Image

അട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബു

Published on 13 March, 2018
അട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബു
അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ ബോധവല്‍ക്കരണത്തിന്റെയും ശുദ്ധജലത്തിന്റെയും കുറവാണ് ശ്രദ്ധേയമായി തോന്നിയതെന്നു സാമൂഹിക പ്രവര്‍ത്തകയും വേള്‍ഡ് മലയാളി  ഫെഡറെഷന്‍ നേതാവുമായ ആനി ലിബു.

താമസിക്കാന്‍ മെച്ചപ്പെട്ട വീടുകളുണ്ട്. എല്ലാ വീട്ടിലും ടിവിയും കണ്ടു. പക്ഷെ കുടിക്കുന്ന വെള്ളം അരുവിയില്‍ നിന്നു നേരിട്ടെടുത്താണ്. തിളപ്പിച്ച് ആറിച്ചേ കുടിക്കാവു എന്ന ധാരണയില്ല, അഥവാ അതു ചെയ്യുന്നില്ല. അതു മൂലം രോഗങ്ങളുണ്ടാവുന്നു.

പുറം ലോകത്തു കരുതുന്നതു പോലെ ദാരിദ്ര്യത്തിന്റെ അവസ്ഥ കണ്ടില്ല. പക്ഷെ മാലിന്യവും കുട്ടികളിലെ പോഷകാഹാരക്കുറവും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വലിയ വികസനം ആദിവാസി ഊരുകളില്‍ നടന്നു.

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, കോന്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍ ഡി. സി.ജെ. റോയി എന്നിവരുടെ നിര്‍ദേശ പ്രകാരമായിരുന്നു രണ്ടു ദിവസ്‌ത്തെ സന്ദര്‍ശനം. പാലക്കാട് എം.പി, എം.ബി. രാജേഷിന്റെ പി.എ. സുധീഷ് കുമാര്‍, ഡ്രൈവര്‍ അരുണ്‍ കൊച്ചിന്‍ എന്നിവരായിരുന്നു കൂടെ. പുറം ലോകത്തു കേള്‍ക്കുന്ന പോലെയല്ല അവിടെ സ്ഥിതി എന്നു സുധീഷ് കുമാര്‍ നേരത്തെ സൂചിപ്പിക്കുകയും ചെയ്തു.
ഒട്ടേറെ വികസന പ്രവര്‍ത്തനം നടത്തിയ കാര്യം പാര്‍ലമെന്റംഗമായ രാജേഷും ചൂണ്ടിക്കാട്ടി.

കുട്ടികളെ സ്‌കൂളില്‍ വിടുന്നതിനു പകരം അമ്മമാര്‍ ജോലിക്കു പോകുമ്പോള്‍ കൂടെ കൊണ്ടു പോകുന്ന സ്ഥിതി ഉണ്ട്. എങ്കിലും ധാരാളം വിദ്യാസമ്പന്നരുണ്ട്. സ്ഥലത്തെ സ്‌കൂളില്‍ എസ്.എസ്.എല്‍.സിക്ക് 90 ശതമാനമെങ്കിലും വിജയം പ്രതീക്ഷിക്കുന്നു.

കൊല്ലപ്പെട്ട മധുവിന്റെ രണ്ടു സഹോദരിമാര്‍ ബിരു
ധാരികളാണ്. ഒരു പെങ്ങളും അളിയനും പോലീസിലും.
ഒന്‍പതു വര്‍ഷമായി മധു വീടുമായി ബന്ധപ്പെട്ടിട്ടെന്നു കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇത്തരമൊരു അന്ത്യം വലിയ ദുഖമായി.

മധുവിനെ കൊന്ന കേസില്‍ അറസ്റ്റിലായ 14 പേരുടെ കുടുംബവും കരഞ്ഞു വിളിച്ച് കഴിയുന്നു. 

ആദിവാസി ഊരുകളിലേക്കു പോകുന്നത് അപകടകരമെന്ന രീതിയിലാണു പലരും സംസാരിച്ചത്. അമേരിക്കയില്‍ നിന്നു വന്ന താന്‍ മലയാളം സംസാരിക്കുന്നു എന്നത് പലര്‍ക്കും അതിശയമായിരുന്നു.

അട്ടപ്പടിയിലെ സര്‍ക്കാര്‍ ആശുപത്രിയുടെയത്ര വ്രുത്തിയുള്ള ഒരു ആശുപത്രി കേരളത്തില്‍ വേറെ എവിടെയെങ്കിമുണ്ടോ എന്നു സംശയിക്കണം. സ്റ്റാഫ് ഒക്കെ നല്ല പെരുമാറ്റം. പക്ഷെ പ്രസവത്തിനു പോലും ആശുപത്രിയെ ആശ്രയിക്കാന്‍ ആദിവാസികള്‍ പലര്‍ക്കും ഇപ്പോഴും മടി.

സ്‌കൂളിലെ അധ്യാപര്‍ ദൂരെ നിന്നാണു വരുന്നത്. സ്‌കൂളിനടുത്ത് ഭക്ഷണം ലഭിക്കാനൊന്നും മാര്‍ഗമില്ലാത്തതിനാല്‍ പൊതിച്ചോറുമായി വേണം അവര്‍ വരാന്‍.

കുവൈറ്റിലെ കല എന്ന സംഘടന ഒരു ഊരില്‍ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ഇത് മുന്നൂറില്‍ പരം കുടുംബങ്ങല്‍ക്ക് പ്രയോജനം ചെയ്യുന്നു. ഇത്തരം പ്ലാന്റുകള്‍ക്ക് ചെറിയ തുകയേ ആകൂ. അതു സ്ഥാപിച്ചു കൊടുത്താല്‍ വലിയ മാറ്റം വരും.

മലമുകളിലെ ഫലഭൂയിഷ്ടമായ മണ്ണിലുള്ള ക്രുഷി ഏറെ നല്ലരീതിയില്‍ നടക്കുന്നു. വാഴക്കുലയും മറ്റും വളരെ വലുത്. പുരുഷന്മാര്‍ കാര്യമായ ജോലിയൊക്കെ ചെയ്യുന്നുണ്ടൊ എന്നു സംശയം. 

രണ്ടു ദിവസം കൊണ്ട് പല ഊരുകളും കാണുകയുണ്ടായി. എല്ലായിടത്തും സ്ഥിതി ഏകദേശം ഒരു പോലെ ആയിരുന്നു.
എന്തായാലും ഏതാനും വര്‍ഷം കഴിയുമ്പോള്‍ ആദിവാസികളും പര്‍ഷ്‌ക്രുത ജീവിത രീതിയിലേക്കു വരുമെന്നുറപ്പാണ്.

സുധീഷ് കുമാറിന്റെ കുറിപ്പ്
ഫേസ് ബൂക്കിലൂടെ മാത്രം ദയവു ചെയ്തു പ്രശ്‌നങ്ങളെ അറിയാന്‍  ശ്രമിക്കുകയോ വിലയിരുത്തുകയോ ചെയ്യരുത്. സര്‍ക്കാര്‍ അടിയന്തിര ധനസഹായമായി 10 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ആദ്യഗഡുവായ 4.5 ലക്ഷം കൊടുക്കുകയും ചെയ്തു.

പിന്നെ മധുവിന്റെ കുടുംബം അത്ര സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന കുടുംബമോ പട്ടിണിയുള്ള കുടുംബമോ അല്ല. മധുവിന്റെ അമ്മ അംഗന്‍വാടി ഹെല്‍പ്പറും ഒരു സഹോദരി അംഗനവാടി വര്‍ക്കറുമാണ്. ഒരു സഹോദരിയും സഹോദരി ഭര്‍ത്താവും സിവില്‍ പോലീസ് നിയമനം കാത്തിരിക്കുന്നു. മറ്റൊരു സഹോദരീ ഭര്‍ത്താവ് സര്‍ക്കാര്‍ സര്‍വിസില്‍ സീനിയര്‍ ക്ലാര്‍ക്ക് ആണ്.

കുടുംബ സ്വത്തായി ലഭിച്ച ഒരേക്കര്‍ ഭൂമി സ്വന്തമായി ഉണ്ട്. അതില്‍ വാഴ മുതലായ കൃഷിയും നടത്തുന്നുണ്ട്. നമ്മള്‍ കണ്ടു ശീലിച്ച അര്‍ബനൈസേഷന്‍ അട്ടപ്പാടിയിലെ പല ഊരുകളിലും പലവിധ കാരണങ്ങളാല്‍ നടപ്പാക്കാന്‍ കഴിയുന്നില്ല എന്നതാണ് അട്ടപ്പാടിയുടെ പോരായ്മയായി വേണമെങ്കില്‍ ആരോപിക്കാവുന്നത്. പിന്നെ വര്‍ഷങ്ങളായി പരിഹരിക്കാന്‍ കഴിയാത്ത ഭൂമി പ്രശ്‌നം. അതിനും സര്‍ക്കാര്‍ തലത്തില്‍ അതിവേഗ നടപടികള്‍ പുരോഗമിക്കുന്നുണ്ട്.

ആനിയുടെ സന്ദര്‍ശനം വെറുതെ കണ്ടു സഹതാപം പ്രകടിപ്പിച്ചു മടങ്ങാനുള്ളതാണെന്നു തെറ്റിദ്ധരിക്കണ്ട. ഫലപ്രദമായ പദ്ധതികള്‍ ഏറ്റെടുക്കാന്‍ സന്നദ്ധമായി ലോക മലയാളി ഫെഡറെഷന്റെ പ്രതിനിധിയായാണ് ആനി എത്തിയിട്ടുള്ളത്. എനിക്കുറപ്പുണ്ട് അവര്‍ക്കിനിയും അവിടെ വാരാതിരിക്കാനാവില്ല.

അട്ടപ്പാടി എത്ര വലുപ്പമുള്ളതാണെന്നറിയുമോ? മൂന്നു പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന അട്ടപ്പാടിക്ക് ആലപ്പുഴ ജില്ലയുടെ വലിപ്പമുണ്ട്. പാലക്കാട് ജില്ലാ ആസ്ഥാനത്തിനു അത്ര അടുത്തല്ല അട്ടപ്പാടി എന്നര്‍ത്ഥം. പാലക്കാട് നിന്നും രണ്ടര മണിക്കൂര്‍ ചുരം കടന്നു വേണം അട്ടപ്പാടിയില്‍ എത്താന്‍. ഫെഡറേഷന്‍ സ്വമേധയാ വിഷയം അറിഞ്ഞു വന്നതാണ്. അതിനു അവരോടു നന്ദിയും ഉണ്ട്. ഒരു സംഘടന വിചാരിച്ചാല്‍ മാത്രം പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്നും വിശ്വസിക്കുന്നില്ല.

കുവൈറ്റ് കല വനിതാ വേദിയും ഇത്തരത്തില്‍ സഹായവുമായി നേരത്തെ തന്നെ വന്നതാണ്. അവര്‍ പണം മുടക്കിയ കുടിവെള്ള പദ്ധതി നല്ല നിലയില്‍ നടക്കുന്നു. ഇത്തരം ചെറിയ വലിയ സഹായങ്ങള്‍ ചേര്‍ത്ത് വച്ചു പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. കുറ്റം പറയാന്‍ വളരെ എളുപ്പമാണ്. യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. സഹാനുഭൂതി പ്രകടിപ്പിക്കലോ കടലിനക്കരെയിരുന്നു ആത്മരോഷം പ്രകടിപ്പിക്കലോ ഒന്നും പരിഹാരം കൊണ്ട് വരില്ല.
see also
അട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബുഅട്ടപ്പാടിയില്‍ കണ്ടതും വേണ്ടതും: ആനി ലിബു
Join WhatsApp News
അട്ടപ്പാടി ചീരു 2018-03-13 19:03:10
ഈ അമേരിക്ക കൊച്ചു വന്നു  ഞങ്ങളെ  ഒക്കെ കൂടി നിർത്തി  കുറച്ചു  ഫോട്ടോ  എടിത്  കൊണ്ട് പോയി. ആരോ  പറഞ്ഞു  ഇതൊക്കെ പത്രത്തിൽ കൊടുക്കാനാണന്നു.  ഈ മന്ത്രിമാരും  ടീവി  ക്കാരും ഒക്കെ  ഇതു തന്ന  ചെയ്യുന്നു.  ചുമ്മാ  ഇവരെല്ലാം  ഏതാണ്ടൊക്കെ  തരാം  എന്ന്  പറയുന്നു.  എന്നാൽ  ഒരു  പൈസ  പോലും  തരുന്നുമില്ല  ഈ American കോച്ചും  അങ്ങനെ  തന്നെ പറ്റിച്ചു.
Vayanakkaran 2018-03-14 06:57:31
You went there with the government staff and visited the places they showed you. These places were informed well in advance of your visit. Also, there is a limit what you can write when you go with these people. What you did is just a polish work for the government. Please go inside the village. Do you know hundreds of adivasi children and mothers are waiting for the lunch and dinner served by the social and religious organizations on a daily basis? You say, there is no poverty or poor living status exist in those adivasi villages? Please go deep inside the villages with a journalist perspective without government staff and be bold enough to write the truth. Their life doesn’t have the clarity of your pictures posted with the article.
മാർട്ടിൻ, കൊമ്പകശ്ശേരിൽ 2018-03-15 10:18:15
അമേരിക്കൻ മലയാളികളുടെ ഇടയിലെ ഏക ആൺകുട്ടി!!! 

വല്യ ചെലവൊന്നുമില്ലാതെ കവിത കുറിച്ചും കഥ എഴുതിയും, "മധു, എൻറെ മധു, എൻറെ മാത്രം മധു", എന്ന് വിളിച്ചു കൂവി, പ്രവർത്തിയിൽ ഒന്നും കാണിക്കാത്തവരെക്കാൾ എത്രയോ ശ്രേഷ്ഠയാണ് ഈ പെൺകുട്ടി!! 

മേലനങ്ങാതെ, പൈസ ചിലവില്ലാതെ വെറുതെ എഴുതാനും പറയാനും വലിയ പദവിയൊന്നും വേണ്ട. അതേ സമയം, സ്വന്തം സമയം മിനക്കെടുതി നാട്ടിൽ പോകാനും, മധുവിൻറെ വീട് സന്ദർശിക്കാനും അവരെ ആശ്വസിപ്പിക്കാനും ശ്രമിച്ച ഈ കുട്ടിയുടെ പേരിൽ ഞാൻ അഭിമാനിക്കുന്നു.

കണ്ടവർ മിണ്ടാതിരിക്കൂ കേട്ടവർ പറയട്ടെ എന്ന രീതിയിൽ ചിലർ പ്രതികരിച്ചു കണ്ടു!! അതിന് വലിയ വില കൊടുക്കേണ്ട. സ്വന്തം പേര് പറയാൻ പേടിയുള്ളവർ, സത്യം കണ്ടാലും കേട്ടാലും മനസ്സിലാക്കാൻ പ്രാപ്‌തരല്ല എന്ന് വായിക്കുന്ന എല്ലാവർക്കും അറിയാം. പേരില്ലാതെ പ്രതികരിക്കുന്നവരെ, അവർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുകയാണ് ഞങ്ങൾ സാധാരണ വായനക്കാരുടെ പതിവ് 

അമേരിക്കൻ മലയാളികളുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചു മുന്നോട്ടു പോകുക നീ സോദരീ 
Joseph 2018-03-15 13:23:01
വായനക്കാരൻ പറഞ്ഞതിൽ കാര്യമുണ്ട്. ഭൂമി തട്ടിപ്പും മാഫിയ കച്ചവടവും നടത്തുന്ന സർക്കാർ പ്രതിനിധികളുമായി ആദിവാസികളെ സന്ദർശിച്ചാൽ അവരുടെ ശരിയായ ജീവിതം മനസിലാക്കാൻ സാധിക്കില്ല. ഈ ലേഖനം വായിച്ചിട്ട് ഈ പെൺകുട്ടിയും ഏതാനും പേരും ഒരു വിനോദ യാത്ര പോയ പ്രതീതിയെ വായനക്കാർക്ക് ലഭിക്കാൻ സാധ്യതയുള്ളൂ. എന്തു സാമൂഹിക സേവനമാണ് അവർ ആദിവാസികൾക്കായി ചെയ്തതെന്ന വിവരണം ലേഖനത്തിൽ വായിക്കാൻ സാധിച്ചില്ല. സോഷ്യൽ വർക്കറെന്ന (Social Work) സ്‌കൂളിലെ പഠനത്തിന്റെ പ്രൊജക്റ്റിന്റെ ഒരു ഭാഗവുമാവാം.  

കവിതകളെയും എഴുത്തുകളെയും പുച്ഛിച്ചു തള്ളുന്നതും ശരിയല്ല. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനുപോലും സ്വാതന്ത്ര്യപ്രേമികളെ ആവേശം കൊള്ളിച്ചിരുന്നത് കവിതകളായിരുന്നു. അതുപോലെ കൊളോണിയൽ കാലത്തെ കറുത്തവരുടെ നീറുന്ന മനസ്സിൽ വന്ന കവിതകളും സൈബർ പേജിൽ വായിക്കാം. ഇമലയാളിയിൽ നല്ല കവിതകൾ എഴുതുന്നവർ പലരുമുണ്ട്. അവർ എഴുതുന്ന താത്ത്വിക മൂല്യങ്ങളെ മനസിലാക്കാൻ സാധിച്ചില്ലെങ്കിൽ കവിതകൾ ബോറടിയായി അനുഭവപ്പെടാം. കവിതകൾ ഒരുവന്റെ മനസ്സിൽ വൈകാരികതയും സ്നേഹവും ജ്വലിപ്പിക്കുമെന്നതിൽ സംശയമില്ല.    

ചെറുപ്പകാലങ്ങളിൽ അട്ടപ്പാടി പ്രദേശങ്ങളിലും ഉൾനാടുകളിലും സാമൂഹിക സേവനം ചെയ്യുകയും അവരോടൊത്ത് ദേഹമനക്കി തൂമ്പാപ്പണി ചെയ്തും പണിയെടുത്ത പ്രസിദ്ധനായ ഒരു അമേരിക്കൻ മലയാളിയുണ്ട്. അത് മറ്റാരുമല്ല, നിങ്ങൾക്ക് ഏവർക്കും സുപരിചിതനായ ശ്രീ തോമസ് കൂവള്ളൂർ തന്നെ. സാഹസികമായ ഒരു ചരിത്രം അദ്ദേഹത്തിനൊപ്പമുണ്ട്. മൂന്നു വർഷത്തോളം അവരോടൊപ്പം വിയർത്തു പണിയെടുത്ത, അവരുടെ ജീവിതത്തെ, അവരുടെ കഥകളെ നല്ലവണ്ണം മനസിലാക്കിയ വ്യക്തിയാണ് ആദ്ദേഹം. ഇന്നും അവധിക്കാലങ്ങളിൽ അദ്ദേഹം ആദിവാസികളുമൊത്ത് സമയം ചെലവഴിക്കാറുണ്ട്. അവരുടെ കുടിലുകളുടെ മുമ്പിൽ നിൽക്കുന്ന ഫോട്ടോകളുടെ വലിയ ഒരു ശേഖരം തന്നെ ശ്രീ തോമസ് കൂവള്ളൂരിന്റെ കൈവശമുണ്ട്. 

എന്തായാലും അട്ടപ്പാടി വനവാസികളുടെ ജീവിതം നേരിൽ കണ്ട് യാത്രാ വിവരണം നൽകിയ ലേഖികയ്ക്ക് അഭിനന്ദനങ്ങൾ. 
ജനാർദ്ധനൻ, കട്ടപ്പന 2018-03-16 10:41:38
ജോസഫ് പറഞ്ഞതാണ് സത്യം! ആദിവാസികൾക്കാണെങ്കിൽ കവിത എന്ന് പറഞ്ഞാൽ ജീവനാ!!! അതും കടിച്ചാൽ പൊട്ടാത്ത സംസ്‌കൃത വാക്കുകൾ ഉള്ള കവിത. അത് അമേരിക്കയിൽനിന്നു എഴുതിയതാണെങ്കിൽ പറയുകയും വേണ്ടാ. കവിത ചൊല്ലി വൈകാരികതയും സ്നേഹവും ജ്വലിപ്പിക്കൂ. 

ആദിവാസികൾക്ക് ഭക്ഷണമോ, ആശ്വസിപ്പിക്കാൻ ആരെങ്കിലും ചെല്ലുകയോ ഒന്നും വേണ്ട. രാവിലെയും വൈകിട്ടും ഓരോ സ്പൂൺ കവിത
ശങ്കരൻ, കുന്നത്തുള്ളി 2018-03-16 10:51:40
ആരും ഇവിടെ ഇല്ലെടേ ഇതൊക്കെ ഒന്ന് പറഞ്ഞു ചിരിക്കാൻ......?

ഒരാൾക്ക് തൻറെ സ്വന്തം പേരിൽ പ്രതികരിക്കാൻ പോലും പേടി...

ഒളിച്ചിരുന്ന് ആദ്ദേഹം പറയുന്നു... be bold enough to write the truth......
ഹു ഹു ഹു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക