Image

ഓസ്റ്റിന്‍ സ്‌പോടന പരമ്പര- വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം ഡോളര്‍

പി പി ചെറിയാന്‍ Published on 19 March, 2018
ഓസ്റ്റിന്‍ സ്‌പോടന പരമ്പര- വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം ഡോളര്‍
ഓസ്റ്റിന്‍: ഓസ്റ്റിനില്‍ ഈയ്യിടെ നടന്ന സ്‌പോടന പരമ്പരകളില്‍ രണ്ട് പേര്‍ മരിക്കുകയും, മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ ഉത്തരവാദികളായവരെ പിടികൂടുന്നതിന് സൂചനകള്‍ നല്‍കുന്നവര്‍ക്കുള്ള പ്രതിഫലം   1 ലക്ഷമായി ഉയര്‍ത്തിയെന്ന് അധികൃതര്‍ ഇന്ന് നടത്തിയ (മാര്‍ച്ച് 19 ഞായര്‍) പത്ര സമ്മേളനത്തില്‍ അറിയിച്ചു.

ഗവര്‍ണറുടെ ഓഫീസ് പ്രഖ്യാപിച്ച 15000 ഡോളറിന് പുറമെയാണിത്. ഓസ്റ്റിന്‍ പരിസരത്ത് വീടുകള്‍ക്ക് മുമ്പില്‍ കൊണ്ടുവെച്ച പാര്‍സല്‍ പാക്കേജുകള്‍ പൊട്ടിത്തെറിച്ചാണ് ആന്റണി (39), വില്യം മേസന്‍ (17) എന്നിവര്‍ കൊല്ലപ്പെട്ടത്. വില്യം നല്ലൊരു ഗിറ്റാറിസ്റ്റ് കൂടിയായിരുന്നു.

കുറ്റകൃത്യങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുന്നതിന് മുമ്പ് പ്രതികളെ പിടികൂടുന്നതിന് പൊതുജനങ്ങളുടെ സഹകരണം ഓസ്റ്റിന്‍ പോലീസ് ചീഫ് ബ്രയാന്‍ മാന്‍ലി അഭ്യര്‍ത്ഥിച്ചു. വളരെ അപകടകരമായ രാസവസ്തുക്കളാണ് പൊട്ടിത്തെറിക്ക് ഉപയോഗിച്ചിരിക്കുന്നതെന്ന് ചീഫ് പറഞ്ഞു.

പ്രതികളെ കുറിച്ചുള്ള നിരവധി സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ ഇതുവരെ ഇവരെ പിടികൂടാനായിട്ടില്ലെന്നും ചീഫ് കൂട്ടിച്ചേര്‍ത്തു. 911 വിളിക്കുകയോ, ടിപ് ലൈനുമായി ബന്ധപ്പെടുകയോ വേണമെന്നും ചീഫ് അഭ്യര്‍ത്ഥിച്ചു.
ഓസ്റ്റിന്‍ സ്‌പോടന പരമ്പര- വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം ഡോളര്‍ഓസ്റ്റിന്‍ സ്‌പോടന പരമ്പര- വിവരം നല്‍കുന്നവര്‍ക്ക് 1 ലക്ഷം ഡോളര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക