Image

രാജ്യസഭാ വോട്ടില്‍ വിട്ടുനില്‍ക്കും; ചെങ്ങന്നൂരില്‍ തീരുമാനമായില്ല

Published on 19 March, 2018
രാജ്യസഭാ വോട്ടില്‍ വിട്ടുനില്‍ക്കും; ചെങ്ങന്നൂരില്‍ തീരുമാനമായില്ല
കേരള കോണ്‍ഗ്രസ് -എമ്മിന്റെ മുന്നണി പ്രവേശനം സംബന്ധിച്ച് ഇന്നലെ കോട്ടയത്തു ചേര്‍ന്ന പാര്‍ട്ടി ഉന്നതാധികാര സമിതി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റിയിലും ഏകാഭിപ്രായത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞില്ല. 

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ആര്‍ക്കും വോട്ടു ചെയ്യില്ല. മുന്നണിപ്രവേശനം സംബന്ധിച്ച വിവരങ്ങള്‍ സര്‍പ്രൈസ് ഗിഫ്റ്റായിരിക്കും- കെ.എം. മാണി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. 
ഉന്നതാധികാര സമിതി യോഗത്തില്‍ മനഃസാക്ഷി വോട്ടെന്ന ആശയം മാണി മുന്നോട്ടുവച്ചെങ്കിലും പി.ജെ. ജോസഫ് എതിര്‍ത്തു. അതു തെറ്റായ സന്ദേശം പ്രവര്‍ത്തകര്‍ക്കു നല്കുമെന്നും എല്‍ഡിഎഫിന് അനുകൂലമായി ചിന്തിക്കാന്‍ ഇടയാക്കുമെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി. 

ഇതിനെ മറ്റു ചിലരും പിന്തുണച്ചതോടെ പിന്തുണ സംബന്ധിച്ച ചര്‍ച്ച ഒഴിവാക്കി. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ നടത്താമെന്നു പറഞ്ഞ് ഉന്നതാധികാര സമിതി യോഗം പിരിഞ്ഞു. 

പിന്നീട് സ്റ്റിയറിംഗ് കമ്മിറ്റിയിലും ഇതേ നിലപാട് ആവര്‍ത്തിച്ചതോടെ തെരഞ്ഞെടുപ്പ് സംബന്ധിച്ചു കൂടുതല്‍ ചര്‍ച്ചകളിലേക്കു കടക്കാതെ യോഗം പൂര്‍ത്തിയാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക