Image

ഡമോക്രാറ്റ് ജയം: റീ കൗണ്ടിങ് നടത്തിയേക്കും

ഏബ്രഹാം തോമസ് Published on 16 March, 2018
ഡമോക്രാറ്റ് ജയം: റീ കൗണ്ടിങ് നടത്തിയേക്കും
പെന്‍സില്‍വാനിയയിലെ പതിനെട്ടാം കോണ്‍ഗ്രഷനല്‍ ഡിസ്ട്രിക്ടില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി കോണര്‍ ലാമ്പ് കൈവരിച്ചത് അലബാമയിലെ സെനറ്റ് സീറ്റില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി നേടിയതുപോലെ ഒരു അട്ടിമറിയാണ്. ഈ യുഎസ് ജനപ്രതിനിധി മണ്ഡല (ഡിസ്ട്രിക്ടില്‍) ത്തില്‍ കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡോണള്‍ഡ് ട്രംപ് 20 പോയിന്റിന് മുന്നിട്ട് നിന്നിരുന്നു.

പ്രസിഡന്റ് തന്റെ അന്തസിന്റെ പ്രശ്‌നമായി തന്നെ തിരഞ്ഞെടുപ്പ് പോരാട്ടം കരുതിയിരുന്നു. നവംബറില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ സെനറ്റിലെയും സഭയിലെയും ഭൂരിപക്ഷം നഷ്ടപ്പെടുമോ എന്ന് ആകുലചിത്തരായ റിപ്പബ്ലിക്കന്‍ നേതാക്കള്‍ ഞെട്ടലിലാണ്. മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് ഈ നീല തരംഗം പടത്വം എന്ന ശുഭാപ്തി വിശ്വാസത്തിലാണ് ഡെമോക്രാറ്റുകള്‍. എന്നാല്‍ മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതി വിശേഷം വ്യത്യസ്തമാണ് എന്ന ആശ്വാസചിന്ത റിപ്പബ്ലിക്കനുകള്‍ അന്യോന്യം പങ്ക് വയ്ക്കുന്നു.

2,24,000 ല്‍ അധികം വോട്ടുകളാണ് പോള്‍ ചെയ്തത്. ആബ്‌സെന്റീ ബാലറ്റുകള്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ലാമ്പ് എതിരാളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയെക്കാള്‍ 627 വോട്ടിന് മുന്നിലാണ് എന്നാണ് അനൗദ്യോഗിക വിവരം. അതോടെ ഡെമോക്രാറ്റുകള്‍ ആഘോഷത്തിമിര്‍പ്പിലായി.

ഇനി ഇതുവരെ കണക്കിലെടുത്തിട്ടില്ലാത്ത 375 പ്രൊവിഷനല്‍, മിലിട്ടറി, ഓവര്‍സീസ് വോട്ടുകള്‍ കൂടി എണ്ണാനുണ്ട്. ഇവ എണ്ണിതിട്ടപ്പെടുത്താന്‍ കൗണ്ടികള്‍ക്ക് ഏഴ് ദിവസം സമയമുണ്ട്. മിലിട്ടറി, ഓവര്‍സീസ് വോട്ടുകള്‍ ലഭിക്കേണ്ട അവസാന ദിവസം ചൊവ്വാഴ്ച മാര്‍ച്ച് 20 ആണ്. തീരെ ചെറിയ അന്തരം രണ്ട് സ്ഥാനാര്‍ത്ഥികളുടെയും വോട്ടുകള്‍ തമ്മില്‍ ഉള്ളതിനാല്‍ ലാമ്പിനോ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി റിക്ക് സക്കോണിനോ റീ കൗണ്ട് ആവശ്യപ്പെടാം. ഇതിനകം റിപ്പബ്ലിക്കന്‍ പാര്‍ട്ടി റീ കൗണ്ട് ആവശ്യപ്പെടാന്‍ നീക്കം തുടങ്ങി. കൗണ്ടി അധികാരികളോട് വോട്ടിംഗ് രേഖകള്‍ സൂക്ഷിച്ചു വയ്ക്കണമെന്നും റീ കൗണ്ട് ആവശ്യമായി വരുമെന്നും അറിയിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുവേണ്ടി ഒരു നിയമ സ്ഥാപനം കത്തു നല്‍കി. സംസ്ഥാന നിയമം പാലിച്ച് റിക്കാര്‍ഡുകള്‍ തങ്ങള്‍ സൂക്ഷിക്കാറുണ്ടെന്ന് കൗണ്ടി അധികൃതര്‍ പറഞ്ഞു.

ഒരു യാഥാസ്ഥിതിക ഡിസ്ട്രിക്ടിന് ഏറ്റവും അനുയോജ്യനായ ലാമ്പിനെ സ്ഥാനാര്‍ത്ഥിയായി ഡെമോക്രാറ്റിക് പാര്‍ട്ടി നിര്‍ത്തിയത് വളരെ വിവേചന പൂര്‍വം ആയിരുന്നു. ബ്ലൂ കോളര്‍ തൊഴിലാളികള്‍ക്ക് അഭികാമ്യനായ ലാമ്പിനെ പ്രമുഖനായ സ്ഥാനാര്‍ത്ഥി എന്ന് കോര്‍നിന്‍ വിശേഷിപ്പിച്ചിരുന്നു. യൂണിയനു കളെ വെറുപ്പിച്ച സക്കോണിനെ തൊഴിലാളികള്‍ക്ക് ഇഷ്ടമായിരുന്നില്ല. ഇവര്‍ ട്രംപിനെ ഇഷ്ടപ്പെട്ടിരുന്നു കാരണം ഇവരെ പ്രീണിപ്പിക്കുന്ന പ്രസ്തവനകളാണ് ട്രംപില്‍ നിന്ന് ഉണ്ടായിരുന്നത്.

എങ്കിലും ട്രംപ് വന്ന് നേരിട്ട് നടത്തിയ പ്രചരണമാണ് ലാമ്പിന്റെ ഭൂരിപക്ഷം കുറച്ചതെന്ന് നിരീക്ഷകര്‍ കരുതുന്നു. വൈറ്റ് ഹൗസും ഇതു തന്നെ പറഞ്ഞു.

പ്രസിഡന്റിന്റെ ഇടപെടല്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി നേടിയ വോട്ടുകളുടെ കുറവ് ഏതാനും നൂറിലേയ്ക്ക് ഒതുക്കുവാന്‍ സഹായിച്ചു. പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി പ്രസ് സെക്രട്ടറി രാജ്ഷാ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പ്രസിഡന്റിന്റെ നയങ്ങളും വീക്ഷണങ്ങളും സ്വീകരിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. സ്വന്തം പാര്‍ട്ടി നേതാവ് നാന്‍സി പെലോസിയുടെ നയങ്ങളല്ല അയാള്‍ സ്വീകരിച്ചതെന്നും ഷാ കൂട്ടിച്ചേര്‍ത്തു.

പെലോസിയെ ചിലര്‍ വിശേഷിപ്പിക്കുന്നത് ഡെമോക്രാറ്റുകളുടെ സ്പീക്കര്‍ ഇന്‍ വെയ്റ്റിംഗ് എന്നാണ്. ഇപ്പോഴത്തെ(റിപ്പബ്ലിക്കന്‍) സ്പീക്കര്‍ പോള്‍ റയാന്‍ പിറ്റ്‌സ്ബര്‍ഗിലെ ഡെമോക്രാറ്റിക് വിജയം ആകസ്മികം എന്ന് വിശേഷിപ്പിച്ചു.
Join WhatsApp News
Thomas Clay [fb] 2018-03-16 08:28:12

Well folks, we have turned a corner and Robert Mueller has just dropped a bomb on Benedict Trump. Until today, Mueller has "requested" documents from Trump and his lawyers. Trump has said all along that he has had nothing to do with Russia. The White House has repeatedly said that it *is* cooperating with the Special Counsel, that is a lie.

Today, the NYT is reporting that Mueller has subpoenaed the Trump organization for any documents relating to Russia. COLD BLIMEY!!!!!! This not only establishes that Trump is most certainly *NOT* cooperating with the special counsel, they are outright *obstructing* this investigation by NOT handing over the documents. This also PROVES that the White House is lying to the American people because if Trump had nothing to do with Russia, why not hand over all the documents? This is consciousness of guilt BTW.

I LOVE Robert Mueller because the subtlety of this MOAB he just dropped is particularly AWESOME! In this subpoena, he specifies that he wants ALL documents pertaining to Russia. That means he already has evidence of Trump and Russia in some form of business or maybe "collusion/conspiracy" (which let's not BS one another, this is about conspiracy against the US). So, Mueller has something already proving some kind of crime between Trump and Russia. After communicating with Trump's lawyers, the lawyers have predictably stonewalled Mueller and Mueller said, 'okay fellas, you don't want the easy way, let's do this the hard way.' Suck on this federal subpoena and if you don't comply, I've got a nice cell for you at Club Fed.

This cannot be more serious. There is no privilege that can be asserted here. Trump's lawyers will turn over the goods Mueller wants or they will go to jail. Trump said Mueller investigating his business and finances will be a red line. Hmm, does he have something to hide? You bet your ass he does. That's why they are stonewalling because the aim here is to buy time.

Since Sessions isn't going to do anything to "protect" Trump, I expect his next move will be to fire Sessions and appoint Scott Pruitt Attorney General. This is also only something a guilty and doomed man would do. We'll know soon enough. Mueller is after Trump and there are no two ways about it.

from FB posting by Thomas clay

good news@10 2018-03-16 10:14:12

John Kelly might resign today or latest Monday.

Stormy daniels was physically threatened by trump team

Mueller is processing criminal charges on trump

A dog died in United airlines, laws were made immediately to prevent future accidents

Kids are killed in hundreds, republicans refuse to make laws to control guns.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക