹചര്യത്തില്‍ ഭീകരമായ സാമ്പത്തികബലം ഉള്ളതുകൊണ്ട് കേസില്‍ അദ്ദേഹം പരാജിതനാകുമെന്നു കരുതാന്‍ വയ്യ.

പക്ഷെ, അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഭീക്ഷണി ഇന്നത്തെ കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സീസ് പാപ്പയാണ്. അദ്ദേഹം ഇക്കാര്യത്തില്‍ നിഷ്‌കൃയനാകുമെന്ന് കരുതാന്‍ സാധിക്കുന്നില്ല.

കസേര തെറിക്കുമെന്ന് പ്രവചിക്കുന്നില്ല. പക്ഷെ, കേസേര ഇളകുന്നു എന്നത് തീര്‍ച്ചയാണ്.

കേരളത്തിലെ മറ്റു ക്രൈസ്തവസഭയിലെ മേലദ്ധ്യക്ഷന്മാര്‍ക്കും ഇതില്‍നിന്നും പലതും പഠിക്കാം. നിങ്ങളുടെ സങ്കല്‍പത്തിലുള്ള നിങ്ങളുടെ അടിമകള്‍ക്ക് വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്നു. പുതിയ തലമുറയെ നിങ്ങള്‍ക്കറിയില്ല.

അവരുടെയിടയില്‍ നിങ്ങള്‍ സുരക്ഷിതരല്ല.

ശൈലി മാറ്റാതെ തരമില്ല. മാറ്റിയില്ലെങ്കില്‍, കസേരകള്‍ കൂട്ടത്തോടെ കുലുങ്ങും.

ദൈവത്തിന്റെ പേരുപറഞ്ഞ് ജനത്തിന്റെ കൈയില്‍നിന്നും പിടിച്ചുവാങ്ങി, സമ്പാദിച്ചതെല്ലാം തങ്ങളുടെ തറവാട്ടുസ്വത്താണ് എന്നു കരുതി സുഖിച്ചുജീവിക്കുന്നവരുടെ കസേരകള്‍ കുലുങ്ങുകയും തെറിക്കുകയും ചെയ്യേണ്ടത് കാലത്തിന്റെ ആവശ്യംതന്നെയാണ്.

Alex Kaniamparambil

JOHN 2018-03-13 14:51:53
ശ്രി അലക്സ് നൂറു ശതമാനം യോജിക്കുന്നു. ഇത് കത്തോലിക്ക സഭയുടെ കാര്യം മാത്രമല്ല. യാക്കോബായ സഭയിൽ പതിറ്റാണ്ടുകളായി യാതൊരു വരവ് ചെലവ് കണക്കോ ബഡ്‌ജെറ്റോ ഓഡിറ്റോ നടക്കാറില്ല. കാലങ്ങളായി ഒരു വ്യക്തിയും കാതോലിക്കയും കൂടി ആണ് വരവ് പങ്കു വക്കുന്നത്. ചെറിയൊരു വിഹിതം കൂടെ നിൽക്കുന്ന ശിങ്കിടികൾക്കും  മെത്രാൻമാർക്കും കിട്ടും. 
ശ്രി ജോസഫ് വാഴക്കൻ അരമന നിരങ്ങി ആണ്. വോട്ടിനു വേണ്ടി എന്ത് തരികിടയും കളിക്കും. തീവ്ര വാദികൾ ശ്രി ജോസഫ് സാറിന്റെ  കൈ വെട്ടിയപ്പോൾ ഈ മാന്യൻ തീവ്ര വാദികളുടെയും സഭയുടെയും കൂടെ ആയിരുന്നു. അതിനു പ്രയോജനം എലെക്ഷൻ സമയത്തു കിട്ടുകയും ചെയ്തു. 
vപാപ്പച്ചൻ വാഴക്കാല 2018-03-13 19:20:11
എന്താ  ജോസഫ്  വാഴക്കാ   ചുമ്മാ  വാഴ കോഴി  പറയുന്നത്.  ഞങ്ങൾ  പാവപെട്ട  അൽമാനികൾ  ഉണ്ടാക്കിയ  പണമാണ്  ഈ  കാർഡിനാളുകളും , ബിസോപ്പുമാരും  കത്തനാന്മാരും  സുഖജീവിതം  നയിച്ചും, ഞങ്ങളെ  ഭരിച്ചും  രാജാവ്  മാതിരി ഞങ്ങളെ  അടിമയാക്കി  വിട്ടു  തുളക്കുന്നത്‌.  എല്ലാം പോയി ജയിലിൽ കിടക്കണം. We  വാണ്ട്    ജെസുസ്  ഒൺലി.  അല്മെനികൾ  ഉയർക്കണം . ജെസുസ്  ചെയ്ത പോലെ  ചാട്ടവാർ  എടുത്തു  ഇവറ്റകളെ അടിച്ചു  പുറത്താക്കണം. ഈ വിശയത്തിൽ കാർഡിനാൾ  കൂടുതൽ കുറ്റക്കാരൻ ആണ് . എല്ലാം  തന്നെ  parasite  കൽ ആണ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക