Image

ഹാപ്പിമീല്‍സ് പോഷകസമൃദ്ധമാക്കി മക്‌ഡോണള്‍ഡ്

ജോര്‍ജ് തുമ്പയില്‍ Published on 13 March, 2018
 ഹാപ്പിമീല്‍സ് പോഷകസമൃദ്ധമാക്കി മക്‌ഡോണള്‍ഡ്
ന്യൂയോര്‍ക്ക്: തങ്ങളുടെ ഹാപ്പിമീല്‍സ് കൂടുതല്‍ പോഷകസമൃദ്ധമാക്കിയിരിക്കുന്നുവെന്ന് ഫാസ്റ്റ് ഫുഡ് ഭീമന്മാരായ മക്‌ഡോണള്‍ഡ്. 600 കാലറിയില്‍ കൂടുതല്‍ തങ്ങളുടെ ഭക്ഷണപ്പൊതിയില്‍ ഇനി മേല്‍ ഉണ്ടാവില്ലെന്നും ഉപഭോക്താക്കളുടെ ആരോഗ്യത്തിനാണ് തങ്ങള്‍ കൂടുതല്‍ മതിപ്പ് നല്‍കുന്നതെന്നും കമ്പനി അറിയിക്കുന്നു. 

ഭക്ഷണത്തിലെ കൊഴുപ്പുകള്‍ ഒഴിവാക്കിയാണ് വിപ്ലവകരമായ മുന്നേറ്റത്തിന് കമ്പനി തയ്യാറെടുക്കുന്നത്. അവരുടെ ഹാപ്പി മെനുവില്‍ നിന്നും ഇതോടെ ചീസ് ബര്‍ഗര്‍ ഒഴിവാക്കിയിട്ടുണ്ട്. (എന്നാല്‍ ആവശ്യക്കാര്‍ക്ക് ഇതു നല്‍കാനും കമ്പനി റെഡി) മക്‌ഡോണള്‍ഡിന്റെ പരിഷ്‌ക്കരിച്ച മെനുവില്‍ വറുത്തത് ഒഴിവാക്കി പകരം ഗ്രില്‍ഡ് ചിക്കന്‍ സാന്‍ഡ്‌വിച്ച് എണ്ണം കുറച്ച് ചേര്‍ത്തിരിക്കുന്നു. ചോക്ലേറ്റ് മില്‍ക്കില്‍ മധുരത്തിന്റെയും ചിക്കനില്‍ ഉപ്പിന്റെയും സാന്നിധ്യം കുറച്ചിട്ടുണ്ട്. ഒപ്പം ഇതു വരെ ഇല്ലാതിരുന്ന കുപ്പി വെള്ളവും ഇനി മുതല്‍ മക്‌ഡോണള്‍ഡ് ഹാപ്പി മീല്‍ പാക്കറ്റില്‍ കാണാം. ആരോഗ്യമുള്ള ജനതയെ ഒരുക്കുന്നതിന്റെ ഭാഗമായി കൂടുതല്‍ പച്ചക്കറികള്‍ ചേര്‍ക്കാനും കൊഴുപ്പ് കുറഞ്ഞ ചിക്കന്‍ നല്‍കാനും കൂടുതല്‍ വെള്ളം സമ്മാനിക്കാനും ഈ ഫാസ്റ്റ് ഫുഡ് ഭീമന്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് സൂചനകള്‍. എന്തായാലും, ഭക്ഷണപ്രിയരുടെ നാവിന്റെ രുചിക്ക് വില പറയുന്ന കമ്പനി ഇപ്പോള്‍ ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുന്നുണ്ടെന്നത് ചില്ലറ കാര്യമല്ല.

 ഹാപ്പിമീല്‍സ് പോഷകസമൃദ്ധമാക്കി മക്‌ഡോണള്‍ഡ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക