Image

മാനനഷ്ടക്കേസ്‌: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ മന്ത്രി നിതിന്‍ ഗഡ്‌കരിയോട്‌ മാപ്പ്‌ പറഞ്ഞു

Published on 19 March, 2018
മാനനഷ്ടക്കേസ്‌: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍  മന്ത്രി നിതിന്‍ ഗഡ്‌കരിയോട്‌ മാപ്പ്‌ പറഞ്ഞു
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്‌രിവാള്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരിയോട്‌ മാപ്പ്‌ പറഞ്ഞു. വസ്‌തുത ഉറപ്പ്‌ വരുത്താതെ നിതിന്‍ ഗഡ്‌കരിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതിനാണ്‌ അരവിന്ദ്‌ കെജ്‌രിവാള്‍ മാപ്പ്‌ പറഞ്ഞത്‌. ഇതിന്‌ പിന്നാലെ കെജ്‌രിവാളിനെതിരായ മാനനഷ്ടക്കേസുകള്‍ ഗഡ്‌കരി പിന്‍വലിച്ചു.

 പാര്‍ട്ടി നേതാക്കന്മാര്‍ക്കെതിരായ മാനനഷ്ടക്കേസുകള്‍ ഒത്തുതീര്‍ക്കാമെന്ന ധാരണയിലാണ്‌ മാപ്പുപറച്ചിലെന്നാണ്‌ റിപ്പോര്‍ട്ട്‌.

2014 ജനുവരി 31ന്‌ ആം ആദ്‌മി പാര്‍ട്ടി പുറത്തിറക്കിയ അഴിമതിക്കാരായ രാ്‌ഷ്ട്രീയക്കാരുടെ പട്ടികയില്‍ നിതിന്‍ ഗഡ്‌കരിയും ഉള്‍പ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന്‌ ഗഡ്‌കരി കെജ്രിവാളിനെതിരെ അപകീര്‍ത്തി കേസ്‌ ഫയല്‍ ചെയ്യുകയായിരുന്നു.

തന്റെ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും അതിന്റെ തെളിവ്‌ തന്റെ പക്കലുണ്ടെന്നും കെജ്രിവാള്‍ നേരത്തെ കോടതിയില്‍ വ്യക്തമാക്കിയിരുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക