Image

നിര്‍മാതാവിനെതിരെ പരാതിയുമായി നടി പ്രിയാമണി

Published on 14 March, 2018
നിര്‍മാതാവിനെതിരെ  പരാതിയുമായി നടി പ്രിയാമണി
അനുവാദമില്ലാതെ തന്റെ ചിത്രം ഉപയോഗിച്ചതിന് നിര്‍മാതാവിനെ പരാതിയുമായി നടി പ്രിയാമണി രംഗത്ത്. അഞ്ച് വര്‍ഷം മുമ്ബ് തുടങ്ങിയ ചിത്രമായിരുന്നു അത്. നായികയായി ഞാന്‍ അതില്‍ കരാറായിരുന്നെങ്കിലും പിന്നീട് ചില കാരണങ്ങളാല്‍ പിന്മാറുകയായിരുന്നു. അവര്‍ അതിന് ശേഷം മറ്റൊരു നായികയെവെച്ച് ചിത്രീകരണം പൂര്‍ത്തിയാക്കുകയായിരുന്നു.
എന്നാല്‍ സിനിമയുടെ ടീസറില്‍ തന്റെ ചിത്രമാണ് അവര്‍ വെച്ചിരിക്കുന്നത്. ഞാന്‍ ചെയ്യാത്തൊരു ചിത്രത്തിന്റെ പ്രമോഷനായി ചിത്രം ദുരുപയോഗം ചെയ്തു. ഞാന്‍ ചെയ്യാത്ത സിനിമയുടെ പ്രമോഷന് എന്റെ ചിത്രം ഉപയോഗിച്ചതിന് നഷ്ടപരിഹാരം നല്‍കണമെന്ന് താരം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക