Image

നിലാവ് കുവൈത്തിനു പുതിയ നേതൃത്വം

Published on 18 March, 2018
നിലാവ് കുവൈത്തിനു പുതിയ നേതൃത്വം

അബാസിയ (കുവൈത്ത്): നിലാവ് കുവൈത്തിനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഹബീബുള്ള മുറ്റിച്ചൂര്‍ (പ്രസിഡന്റ്), ഷംസുദ്ദീന്‍ ബദരിയ്യ (ജനറല്‍ സെക്രട്ടറി), ഖാലിദ് ഹദ്ദാദ് നഗര്‍ (ട്രഷറര്‍), കെ.വി. മുജീബുള്ള (ഓര്‍ഗനൈസിംഗ് സെക്രട്ടറി), ശരീഫ് താമരശേരി, ഹുസൈന്‍ കുട്ടി, ഹമീദ് മധൂര്‍, ഫിറോസ് ചെങ്ങരോത്, അബ്ദുള്‍ റഹ്മാന്‍ മീത്തല്‍ (വൈസ് പ്രസിഡന്റുമാര്‍), ഹനീഫ് പാലായി, അബ്ദു കടവത്, റഹീം ആരിക്കാടി, മൊയ്തു മേമി (സെക്രട്ടറിമാര്‍), സലിം കോട്ടയില്‍ (മീഡിയ കോഓര്‍ഡിനേറ്റര്‍) എന്നിവരെയും അഡ്വൈസറി ചെയര്‍മാനായി ഡോ. അമീര്‍ അഹ്മദിനേയും അഡ്വൈസറി മെംബേഴ്‌സ് ആയി ഡോ. അബ്ദുള്‍ ഫത്താഹ്, ഡോ. സിറാജ്, ഡോ. സൂസനോവ, ഡോ. തസ്‌നീം എന്നിവരേയും മുഖ്യരക്ഷാധികാരിയായി സത്താര്‍ കുന്നിലിനേയും രക്ഷാധികാരികളായി അബ്ദുല്‍ ഫത്താഹ് തയ്യില്‍, അസീസ് തിക്കോടി എന്നിവരെയും ഇരുപതു പേരടങ്ങുന്ന പ്രവര്‍ത്തക സമിതിയേയും യോഗം തെരഞ്ഞെടുത്തു. 

അബാസിയ ഓര്‍മ പ്ലാസ ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ പൊതുയോഗം മുഖ്യ രക്ഷാധികാരി സത്താര്‍ കുന്നില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂര്‍ അധ്യക്ഷത വഹിച്ചു. കേരളത്തിലെ പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി.പി ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന കാന്‍സര്‍ പ്രോജക്ടിന്റെ ഭാഗമായി നിരവധി രോഗികള്‍ക്ക് ചികല്‍സാ സഹായവും മറ്റു സഹായങ്ങളും നല്‍കുവാന്‍ കഴിഞ്ഞതായും നാട്ടിലെ കാന്‍സര്‍ രോഗികളെ സഹായിക്കുന്നതോടപ്പംതന്നെ അര്‍ഹതപ്പെട്ട അര്‍ബുദ ബാധിതരായ പ്രവാസികളെയും സഹായിക്കുന്ന നിരവധി പദ്ധതികളും സംഘം നടപ്പിലാക്കിയിട്ടുണ്ടന്നും കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ സാന്പത്തിക വര്‍ഷത്തില്‍ 60 രോഗികള്‍ക്കായി 8,55,958 രൂപയുടെ ചികിത്സാ സഹായവും മുന്‍ കാലങ്ങളിലായി 200 ല്‍ പരം രോഗികള്‍ക്കായി 26,15,551 രൂപയുടെ സഹായവും നിലാവ് കുവൈത്തിന് നല്‍കുവാന്‍ സാധിച്ചിട്ടുണ്ട്. പ്രവാസലോകത്ത് മറ്റു സംഘടനകളുമായി സഹകരിച്ചു സ്ത്രീകള്‍ക്കായി സ്തനാര്‍ബുദ സ്‌ക്രീനിംഗ് ക്യാന്പും തുടര്‍ ചികിത്സക്കുള്ള സഹായവും നിലാവിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നുണ്ട്. സംഘടനാ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഹമീദ് മധൂരും സാന്പത്തിക റിപ്പോര്‍ട്ട് മുജീബുള്ളയും അവതരിപ്പിച്ചു.

ഫത്താഹ് തയ്യില്‍, അസീസ് തിക്കൊടി, സി.എച്ച്. മുഹമ്മദ് കുഞ്ഞി, സലാം കളനാട്, ഹമീദ് മധൂര്‍, ശംസുദ്ദീന്‍ ബദരിയ്യ എന്നിവര്‍ പ്രസംഗിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക