Image

കമ്മാരസംഭവത്തില്‍ ദിലീപിന് കാലാപാനിയിലെ ഗോവര്‍ദ്ധന്റെ ഛായ

Published on 16 March, 2018
കമ്മാരസംഭവത്തില്‍ ദിലീപിന് കാലാപാനിയിലെ ഗോവര്‍ദ്ധന്റെ ഛായ

മുരളി ഗോപിയുടെ തിരക്കഥയില്‍ ദിലീപ് പ്രധാനകഥാപാത്രമാകുന്ന കമ്മാരസംഭവത്തിന്റെ പുതിയ പോസ്റ്ററും പുറത്തിറക്കി. നായകനാകുന്ന ദിലീപിന്റെ ഇതുവരെ പുറത്തിറങ്ങാത്ത പുതിയൊരു ഗെറ്റപ്പും ഇതിലുണ്ട്

മോഹന്‍ലാല്‍ അവിസ്മരണീയമായ കാലാപാനിയിലെ ഗോവര്‍ദ്ധന്‍ എന്ന കഥാപാത്രത്തിന്റെ സമാനമായ ലുക്കിലാണ് ദിലീപ് ഈ പോസ്റ്ററില്‍ എത്തുന്നത്. ഫെയ്‌സ്ബുക്ക് വഴി താരം തന്നെയാണ് ഇതും പുറത്തുവിട്ടിരിക്കുന്നത്.

രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യത്തിന്റെ മേമ്പൊടിയില്‍ രണ്ടാം ലോകമഹായുദ്ധകാലം മുതലുള്ള കമ്മാരന്‍ എന്നയാളുടെ കഥ പറയുന്നത്. ദിലീപിന് പുറമെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ഥും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബോബി സിന്‍ഹ, മുരളി ഗോപി, ശ്വേതാ മേനോന്‍, നമിതാ പ്രമോദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

ഗോകുലം ഗോപാലന്‍ നിര്‍മ്മിക്കുന്ന ചിത്രം വിഷു റിലീസായിട്ടാകും തീയേറ്ററിലേത്തുക

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക