Image

നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍

Published on 19 March, 2018
നാലാം കാലിത്തീറ്റ കുംഭകോണക്കേസിലും ലാലു പ്രസാദ് യാദവ് കുറ്റക്കാരന്‍
കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാലാമത്തെ കേസിലും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്നു കോടതി കണ്ടെത്തി. നാലാമത്തെ കേസില്‍ റാഞ്ചിയിലെ സിബിഐ പ്രത്യേക കോടതിയാണു വിധി പറഞ്ഞത്. ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്രയെ കേസില്‍ വെറുതെ വിട്ടു.
ട്രഷറിയില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കോടികള്‍ കൈക്കലാക്കിയെന്നാരോപിച്ചു 48 പേര്‍ക്കെതിരെയാണു കുറ്റപത്രം തയാറാക്കിയത്. വിചാരണ സമയത്തു 14 പേര്‍ മരിക്കുകയും രണ്ടുപേര്‍ മാപ്പുസാക്ഷികളാവുകയും ചെയ്തതോടെ ഇവരെ പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കിയിരുന്നു. ആറു കാലിത്തീറ്റ കേസുകളില്‍ മൂന്നെണ്ണത്തില്‍ വിധി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ആദ്യ കേസില്‍ ലാലുവിന് അഞ്ചരവര്‍ഷവും രണ്ടാം കേസില്‍ മൂന്നരവര്‍ഷവും മൂന്നാം കേസില്‍ അഞ്ചുവര്‍ഷവും തടവുശിക്ഷ ലഭിച്ചു. ജഗന്നാഥിനെ രണ്ടു കേസുകളിലാണ് ശിക്ഷിച്ചിട്ടുള്ളത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക