Image

കര്‍ദിനാള്‍ അതിരൂപതയെ വഞ്ചിച്ചു നഷ്ടമുണ്ടാക്കിയെന്ന് എഫ്‌ഐആര്‍; സഭ സമ്പൂര്‍ണ്ണ സിനഡ് ചേരുന്നു

Published on 13 March, 2018
കര്‍ദിനാള്‍ അതിരൂപതയെ വഞ്ചിച്ചു നഷ്ടമുണ്ടാക്കിയെന്ന് എഫ്‌ഐആര്‍; സഭ സമ്പൂര്‍ണ്ണ സിനഡ് ചേരുന്നു
സീറോ മലബാര്‍ സഭ നടത്തിയ ഭൂമിയിടപാടില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള പ്രതികള്‍ സഭയെ വഞ്ചിച്ചെന്ന് എഫ്‌ഐആര്‍. അതിരൂപതയെ വിശ്വാസ വഞ്ചന ചെയ്ത് സഭക്ക് അന്യായമായ നഷ്ടമുണ്ടാക്കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. നഷ്ടമുണ്ടാക്കണമെന്ന ഗൂഢ ഉദ്ദേശത്തോടെ പ്രതികള്‍ ഇടപാട് നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ കുറ്റക്കാരനാണെന്ന വൈദിക സമിതി കമ്മീഷന്റെ കണ്ടെത്തല്‍ ശരിവെക്കുന്നതാണ് പോലീസ് എഫ്‌ഐആര്‍.
കര്‍ദിനാള്‍ ആലഞ്ചേരിയെ ഒന്നാം പ്രതിയാക്കിയുള്ള എഫ്‌ഐആര്‍ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചു.

എന്നാല്‍ കേസെടുക്കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ കര്‍ദിനാള്‍ സമര്‍പ്പിച്ച അപ്പീലില്‍ ഹൈക്കോടതി തീരുമാനം വന്ന ശേഷം മാത്രമേ പ്രതികളെ ചോദ്യം ചെയ്യുന്നതുള്‍പ്പടെയുള്ള തുടര്‍ നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂവെന്നാണ് വിവരം. വിഷയം വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ മതിയെന്നാണ്‌പോലീസിന് ഉന്നതങ്ങളില്‍ നിന്നും ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. കര്‍ദിനാളിന്റെ അപ്പീല്‍ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. ഇതോടെ, കേസില്‍ കൂടുതല്‍ സമയമെടുത്ത് കാര്യങ്ങള്‍ കൈകാര്യം ചെയ്താല്‍ മതിയെന്നും പോലീസിനു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്.

എറണാകുളം സെന്‍ട്രല്‍ പോലീസാണ് എഫ്‌ഐആര്‍ തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചത്. അതിരൂപതയെ വിശ്വാസ വഞ്ചന നടത്തി ചതി ചെയ്യുക എന്ന ഉദ്ദേശത്തോടെ സഭയുടെ ഉടമസ്ഥതയിലുള്ള 301.76 സെന്റ് സ്ഥലം സഭയുടെ തീരുമാനത്തിന് വിരുദ്ധമായി കുറഞ്ഞ വിലക്ക് വില്‍പ്പന നടത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. അഞ്ചു സ്ഥലങ്ങളിലായുള്ള ഭൂമി 27 കോടി രൂപക്ക് വില്‍ക്കണമെന്ന സഭ തീരുമാനം മറികടന്ന് പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തുകയും 36 യൂണിറ്റുകളാക്കി മുറിച്ച് 13.5 കോടി രൂപക്ക് വില്‍ക്കുകയും ചെയ്ത് സഭയെ വഞ്ചിച്ചുവെന്നുവെന്നുമാണ് എഫ്‌ഐആറിലുള്ളത്. 

കര്‍ദിനാള്‍ ആലഞ്ചേരി ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ വിശ്വാസ വഞ്ചന, ഗൂഢാലോചന, വഞ്ചന എന്നീ വകുപ്പുകള്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നും എഫ്‌ഐആറില്‍ വിശദീകരിക്കുന്നുണ്ട്. 

എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു കോടതിയില്‍ ഹാജരാക്കിയതിന്റെ പശ്ചാത്തലത്തില്‍ സീറൊ മലബാര്‍ സഭ സമ്പൂര്‍ണ്ണ സിനഡ് ചേരാന്‍ തീരുമാനിച്ചു. സഭയിലെ മുഴുവന്‍ ബിഷപ്പുമാരും സിനഡില്‍ പങ്കെടുക്കും.

താഴെ എഫ്.ഐ.ആര്‍ കാണുക-PDF 
Join WhatsApp News
പാവം കുഞ്ഞാട് 2018-03-13 09:13:03

വൈദീകർക്ക് നല്ലതൂപോലെ അറിയാം ദൈവം ഒരു സങ്കല്‍പ്പമാണെന്നു . അവര്‍ക്കാണ് അത് ഏറ്റവും നന്നായി അറിയുന്നത് . അത് അറിഞ്ഞുകൊണ്ടുതന്നെ അവർ (കിരീടം വയ്കാത്ത രാജക്കൻ മാരായി വിത്തു കാളകളെപ്പോലെ ജീവിക്കുന്നു. ഇത്രയും നല്ല തൊഴിൽ ലോകത്തൂ
വേറെയില്ല.

ഒരു കുട്ടി ജനിക്കുബ്ബോൾ മുതൽ മരിക്കുന്നിടം വരെ പൈസപിരിക്കുന്ന സഭയാണ് കത്തോലിക്കാസഭ. മരിച്ചു കഴിഞ്ഞാൽ ശവം അടക്കുവാനും പൈസ വാങ്ങൂന്ന വർഗ്ഗം. ഒന്നും രണ്ടുമല്ല അഞ്ചു ലക്ഷം വരെ വാങ്ങും . കൂടാതെ കഴിഞ്ഞ കാലങ്ങളിലെ പള്ളികടങ്ങള്‍ അടച്ചാല്‍ മാത്രമേ പള്ളി സെമിത്തേരിയില്‍ അടക്കൂ . കാശുള്ളവന് പ്രത്യേകം കല്ലറ , കാശില്ലത്തവന് സാധാരണ കുഴി . ഇതാണ് കത്തോലിക്കാ സഭയുടെ സമത്വം .

ജനിച്ച ഉടനെതന്നെ പിടിച്ചു മുക്കും , പിന്നെ ജന്മപാപം , മൂല പാപം , അത് പാപം , ഇത് പാപം എന്ന് പറഞ്ഞു മനുഷ്യനെ ഭയപ്പെടുത്തി അവന്റെ കഴിവുകളെ ഇല്ലാതാക്കി , എന്നും അവനെ അടിമയാക്കി വെക്കും . ഒരു കഴിവും ഇല്ലാത്ത മോണ്ണകള്‍ അച്ചനാകാന്‍ പോകും .പന്ത്രണ്ടു പതിമൂന്നു കൊല്ലം സെമിനാരികളില്‍ കിടന്നു ബ്രോയിലര്‍ കോഴി പോലെ ചീര്‍ക്കും . താറാവിന്റെ ഇറച്ചിയും , പന്നിയും , കോഴിക്കാലും , വൈനും അടിച്ചു ഒരു പ്രത്യേക ജീവിയായി പുറത്തുവരും .പുറത്തു എത്തികഴിഞ്ഞാല്‍ പിന്നെ കുഞ്ഞാടുകളുടെ മേല്‍ കുതിരകയറ്റം തുടങ്ങുകയായി , തനി കുര്‍ബാന തൊഴിലാളിയായി കൂദാശ ചട്ടമ്പികള്‍ ആയി ജീവിതം ആസ്വദിക്കുകയായി . ഇവരെ എന്ന് അവഗണിക്കാന്‍ കുഞ്ഞാടുകള്‍ പഠിക്കുന്നുവോ , അര്‍ഹിക്കുന്ന ബഹുമാനം മാത്രം കൊടുക്കാന്‍ സാധിക്കുന്നുവോ അന്ന് മാത്രമേ ഇവര്‍ നന്നാവുകയുള്ളൂ . അല്ലെങ്കില്‍ കുഞ്ഞാട് എന്നും അടിമ .

പാതിരി 2018-03-13 10:00:13
പാവം കുഞ്ഞാടെ നിനക്ക് ഇതൊന്നും ചോദ്യം ചെയ്യാൻ അവകാശം ഇല്ല. പുരോഹിതർ പറയുന്നത് തൊള്ള തൊടാതെ വിഴുങ്ങുക എന്നതാണ് നിന്റെ ചുമതല. അത് നിറവേറ്റിയാൽ നീ ഒരു ഉത്തമ കുഞ്ഞാട്. സാത്താൻ നിന്നെ കൊണ്ട് ഇതൊക്കെ പറയിപ്പിക്കുന്ന എന്ന് നീ ഓർക്കുക. ഉടനെ തന്നെ ഒരു പള്ളിയിൽ പോയി നന്നായി കുമ്പസ്സാരിച്ചു വി കുർബാന കൈക്കൊള്ളുക. നിന്റെ ഏഴു തലമുറയ്ക്ക് ശാപം വരുത്തി വക്കരുതേ മകനെ. 
പാപത്തിൽ നിന്റെ മാതാവ് (പിതാവിന് പാപം ഇല്ലേ എന്നൊന്നും ചോദിച്ചു വരരുത്) ഗർഭം ധരിച്ചു എന്ന് നമ്മെ പഠിപ്പിച്ചിരിക്കുന്നു പ്രാർത്ഥന നീ മറന്നുപോയോ. അതുകൊണ്ടു നിനക്ക് ജന്മ പാപം തീർച്ചയായും ഉണ്ട്. അത് ഇല്ലാതാക്കാനാണ് പുരോഹിതർ ഇത്ര കഷ്ടപ്പെടുന്നത് എന്നത് കാണാതെ പോകരുത്
കപ്യാർ 2018-03-13 12:05:23
കേരളത്തിൽ ഒരു വൈദികൻ കൊല ചെയ്യപ്പെട്ടപ്പോൾ എന്ത് കൊണ്ട് ജനം/വിശ്വാസികൾ ബഹു ഭൂരിപക്ഷവും കൊലയാളിക്കൊപ്പം നിന്നു എന്നത് വൈദിക സമൂഹം ഗൗരവത്തോടെ കാണേണ്ട കാര്യം ആണ് (ഒരു മനുഷ്യൻ എന്നല്ല  ഒരു ജീവി പോലും കൊല്ലപ്പെടരുത് എന്ന് ആഗ്രഹിക്കുന്നു)
alex koratty 2018-03-13 17:52:04
Please don`t blame all the clergy. Ofcourse there is problem. But we can`t blame all the clergy`s. If you look you will find lot of good shepards through your life span. ok pavam Kunjade
LaityLADY 2018-03-13 19:40:20
The common parishners who pay the oney/dues must take the power and they must rule the churches and the diocese, not the clergy, bishops or cardinals. They should be made as mere paid employees only. These cardinals bishops all live in our money. After taking our money they rule us like kings. They order us, They command us. They are a kind of fedal ignorant kings.  I see some bishops call some of our elderly people as edA.. PODA .. POODI.. ETC. tHESE CLERGY SPENT ALL OUR MONEY. THEY ARE NOT ACCOUNTABLE TO US. actually WE ARE THE MASTERS AND THEY ARE OUR SERVAENTS OR OUR PAID EMPLOYEES.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക