Image

ഭൂമി ഇടപാട്‌ വിവാദം; തനിക്കെതിരെയുള്ള പരാതിയില്‍ ദുരൂഹതയെന്നു ശബരീനാഥ്‌ എം.എല്‍.എ

Published on 19 March, 2018
ഭൂമി ഇടപാട്‌ വിവാദം; തനിക്കെതിരെയുള്ള പരാതിയില്‍ ദുരൂഹതയെന്നു ശബരീനാഥ്‌ എം.എല്‍.എ
തിരുവനന്തപുരം: സ്വകാര്യ വ്യക്തി കൈവശം വെച്ച ഒരു കോടിയോളം രൂപ മതിപ്പ്‌ വില വരുന്ന പുറമ്പോക്ക്‌ ഭൂമി അതേ വ്യക്തിക്ക്‌ തന്നെ സബ്ബ്‌ കളക്ടര്‍ ദിവ്യ എസ്‌.അയ്യര്‍ വിട്ട്‌ നല്‍കിയതില്‍ താന്‍ ഇടപ്പെട്ടന്ന ആരോപണത്തിന്‌ വിശദീകരണവുമായി ദിവ്യയുടെ ഭര്‍ത്താവും എം.എല്‍.എയുമായ എസ്‌ ശബരീനാഥ്‌.

ഇത്തരം വിവാദത്തിലെക്ക്‌ മനപ്പൂര്‍വ്വം വലിച്ച്‌ ഇഴക്കാന്‍ ശ്രമിക്കുകയാണെന്നും സ്വന്തം രാഷ്ട്രീയ ലാഭം നോക്കി തങ്ങളുടെ സ്വകാര്യ ജീവിതത്തില്‍ കളങ്കമുണ്ടാക്കരുതെന്നും അദ്ദേഹം തന്റെ ഫേസ്‌ബുക്കിലിട്ട്‌ കുറിപ്പില്‍ പറഞ്ഞു.

Sabarinadhan K S
ഇന്നലെ രാവിലെ മുതല്‍ നവമാധ്യമങ്ങളിലും പത്രത്തിലും വര്‍ക്കലയിലെ ഒരു ഭൂമിഇടപാടുമായി ബന്ധപെട്ടു എന്റെയും ദിവ്യയുടെയും പേര് വലിച്ചിഴക്കുന്നത് കണ്ടു.

ഈ വിഷയത്തെക്കുറിച്ചു ഞാന്‍ ആദ്യം അറിയുന്നത് കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് വര്‍ക്കല MLA ശ്രീ വി. ജോയ് തന്നെ സ്വകാര്യ സംഭാഷണത്തില്‍ എന്നോട് പറയുമ്പോഴാണ്. ഈ വിഷയം അറിയില്ല, നമ്മള്‍ ഇതൊന്നും വീട്ടില്‍ ചര്‍ച്ച ചെയ്യാറില്ല എന്ന് ഞാന്‍ മറുപടി പറഞ്ഞപ്പോള്‍ അദ്ദേഹം വിശ്വസിച്ചതുമാണ്. അതിനുശേഷം ശ്രീ ജോയ് തന്നെ ഞാന്‍ ഈ കേസില്‍ തെറ്റായി ഇടപെട്ടു എന്നു ബഹുമാനപെട്ട മന്ത്രി സമക്ഷം പരാതി കൊടുത്തതില്‍ ദുരൂഹതയുണ്ട്.

സര്‍ക്കാരിന്റെ ഭാഗമായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഒരു ഉദ്യോഗസ്ഥ കോടതി വിധിയെയും തെളിവുകളെയും ആസ്പദമാക്കി എടുത്ത തീരുമാനത്തിനെതിരെ ആക്ഷേപമുണ്ടെങ്കില്‍ അതിനു നിയമപരമായി മുന്നോട്ടു പോകുന്നത് സാധാരണയാണ്. എന്നാല്‍ ഇവിടെ സ്വന്തം രാഷ്ട്രീയലാഭം മാത്രം കണ്ടു മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തില്‍ കളങ്കമുണ്ടാക്കുന്നത് ശരിയായ രാഷ്ട്രീയ ധര്‍മ്മമല്ല.

വിവാഹ സമയത്തു നമ്മള്‍ ഇരുവരും പറഞ്ഞതു പോലെ ഔദ്യോഗിക വൃത്തിയില്‍ പരസ്പരം ഇടപെടാറില്ല. പദവികള്‍ ഉപയോഗിച്ച് ജനങ്ങളെ സേവിക്കാന്‍ മാത്രം ശ്രമിക്കുന്ന ഒരു കുടുംബത്തിന്റെ സല്‍പ്പേര് താറുമാറാക്കാന്‍ പരിശ്രമിക്കുന്നവര്‍ക്കു ഇതില്‍ ആനന്ദം ലഭിക്കുന്നുണ്ടെങ്കില്‍ തെറ്റിപോയി. പൊതുജനങള്‍ക്കു നമ്മളില്‍ വിശ്വാസമുണ്ട്, അത് നമ്മള്‍ ഭദ്രമായി കാത്തുസൂക്ഷിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക