കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം വരവ് ആഘോഷമാക്കി സോഷ്യല്‍ മീഡിയ
Published on 15 March, 2018
മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം കോട്ടയം
കുഞ്ഞച്ചന്റെ രണ്ടാം ഭാഗമെത്തുന്നു എന്ന വാര്‍ത്ത ആഘോഷമാക്കിയിരിക്കുകയാണ്
സോഷ്യല്‍ മീഡിയ. കുഞ്ഞച്ചന്റെ രണ്ടാം വരവിനെപ്പറ്റി ധാരാളം ട്രോളുകളാണ്
ഇറങ്ങികൊണ്ടിരിക്കുന്നത്.
ആട് 2 വിന്റെ നൂറാം ദിന ആഘോഷ
പരിപാടികള്‍ക്കിടെയാണ് കോട്ടയം കുഞ്ഞച്ചന് രണ്ടാം ഭാഗം അനൗണ്‍സ് ചെയ്തത്.
രണ്ടാം ഭാഗമൊരുക്കുന്നത് െ്രെഫഡേ ഫിലിംസിന്റെ ബാനറില്‍ വിജയ് ബാബുവാണ്. ആട് ടു
എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ മിധുന് മാനുവല്‍ തോമസാണ് ചിത്രം
സംവിധാനം ചെയ്യുന്നത്.
സുനിത പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം മണി
നിര്‍മ്മിച്ച് ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്ത് 1990ല്‍ പുറത്തിറങ്ങിയ
കോട്ടയം കുഞ്ഞച്ചന് ഇന്നും പ്രേക്ഷക മനസ്സുകളില്‍ നിറഞ്ഞു നില്ക്കുന്ന
ചിത്രമാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല