Image

മെല്‍ബണ്‍ നിവാസികളുടെ രണ്ടാമത് ഉഴവൂര്‍ സംഗമം വര്‍ണാഭമായി

Published on 15 March, 2018
മെല്‍ബണ്‍ നിവാസികളുടെ രണ്ടാമത് ഉഴവൂര്‍ സംഗമം വര്‍ണാഭമായി

മെല്‍ബണ്‍: മെല്‍ബണിലെ ഉഴവൂര്‍ നിവാസികളുടെ രണ്ടാമത് സംഗമം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മെല്‍ബണിലെ കീസ് ബ്രോ മാസോണിക് സെന്ററില്‍ നാട്ടില്‍ നിന്നെത്തിയ മാതാപിതാക്കള്‍ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു.

വ്യത്യസ്തങ്ങളായ വിവിധ പരിപാടികള്‍ ആഘോത്തിന് മാറ്റു കൂട്ടി. കുട്ടികള്‍ക്കുവേണ്ടിയും മുതിര്‍ന്നവര്‍ക്കുവേണ്ടിയും പ്രത്യേകം കായികവിനോദ പരിപാടകളും നടത്തപ്പെട്ടു. സംഗമത്തില്‍ ഭാവിയിലേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി പുതിയ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങള്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു. സ്‌നേഹവിരുന്നോടെ രണ്ടാമത് ഉഴവൂര്‍ സംഗമത്തിനു തിരശീല വീണു.

റിപ്പോര്‍ട്ട്: റെജി പാറയ്ക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക