Image

എറണാകുളത്തേക്കു കടത്താന്‍ ശ്രമിച്ച 40 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

Published on 19 March, 2018
എറണാകുളത്തേക്കു കടത്താന്‍ ശ്രമിച്ച 40 കോടിയുടെ ഹാഷിഷ് ഓയില്‍ പിടികൂടി

പാലക്കാട്: സംസ്ഥാന അതിര്‍ത്തിയില്‍ വന്‍ മയക്കുമരുന്നു വേട്ട. 40 കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് ഓയിലുമായി വാളയാറില്‍ യുവാവിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ചാവക്കാട് സ്വദേശി രാജേഷ് (47)നെയാണ് കാറില്‍ കടത്തിയ 36 കിലോ ഹാഷിഷ് ഓയിലുമായി പിടികൂടിയത്. 

സംസ്ഥാന അതിര്‍ത്തി കേന്ദ്രീകരിച്ചുള്ള എക്‌സൈസ് പരിശോധനയിലാണ് കാര്‍ പിടിയിലായത്. ആന്ധ്രപ്രദേശില്‍നിന്നു എറണാകുളത്തേക്കാണ് ഇവ കൊണ്ടുപോയിരുന്നത്. കഞ്ചാവ് ലായനിരൂപത്തിലാക്കി മിശ്രിതം ചേര്‍ത്ത് ഹാഷിഷ് ഓയിലാക്കിയശേഷം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞു സൂക്ഷിച്ചാണ് കടത്തിയത്. 

അടുത്തിടെ സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്നു വേട്ടയാണിത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക