Image

യൂറോപ്യന്‍ ക്‌നാനായ സംഗമം ലോഗോ പ്രകാശനം 18ന് ഞായറാഴ്ച കാര്‍ഡിഫില്‍

Published on 13 March, 2018
യൂറോപ്യന്‍ ക്‌നാനായ സംഗമം ലോഗോ പ്രകാശനം 18ന് ഞായറാഴ്ച കാര്‍ഡിഫില്‍
കാര്‍ഡിഫ്: ആറാമ്ത യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനുള്ള ലോഗോ പ്രകാശനം മാര്‍ച്ച് 18ന് ഞായറാഴ്ച കാര്‍ഡിഫില്‍ വച്ചു നടത്തുന്നു. ഉച്ചയ്ക്ക് 12ന് വി. കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി ലോഗോ പ്രകാശനം നടത്തും. സംഗമത്തിന്റെ കണ്‍വീനര്‍ മാര്‍ക്ക് നല്‍കി കൊണ്ടാണ് പ്രകാശനം നടത്തുന്നത്. സംഗമത്തിനുള്ള ഒരുക്കങ്ങള്‍ ഇടവകയിലും യൂറോപ്പിലെ എല്ലാ പള്ളികളിലും ആരംഭിച്ചു കഴിഞ്ഞു. 

യുകെയിലെ എല്ലാ പള്ളികളില്‍ നിന്നും വിവിധ കലാപരിപാടികള്‍ സംഗമത്തിന്റെ മാറ്റു കൂട്ടുന്നതാണ്. സഭാ പിതാക്കന്മാര്‍, വൈദികര്‍ തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിക്കുന്നതാണ്. ഈ വര്‍ഷത്തെ ക്‌നാനായ സംഗമത്തിനു വേദി ഒരുക്കുന്നത് സൗത്ത് വെയില്‍സിലെ കാര്‍ഡിഫിലാണ് ക്‌നാനായ സമുദായത്തിന്റെ പാരന്പര്യവും തനിമയും വിശ്വാസവും ആചാരനുഷ്ഠാനങ്ങളും കാത്തു സൂക്ഷിക്കുക, വരും തലമുറയിലേക്ക് പകരുക എന്ന ഉദേശത്തോടുകൂടിയാണ് സംഗമം നടത്തുന്നത്. യൂറോപ്പിലെ എല്ലാ സമുദായ അംഗങ്ങളെയും സംഗമത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സിനോ ചാക്കോ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക