Image

മൂന്നാം മുന്നണി ചര്‍ച്ച സജീവമാകുന്നു; ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

Published on 19 March, 2018
മൂന്നാം മുന്നണി ചര്‍ച്ച സജീവമാകുന്നു; ചന്ദ്രശേഖര്‍ റാവുവും മമതയും കൂടിക്കാഴ്ച നടത്തി

കൊല്‍ക്കത്ത: തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും കൊല്‍ക്കത്തയില്‍ കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ്  ബി.ജെ.പി ഇതര മൂന്നാം മുന്നണി രൂപവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. 

തിരഞ്ഞെടുപ്പില്‍ മറ്റൊരു മുന്നണി കൂടി വേണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം കെ ചന്ദ്രശേഖരറാവു പറഞ്ഞു. ഏതാനും പാര്‍ട്ടികള്‍ ഉള്‍പ്പെട്ട മുന്നണി ആയിരിക്കില്ല രൂപവത്കരിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടിയുള്ള മുന്നണിയാവും അത്. മൂന്നണിക്ക് കൂട്ടായ നേതൃത്വമാവും ഉണ്ടാവുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 

കൂടിക്കാഴ്ച ഒരു നല്ല തുടക്കമാണെന്ന് മമത ബാനര്‍ജി പ്രതികരിച്ചു. രാജ്യത്തിന്റെ പുരോഗതി ലക്ഷ്യമാക്കിയിള്ള കാര്യങ്ങളാണ് കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്തതെന്നും അവര്‍ പറഞ്ഞു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക