Image

എസ്‌ ദുര്‍ഗ്ഗ 23 ന്‌ തിയേറ്ററുകളില്‍

Published on 19 March, 2018
എസ്‌ ദുര്‍ഗ്ഗ 23 ന്‌ തിയേറ്ററുകളില്‍
സെന്‍സര്‍ വിഷയവുമായി ബന്ധപ്പെട്ട ഒട്ടേറെ നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ്ഗ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്‌. സാധാരണ റിലീസിംഗിനൊപ്പം സമാന്തരമായി ചില കൂട്ടായ്‌മകള്‍ വഴിയും ചിത്രം വിതരണം ചെയ്യപെടുകയാണ്‌.

മലയാളത്തിലെ സിനിമാ ഗ്രൂപ്പുകളില്‍ പ്രബലമായ ഒന്നായ മുവീസ്‌ട്രീറ്റും ഇതില്‍ പങ്കാളിയാകുന്നുണ്ട്‌. കേരളത്തിലെ അങ്ങിങ്ങോളമുള്ള ഗ്രൂപ്പ്‌ അംഗങ്ങളുടെയും വളണ്ടിയര്‍മാരുടെയും സഹകരണത്തോടെ ഓരോ ജില്ലകളിലെയും തിരഞ്ഞെടുക്കപ്പെട്ട തിയേറ്ററുകളില്‍ സെക്‌സി ദുര്‍ഗ്ഗ പ്രദര്‍ശിപ്പിച്ചുകൊണ്ട്‌ കച്ചവടതാല്‌പര്യങ്ങള്‍ക്കപ്പുറം സിനിമയെ പ്രേക്ഷകനില്‍ എത്തിക്കാനുള്ള ഒരു ബദല്‍ വിതരണശ്രമത്തിനാണ്‌ മൂവി സ്‌ട്രീറ്റ്‌ തയ്യാറെടുക്കുന്നത്‌.

ചിത്രത്തിന്റെ പേര്‌ സെക്‌സി ദുര്‍ഗ്ഗയില്‍നിന്നും ട. ദുര്‍ഗ്ഗയായി മാറ്റേണ്ടിവന്നതും സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ്‌ നിഷേധിച്ചുകൊണ്ട്‌ ഗോവന്‍ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാതിരുന്നതും രാജ്യവ്യാപകശ്രദ്ധ നേടിയെടുത്ത സാഹചര്യത്തില്‍ മൂവിസ്‌ട്രീറ്റ്‌ കൂട്ടായ്‌മയുടെ ഈ ശ്രമത്തിന്‌ ഒരു രാഷ്ട്രീയമാനം കൂടി ഉണ്ടാകുന്നുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക