Image

ഇവാഞ്ചലിക്കല്‍ ചര്‍ച്ച് യൂത്ത്‌സ് യൂണിയന്‍ വാര്‍ഷികം നടത്തി

Published on 13 March, 2018
ഇവാഞ്ചലിക്കല്‍ ചര്‍ച്ച് യൂത്ത്‌സ് യൂണിയന്‍ വാര്‍ഷികം നടത്തി

കുവൈത്ത്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ, കുവൈത്ത് പാരിഷ് യൂത്ത്‌സ് യൂണിയന്‍ എന്‍സികെയില്‍ വച്ചു വാര്‍ഷികം സംഘടിപ്പിച്ചു . ഇടവക വികാരി റവ. സജി എബ്രഹാമിന്റെ നേതൃത്വത്തില്‍ നടന്ന പരിപാടികള്‍ പാരിഷ് വൈസ് പ്രസിഡന്റ് എം.തോമസ് ജോണിന്റെ പ്രാരംഭ പ്രാര്‍ഥനയോടെയാണ് ആരംഭിച്ചത്. ബോബിഷ് മാത്യു ആരാധനക്കുള്ള നേതൃത്വം നല്‍കി. യൂത്ത്‌സ് യൂണിയന്‍ വൈസ് പ്രസിഡന്റ് സിജുമോന്‍ എബ്രഹാം സ്വാഗത പ്രസംഗവും ജോയിന്റ് സെക്രട്ടറി റെനില്‍ ടി മാത്യു നന്ദിയും പ്രകാശിപ്പിച്ചു. 

തുടര്‍ന്നു നടന്ന ഗാനസന്ധ്യയില്‍ സിന്ധു സജി, ജോമി പി.ജോസഫ്, ലിനു തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു. യൂത്ത്‌സ് യൂണിയന്‍ ഗായകസംഘം ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തില്‍ നടത്തിയ ഗാനശുശ്രൂഷ അത്യന്തം ശ്രുതി മധുരവും ഹൃദ്യവുമായിരുന്നു. യൂത്ത്‌സ് യൂണിയന്‍ സെക്രട്ടറി എബി ഈപ്പന്‍ വാര്‍ഷികറിപ്പോര്‍ട്ട് അവതരിപ്പിച്ചു. കാമ്പസ് ക്രൂസഡിലെ ബാബുക്കുട്ടി വര്‍ഗീസ് സമൂഹത്തെ വാര്‍ത്തെടുക്കുന്നതില്‍ യുവജനങ്ങളുടെ ശക്തിയെക്കുറിച്ച് ശക്തമായ ഒരു സന്ദേശം പങ്കുവച്ചു. ജേക്കബ് പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ വിവിധ വിഷങ്ങള്‍ക്കു വേണ്ടി ഇടവകയായി പ്രാര്‍ത്ഥന നടത്തി. ഷിനു ഫിലിപ്പ് തിരുവെഴുത്തില്‍ നിന്നുള്ള ഭാഗം വായിച്ചു. ഇടവക സെക്രട്ടറി ബോണി കെ. എബ്രഹാഹം യുവജനസംഘടന പ്രവര്‍ത്തനങ്ങളെ അനുമോദിച്ചു സംസാരിച്ചു.

യൂത്ത്‌സ് യൂണിയന്‍ സംഘടിപ്പിച്ച ബൈബിള്‍ ക്വിസ് 2017ന്റെ വിജയികള്‍ക്ക് റവ: സജി എബ്രാഹം സമ്മാനങ്ങള്‍ നല്‍കി. എ.ജി. ചെറിയാന്‍ ഒന്നും ജോര്‍ജ് വര്‍ഗീസ് രണ്ടും മിനി ഡാനിയല്‍ മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ജോസ് .കെ. ജോണ്‍ സമാപന പ്രാര്‍ത്ഥനയും റവ: സജി എബ്രഹാമിന്റെ ആശീര്‍വാദത്തോടും വാര്‍ഷികയോഗം സമാപിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക