Image

കാമാഖ്യ':വാത്സ്യായന മഹര്‍ഷിയുടെ ആത്മാന്വേഷണത്തിന്റെ സാങ്കല്‍പിക പാത

അശ്വതി ശങ്കര്‍ /പുസ്തക പരിചയം Published on 18 March, 2018
കാമാഖ്യ':വാത്സ്യായന മഹര്‍ഷിയുടെ ആത്മാന്വേഷണത്തിന്റെ സാങ്കല്‍പിക പാത
കാമാഖ്യ അസമിലെ ഒരു സ്ഥലത്തിന്റെ പേരാണ്. താന്ത്രിക മതമനുസരിച്ചുള്ള അമ്പത്തൊന്ന് ശക്തികേന്ദ്രങ്ങളില്‍ പ്രഥമഗണനീയ സ്ഥലം.കാമാഖ്യ ഒരു ഉപാസനയാകുന്നു . മത്സ്യം മാംസം, മദ്യം, മുദ്ര, മൈഥുനം തുടങ്ങിയ പഞ്ചതത്ത്വങ്ങളോട് കൂടിയ ഉപാസന.കാമാഖ്യ യോനീ ദേവത ആണ്.
കാ മാഖ്യ എന്നാല്‍ തീവ്രമായ ആഗ്രഹം എന്നര്‍ത്ഥം. ആഗ്രഹം എന്തിനോടുമാകാം. സംഗീതം, നൃത്തം, എഴുത്ത്, വായന,ചിത്രം, കൃഷി തുടങ്ങി അസംഖ്യം കാമ കലകള്‍ .കാമം ഏതിനോടായാലും
അത് സാധിക്കാന്‍ വികലമായ മനസിനെ ഏകാഗ്രമാക്കേണ്ടതുണ്ട്.

കാമസൂത്ര എന്ന മഹദ്ഗ്രന്ഥം രചിക്കുന്നതിന് തൊട്ടുമുമ്പുവരെയുള്ള വാത്സ്യായന മഹര്‍ഷി യുടെ ആത്മാന്വേഷണത്തിന്റെ സാങ്കല്‍പിക പാത യാണ് പ്രദീപ് ഭാസ്‌ക്കറിന്റെ 'കാമാഖ്യ' താര എന്ന താന്ത്രിക ദേവതെയേയും കാമാഖ്യ എന്ന ഉപാസനയെയും ഹിമാലയത്തിനപ്പുറം പ്രചരിപ്പിച്ചത്
വാത്സ്യായന്‍ എന്ന വിശ്വാസം, ഹിമാലയത്തിലും പരിസര പ്രദേശങ്ങളിലും നിലനിന്നിരുന്ന നരബലി നിര്‍ത്തലാക്കിയത് വാത്സ്യായനന്‍ എന്ന വിശ്വാസം,
താരയെ അറിയണമെങ്കില്‍ വാത്സ്യായനന്‍ ബുദ്ധമതാനുയായി ആയിരിക്കാമെന്ന വിശ്വാസം, ബുദ്ധമത പ്രചരണാര്‍ത്ഥം എത്തിയ ബുദ്ധഭിക്ഷുക്കള്‍ക്ക് അഭയം നല്‍കിയത് ഗുപ്ത രാജ്യമെന്ന വിശ്വാസം എന്നീ നാലു കാരണങ്ങളാകുന്ന മൂലക്കല്ലുകള്‍ ചേര്‍ ത്ത് കെട്ടിയ തറയില്‍ കഥാകാരന്‍ കെട്ടിപ്പൊക്കിയ സാങ്കല്‍പ്പിക കൊട്ടാര നഗരമാണ് കാമാഖ്യ....

കാമാഖ്യ ഒരു സ്വപ്നനഗരമാണ് .. അല്ല... സ്വപ്നം കാണാന്‍ പോലും പറ്റാത്തത്ര പൂര്‍ണ്ണത നിറഞ്ഞ ഒരു ഇടം.
സദാശിവന്റെയും ചിന്മയീ ദേവിയുടെയും മകനായി.. സാധാരണക്കാരനായി... പിറന്ന് കാലി കളെ മേയ്ക്കാനും മീന്‍ പിടിക്കാനും വേട്ടയാടാനും
പോയിത്തുടങ്ങിയിരുന്ന മല്ല നാഗന്‍ ഹിമാലയസാനുക്കളില്‍ ജീവിച്ചിരുന്ന ഗൗതമ മഹര്‍ഷിയുടെ ശിഷ്യത്വം സ്വീകരിക്കുന്നതോടെയാണ് വാത്സ്യായന്‍ എന്ന പേരിലേക്കയാള്‍ യാത്ര തുടങ്ങുന്നത്. ബാല്യകാല സഖി ആയിരുന്ന താര പിന്നീട് ഗുപ്ത രാജാവിന്റെ ദത്തു പുത്രിയായിത്തീരുന്നു.കാലത്തിന്റെ ഒഴുക്കിലെവിടെ യോ വെച്ച് അവര്‍ വീണ്ടും കണ്ടുമുട്ടുന്നു. അതി സുന്ദരിയായ താരയ്ക്ക് തന്നോട്ടുണ്ടായിരുന്ന തീവ്ര പ്രണയവും കാമവും തിരസ്‌ക്കരിക്കാന്‍ മാത്രം നിയന്ത്രണാ ശേഷിയുള്ള വാത്സ്യായന മഹര്‍ഷി യിലേക്ക് മല്ല നാഗന്‍ നടന്നു കയറിക്കഴിഞ്ഞിരുന്നു.
ജീവിതത്തിലെ വിവിധ വൈകാരികാവസ്ഥകള്‍ വെറും മായയെന്ന് വാത്സ്യായനന്‍ മനസ്സിലാക്കി കഴിഞ്ഞിരുന്നു. താര ശരിക്കും മായയ്ക് അടിപ്പെട്ട സ്ത്രീ പ്രകൃതിയായിരുന്നു.

താരയോടുള്ള വാത്സ്യായന്റെ പവിത്ര സ്‌നേ ഹത്തിന്റെ പ്രതികരണമായിരുന്നു കാമാഖ്യ എന്ന അതി മനോഹര കൊട്ടാരവും നഗരവും .ശ്രീചക്ര
മാതൃകയിലാണ് ഇത് പണി തത്.ഈ കൊട്ടാരത്തിന്റെ പ്ലാന്‍ വാത്സ്യായന്‍ താരയ്ക്ക് വിശദീകരിക്കുന്ന ഭാഗം മാത്രം ഒരു അദ്ധ്യായം ആണ്. പിന്നീട് പണിത കൊട്ടാരവും നഗരവും വിശദമായി താരയെ കാണിക്കുന്ന രംഗം മറ്റൊരദ്ധ്യായവും... ഈ ഭാഗം ഇത്ര വ്യക്തതയോടെ എഴുത്തുകാരന്‍ എങ്ങനെ എഴുതിതീര്‍ത്തു എന്നു അത്ഭുതപ്പെടേണ്ടി വരും.. അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പില്‍ വാത്സ്യായനശക്തി കുടി കൊണ്ടിരുന്നോ?

പ്രധാന കഥയ്ക്ക് തടസമില്ലാതെ എന്നാല്‍ നോവലിന്റെ കാതലായ 40 അമൂല്യ കഥകള്‍ ഈ പുസ്തകത്തിലുണ്ട്. വിവരിക്കാന്‍ കഴിയാത്ത ഭാഷാ സൗന്ദര്യമാണീ കഥകള്‍ക്ക് .ഒരു മരം മുറിക്കുമ്പോ മറ്റൊരു വിത്ത് പാകണമെന്ന് നമ്മെ ഉദ്‌ബോധിപ്പിക്കുന്ന കഥകള്‍ കൃഷിക്കും പ്രകൃതിക്കും ജനതയ്ക്കും അമൂല്യമായ പ്രാധാന്യം കൊടുത്ത ഭരണ സംസ്‌ക്കാരം കണ്ടു പഠിക്കണം. അന്നത്തെ ഗുരു ശിഷ്യബന്ധം ഇന്നത്തെ ജനതയ്ക്ക് സ്വപ്നം പോലും കാണാനാവില്യ. അന്വേഷകനെ പരമമായ അറിവിലേക്ക് നയിക്കുന്ന ഗുരുവും അദ്ദേഹത്തെ വിശ്വസിറച്ചും ബഹുമാനിച്ചു കൂടെ നില്‍ക്കുന്ന ശിഷ്യനും അന്നത്തെ സ്ത്രീകള്‍ പുരുഷന്‍മാരാല്‍ ബഹുമാന്യരും സ്വന്തമായ വ്യക്തിത്വമുള്ളവരും ശക്തിസ്വരൂപിണികളുമായിരുന്നു. അങ്ങനെ നോക്കു
മ്പോള്‍ നാമൊക്കെ ഏതു പുരോഗതിയുടെ പാത യില്‍ എന്ന് പുനര്‍വിചിന്തനം നടത്തേണ്ടി വരും.

ഈ പുസ്തകത്തിലെ കാളി എന്ന അദ്ധ്യായം വായിക്കുമ്പോള്‍ മുതല്‍ വായന തീരുന്നവരെ ഞാന്‍ ശുദ്ധിയോടും മത്സ്യ മാംസാദികള്‍ ഉപേക്ഷിച്ചുമാണ്
പുസ്തകം തൊട്ടത്.ന്റെ മനസ് അങ്ങനെ പറഞ്ഞു.
ഈ കാലഘട്ടത്തില്‍ ഇത്രയും അമൂല്യമായ പൗരാണിക കഥാ വിവരണ ഗ്രന്ഥം മലയാളത്തില്‍ സൃഷ്ടിച്ച എഴുത്തുകാരന് ഹൃദയത്തിന്റെ ഭാഷയില്‍
നന്ദി.
താരയെ ദക്ഷിണാമൂര്‍ത്തിയെ ഏല്‍പിച്ച് കൊട്ടാരക്കെട്ട് വിട്ടിറങ്ങുന്ന വാത്സ്യായന്റെ പുഞ്ചിരി കൊള്ളുന്ന മുഖം വായനക്കാരന്റെ മനസില്‍ ചിരപ്രതിഷ്ഠ നേടും.
യഥാര്‍ത്ഥത്തില്‍ പ്രദീപ് ഭാസ്‌ക്കര്‍ എന്ന കഥാകൃത്ത് കാമാഖ്യ എന്ന സാങ്കല്‍പിക ലോകം പുരാണ മിത്തുകളുടെ അടിസ്ഥാനത്തില്‍ കെട്ടിപ്പൊ
ക്കിയത് അദ്ദേഹത്തിന്റെ പതിനൊന്നു വയസുകാരന്‍ മകന് വേണ്ടിയായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അവന്‍ കാമാഖ്യ വായിക്കുമെന്ന പ്രതീക്ഷയോടെ.. 
കാമാഖ്യ':വാത്സ്യായന മഹര്‍ഷിയുടെ ആത്മാന്വേഷണത്തിന്റെ സാങ്കല്‍പിക പാത
കാമാഖ്യ':വാത്സ്യായന മഹര്‍ഷിയുടെ ആത്മാന്വേഷണത്തിന്റെ സാങ്കല്‍പിക പാത
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക