Image

വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ്‌ താരം ഇര്‍ഫാന്‍ ഖാന്‍

Published on 16 March, 2018
വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ്‌ താരം  ഇര്‍ഫാന്‍ ഖാന്‍

ആരാധകരെ വേദനിപ്പിക്കുന്ന ട്വീറ്റുമായി ബോളിവുഡ്‌ താരം നടന്‍ ഇര്‍ഫാന്‍ ഖാന്‍. തനിക്ക്‌ ന്യൂറോ എന്‍ഡ്രോെ്രെകന്‍ ട്യൂമറാണെന്ന സ്ഥിരീകരണവുമായി ബോളിവുഡ്‌ താരം ഇര്‍ഫാന്‍ ഖാന്‍റെ പ്രസ്‌താവന വന്നു. അവിചാരിതമായി സംഭവിക്കുന്ന കാര്യങ്ങളാണ്‌ നമ്മളെ വളരാന്‍ സഹായിക്കുന്നത്‌. വയറിനുള്ളില്‍ ന്യൂറോ എന്‍ഡ്രോെ്രെകന്‍ ട്യൂമറാണെന്ന്‌ സ്ഥിരീകരിച്ചു എനിയ്‌ക്കു ചുറ്റുമുള്ള സ്‌നേഹവും ശക്തിപ്പെടുത്തലുകളും പ്രതിക്ഷ നല്‍കുന്നുണ്ട്‌. ഞാനിപ്പോള്‍ വിദേശത്താണ്‌.

ന്യൂറോ എന്നാല്‍ തലച്ചോറുമായി മാത്രം ബന്ധപ്പെട്ടത്‌ എന്നല്ല അര്‍ത്ഥം. കൂടുതല്‍ അറിയണമെങ്കില്‍ നിങ്ങള്‍ ഗൂഗിളില്‍ സേര്‍ച്ച്‌ ചെയ്യു. എല്ലാവരുടെയും പ്രാര്‍ത്ഥനകളും ആശംസകളും എനിക്കൊപ്പം ഉണ്ടാകണം എനിക്കായി കാത്തിരിക്കുന്നവര്‍ക്കു വേണ്ടി ഞാന്‍ മടങ്ങിവരും. ഇര്‍ഫാന്‍ ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ വിശാല്‍ ഭരദ്വാജ്‌ തന്റെ പുതിയ ചിത്രത്തില്‍ നിന്ന്‌ ഇര്‍ഫാന്‍ ഖാനെ മാറ്റിയെന്ന്‌ അറിയിച്ചിരുന്നു. മഞ്ഞപ്പിത്തമായതിനാല്‍ മാറ്റുന്നുവെന്നായിരുന്നു അദ്ദേഹം കാരണമായി പറഞ്ഞത്‌. എന്നാല്‍ പിന്നാലെ തനിക്ക്‌ അപൂര്‍വ്വ രോഗമാണെന്ന്‌ ഇര്‍ഫാന്‍ ട്വീറ്റ്‌ ചെയ്‌തിരുന്നു. ഇര്‍ഫാന്‍ ഖാന്റെ പുതിയ ട്വീറ്റ്‌ കൂടി വന്നതോടെ താരത്തിന്‌ വേണ്ടി പ്രാര്‍ഥനയിലാണ്‌ ആരാധകര്‍.

പൊളിറ്റിക്കല്‍ സറ്റയര്‍ സീരീസ്‌ ദ്‌ മിനിസ്‌ട്രിയുടെ ഷൂട്ടിംഗിനായി പഞ്ചാബിലേക്ക്‌ പോകാനിരിക്കുകയായിരുന്നു. അതോടൊപ്പം തന്നെ ബ്ലാക്ക്‌മെയിലിന്റെ പ്രമോഷനിലും പങ്കെടുക്കേണ്ടതുണ്ട്‌. അതിനിടയിലാണ്‌ താരത്തിന്‌ അസുഖം പിടിപെട്ടത്‌. ഇര്‍ഫാന്‍ ഖാന്‍ ഏറ്റെടുത്ത എല്ലാ ജോലികളും റീഷെഡ്യൂള്‍ ചെയ്യുകയാണെന്ന്‌ അദ്ദേഹത്തിന്റെ പിആര്‍ ടീം പ്രസ്‌താവനയില്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക