Image

ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

Published on 16 March, 2018
ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു

കുവൈത്ത്: അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഫോക്ക് വനിതാവേദി സ്ത്രീകള്‍ക്കായുള്ള ആരോഗ്യ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിച്ചു. ഫോക്ക് മങ്കഫ് ഹാളില്‍ നടന്ന സെമിനാറില്‍ കുവൈറ്റിലെ പ്രശസ്ത ഗൈനെക്കോളജിസ്‌റ് ഡോ. സരിത സ്ത്രീകളുടെ വിവിധ ആരോഗ്യ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് സംസാരിച്ചു. ഫോക്ക് വനിതാവേദി ചെയര്‍പേഴ്‌സണ്‍ ലീന സാബു അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ ചെയര്‍പേഴ്‌സണ്‍ ബിന്ദു രാധാകൃഷ്ണന്‍ ആശംസ അറിയിച്ചു. ജനറല്‍ കണ്‍വീനര്‍ അഡ്വ. രമ സുധീര്‍ സ്വാഗതവും ട്രഷറര്‍ ബിന്ദു രാജീവ് നന്ദി പ്രകാശിപ്പിച്ചു. സെമിനാറില്‍ പെണ്‍കുട്ടികള്‍ക്ക് മാത്രമായി പ്രത്യേക സെഷനും ഉണ്ടായിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക