ഫ്ളോറിഡ: മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ് (പി.സി.എന്‍.എ.കെ) മുന്‍
നാഷണല്‍ കണ്‍വീനര്‍ ആലപ്പുഴ മേക്കാട്ട് കുടുംബാഗം പാസ്റ്റര്‍ ജേക്കബ്
ചെറിയാന്റെ ഭാര്യ ലീലാ ചെറിയാന് (80) ഒര്‍ലാന്റോയില്‍ നിര്യാതയായി.
മുംബൈ ആറ്റോമിക് എനര്‍ജി കമ്മീഷന് ഓഫീസില്‍ സീനിയര്‍ ഉദ്യോഗസ്ഥനായിരുന്ന
പാസ്റ്റര്‍ ജേക്കബ് ചെറിയാനോടൊപ്പം 1971 ല്‍ ന്യൂയോര്‍ക്കില്‍ എത്തിയ ലീലാ
ചെറിയാന് കോട്ടയം പാമ്പാടി കാഞ്ഞിരമലയില്‍ കുടുംബാഗമാണ്.
മക്കള്‍: നാന്‍സി, ഫിന്നി, റൂബി
മരുമക്കള്‍: ഡോ. കുര്യന് ഏബ്രഹാം (ചിക്കാഗോ), ഡോ. എലിസബത്ത് ഫിന്നി (ന്യൂയോര്‍ക്ക്), ഡോ. കോശി സാമുവേല്‍ (ന്യൂയോര്‍ക്ക്).
ഭൗതീക ശരീരം 23 ന് വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 വരെ ഒര്‍ലാന്റോ
ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയില്‍ പൊതുദര്‍ശനത്തിനു വെയ്ക്കുന്നതും 24 ന്
ശനിയാഴ്ച രാവിലെ 9 ന് സഭാങ്കണത്തില്‍ സംസ്ക്കാര ശുശ്രൂഷകള്‍
ആരംഭിക്കുന്നതും തുടര്‍ന്ന് 11.30 ന് ഒര്‍ലാന്റോ ഐ.പി.സിയുടെ ചുമതലയില്‍
വുഡ് ലോണ്‍ സെമിത്തേരിയില്‍ സംസ്ക്കാരം നടത്തുന്നതുമാണ്. ശുശ്രൂഷകളുടെ
തത്സമയ സംപ്രേക്ഷണം ipcorlando.org/live ല്‍ ഉണ്ടായിരിക്കുന്നതാണ്.