Image

നാലാമതും പുടിന്‍, റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനായാസ ജയം

Published on 18 March, 2018
നാലാമതും പുടിന്‍, റഷ്യന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ അനായാസ ജയം
വ്‌ളാദിമിര്‍ പുടിന്‍ നാലാമതും റഷ്യന്‍ പ്രസിഡന്റ്. തെരഞ്ഞെടുപ്പില്‍ 76 ശതമാനം വോട്ടുകള്‍ നേടിയാണ് പുടിന്‍ വീണ്ടും അധികാരത്തിലെത്തിയത്. പ്രസിഡന്റ് പദത്തില്‍ ഇത് പുടിന്റെ നാലാമൂഴമാണ്. പുതിയ നിയമം അനുസരിച്ച് ആറു വര്‍ഷമാണ് പ്രസിഡന്റിന്റെ കാലാവധി. അതിനാല്‍ 2024വരെ പുടിന് പ്രസിഡന്റായി തുടരാം. ഏഴു സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നെങ്കിലും ആരും കാര്യമായ വെല്ലുവിളി ഉ!യര്‍ത്തിയില്ല. 12.89 ശതമാനം വോട്ട് മാത്രം നേടിയ പവല്‍ ഗ്രുഡിനിനാണ് പുടിനു പിന്നില്‍ രണ്ടാം സ്ഥാനത്തുള്ളത്. പുടിന് അല്പമെങ്കിലും വെല്ലുവിളി ഉയര്‍ത്തുമെന്നു കരുതി യിരുന്ന അലക്‌സി നവല്‍നിക്ക് ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടതു ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പു കമ്മീഷന്‍ മത്സരാനുമതി നിഷേധിച്ചിരുന്നു. വന്‍ വിജയം സമ്മാനിച്ച റഷ്യന്‍ ജനതയ്ക്ക് നന്ദിയെന്ന് പുടിന്‍ പ്രതികരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക