ഹാര്‍ട്ട്ഫോര്‍ഡ്, കണക്ടിക്കട്ട്: ഏബ്രഹാം
ജോസഫ് പുതുവീട്ടിലിന്റെ ഭാര്യ ഏലിയാമ്മ ജോസഫ് (82) കണക്ടിക്കട്ടില്‍
നിര്യാതയായി. ഇരവിപേരൂര്‍ കൈപ്പകശേരില്‍ പരേതരായ ഏബ്രഹാത്തിന്റെയും
ഏലിയാമ്മയുടെയും പുത്രിയാണ്.
ഹാര്ട്ട്ഫൊര്ഡ് സെന്റ് മേരീസ് ക്നാനായ ചര്‍ച്ചിലെയും നേരത്തെ വെളിയനാട്
സെന്റ് സ്റ്റീഫന്‍സ് ക്നാനായ ചര്‍ച്ചിലെയും അംഗമായിരുന്നു.
മക്കള്‍: ബെറ്റി, ബീനോ, ബിജു, ബെന്നി, ബെക്കി, സുമോള്‍, ബിന്ദു,
സ്റ്റീഫന്‍. മരുമക്കള്‍: ഫാ. മര്‍ക്കോസ് ചാലുപറമ്പില്‍, രാജു ഇളയശേരില്‍,
സജി കണ്ണംകര പുത്തന്‍പുരയില്‍, സിബി ചരിവുപറമ്പില്‍, ബിജോയ് കല്ലാമണ്ണില്,
ഷൈല കാവുങ്കല്‍, അനില മാണിക്കമംഗലം, നിത്യ കണ്ണങ്കുഴിയത്ത്
സഹോദരര്‍: തോമസ് കൈപ്പകശേരില്‍, കുരിയാക്കോസ് കൈപ്പകശേരില്‍, മോളി ചാലുപറമ്പില്‍, ആലീസ് ചെറുകാട്ടുപറമ്പില്‍. 18 കൊച്ചുമക്കളുണ്ട്.